ടമാര്‍ പാഠാറിനെതിരെ സെന്‍സര്‍ ബോര്‍ഡിന് പരാതി

പൃഥ്വിരാജിന്റെ ടമാര്‍ പഠാറിനെതിരെ സെന്‍സര്‍ ബോര്‍ഡിന് പരാതി. പടം സെന്‍സര്‍ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് പഴയ സംവിധായകന്‍ ക്രോസ് ബെല്‍റ്റ് മണിയുടെ മകന്‍ കൃഷ്ണകുമാറാണ് പരാതി നല്‍കിയത്. ടമാര്‍ പഠാറില്‍ തന്റെ പിതാവിനെ അവഹേളിക്കുന്ന തരത്തില്‍ ചിത്രീകരിച്ചെന്ന് പരാതിയില്‍ പറയുന്നു. ചിത്രത്തില്‍ ചെമ്പന്‍ ജോസ് അവതരിപ്പിക്കുന്ന തെരുവ് സര്‍ക്കസുകാരന്റെ പേരാണ് ക്രോസ് ബെല്‍റ്റ് മണി. മലാളത്തില്‍ മിടുമിടുക്കി ഉള്‍പ്പെടെ നാല്‍പ്പതോളം സിനിമകള്‍ ചെയ്യുകയും പത്ത് സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിക്കുകയും ചെയ്ത തന്റെ പിതാവിനെ അപമാനിക്കാനാണ് ഇത്തരത്തില്‍ ഒരു പേര് കഥാപാത്രത്തിന് ഇട്ടതെന്നും പരാതിയില്‍ പറയുന്നു.
ഫെഫ്ക്കയ്ക്കും സംവിധായകരുടെ സംഘടനയ്ക്കും പരാതി നല്‍കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. സഹസംവിധായകനാണ് കൃഷ്ണകുമാര്‍. ക്രോസ്‌ബെല്‍റ്റ് എന്ന രണ്ടാമത്തെ ചിത്രം സൂപ്പര്‍ഹിറ്റായതോടെയാണ് വേലായുധന്‍ നായര്‍ എന്ന മണി തന്റെ പേരിന്റെ കൂടെ ചിത്രത്തിന്റെ പേരും ചേര്‍ത്തത്. ഒക്ടോബര്‍ രണ്ടിനാണ് ടമാര്‍ പഠാര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിന് മുമ്പ് സെന്‍സര്‍ നടക്കണം. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ അത് നടക്കുമോ എന്ന് സംശയമാണ്
https://www.facebook.com/Malayalivartha