ഞാന്‍.... മലയാളത്തിലെ ഏക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്ന്

രഞ്ജിത്ത് ദുല്‍ഖറിനെ നായകനാക്കി ഒരുക്കിയ ഞാന്‍ മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്ന്. ചരിത്രവും ഫിക്ഷനും കോര്‍ത്തിണക്കിയ ചിത്രം മനുഷ്യമനസിന്റെ ആഴങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പുള്ള കാലം അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ദുല്‍ഖറിന്റെ മാത്രമല്ല അഭിനയിച്ച എല്ലാവരുടെയും മികച്ച കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. ബിജിപാലിന്റെ പശ്ചാത്തലസംഗീതം പ്രേക്ഷകരെ ഭ്രമിപ്പിക്കുന്നു.
ജീവിതത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടും അറിവും ഉണ്ടായിട്ടും ഒറ്റപ്പെട്ടു പോവുകയും ചരിത്രത്തില്‍ അറിയപ്പെടാതെ പോവുകയും ചെയ്ത കെ.ടി.എന്‍ കോവൂര്‍ എന്ന വ്യക്തിയുടെ ജീവിതവും അദ്ദേഹം ജീവിച്ച കാലവുമാണ് സിനിമ പറയുന്നത്. ഒരു ഗ്രൂപ്പിലും പെടാതെ സ്വന്തം നാടിന്റെ നന്‍മമാത്രം ആഗ്രഹിച്ച ഒരാള്‍ അയാള്‍ക്ക് ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. എത്ര ഉയര്‍ന്ന വ്യക്തിക്കുമുള്ള സ്വകാര്യ ദൗര്‍ബല്യങ്ങളും അത് അവരെ അല്ലെങ്കില്‍ അവരുടെ തലമുറയെ പിന്നീട് വേട്ടയാടുന്നതും ചിത്രത്തില്‍ കാണാം.
രഞ്ജിത്ത് എന്ന എഴുത്തുകാരന്റെയും സംവിധായകന്റെയും സമന്വയമാണ് ഞാന്‍ എന്ന് തന്നെ പറയാം. ഒരോ കഥാപാത്രങ്ങളെയും അത്രയ്ക്ക് ഷാര്‍പ്പായാണ് ചിത്രീകരിച്ചിരിക്കുന്നത്. കഥാപാത്രങ്ങളും സംഭവങ്ങളുമെല്ലാം ഇന്നത്തെ കാലവുമായി കൂട്ടിയിണക്കിയിട്ടുമുണ്ട്. കേരളത്തില്‍ മദ്യനിരോധനം ഇന്നും ചര്‍ച്ചയാണ്. സ്വാതന്ത്ര്യസമരകാലത്തും മദ്യ വര്‍ജ്ജനം വലിയ സമരപരിപാടിയായിരുന്നു. അങ്ങനെ ഇന്നത്തെ കാലത്ത് നിന്ന് ഇന്നെലകളെ ഓര്‍മിപ്പിക്കുക കൂടിയാണ് ഞാന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha