സസ്‌പെന്‍സും പ്രണയവും ഒളിപ്പിച്ച് ടൊവിനോയുടെ മറഡോണയുടെ ട്രയിലറെത്തി; നടന്‍ ധനുഷ് നിര്‍മിക്കുന്ന രണ്ടാമത്തെ മലയാള സിനിമയാണ് മറഡോണ

ടൊവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രയിലര്‍ പുറത്ത് വിട്ടത്. സസ്‌പെന്‍സും പ്രണയവും എല്ലാം ഒളിപ്പിച്ചതാണ് രണ്ട് മിനിട്ടിലധികം നീളുന്ന ട്രയിലര്‍. ജൂണ്‍ 22നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. നവാഗത സംവിധായകന്‍ വിഷ്ണു നാരായനാണ് മറഡോണയുടെ സംവിധായകന്‍. ആഷിക് അബു, ദിലീഷ് പോത്തന്‍, സമീര്‍ താഹിര്‍ എന്നിവരുടെ അസോഷ്യേറ്റായി വിഷ്ണു പ്രവര്‍ത്തിച്ചിരുന്നു. പുതുമുഖം ശരണ്യ ആര്‍ നായരാണ് ചിത്രത്തിലെ നായിക.
തമിഴ് നടന്‍ ധനുഷ് നിര്‍മിക്കുന്ന രണ്ടാമത്തെ മലയാള സിനിമയാണിത്. ധനുഷിന്റെ നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസും മിനി സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ടൊവീനോ തോമസ്, ശരണ്യ ആര്‍ നായര്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. നവാഗതനായ കൃഷ്ണമൂര്‍ത്തിയുടെ രചനയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കാമറ ദീപക് ഡി മേനോനും സംഗീതം സുഷിന്‍ ശ്യാമുമാണ്.
https://www.facebook.com/Malayalivartha