പ്രിയന്റെ സെറ്റില്‍ നിന്നും ജയസൂര്യ മുങ്ങുന്നത് എങ്ങോട്ടേക്ക്?

കാരക്കുടിയില്‍ ആമയുടെയും മുയലിന്റെയും സെറ്റില്‍ നിന്നും ജയസൂര്യ എങ്ങോട്ടാണ് മുങ്ങുന്നതെന്നറിയാന്‍ പ്രിയദര്‍ശന്‍ തീരുമാനിച്ചു. വളരെ നല്ലൊരു ചെറുപ്പക്കാരനാണ് ജയസൂര്യ. സഹപ്രവര്‍ത്തകരോടും സ്‌നേഹിതരോടും സൗമന്യസത്തോടെ പെരുമാറുകയും അവരുടെ സുഖത്തിലും ദു:ഖത്തിലും പങ്കു ചേരുകയും ചെയ്യുന്ന ജയസൂര്യയുടെ മുങ്ങല്‍ പണി കണ്ടെത്താന്‍ പ്രിയദര്‍ശന്‍ കാറുമെടുത്ത് യാത്രയായി. തുറമുഖനഗരമായ കാരക്കുടിയിലെ ഒരു ചെറിയ ഹോട്ടലില്‍ നിന്നാണ് പ്രിയന്‍ താരത്തെ പിടികൂടിയത്. പ്രിയന്‍ നോക്കുമ്പോള്‍ നാട്ടിലെ തട്ടുകടയില്‍ നാട്ടുകാര്‍ക്കൊപ്പം അസല്‍ തമിഴ് പറഞ്ഞ് ജയസൂര്യ നില്‍ക്കുന്നു. കൈയില്‍ ഒരു ചെറിയ പ്ലേറ്റ്. പ്രിയന്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി. താരം സ്‌തംബ്‌ദനായി.
ഇതാണ് സാക്ഷാല്‍ തലപ്പക്കെട്ടു ബിരിയാണ് പറഞ്ഞു തീരും മുമ്പേ ജയസൂര്യ ഒരെണ്ണം ഓര്‍ഡര്‍ ചെയ്‌തു. ഷൂട്ടിങ് തിരക്കിനിടയില്‍ വയര്‍ കേടാക്കണ്ടെന്നു കരുതി പ്രിയന്‍ ബിരിയാണി നിഷേധിച്ചപ്പോള്‍ സാധനം വരട്ടെ താന്‍ കഴിക്കാം എന്നായിരുന്നു താരത്തിന്റെ മറുപടി. കാരക്കുടിയിലെ ഭക്ഷണം ഒരിക്കലും മറക്കാനാവാത്തതാണെന്ന് ജയസൂര്യ ആണയിടുന്നു. ലപ്പ എന്നു പേരുള്ള മറ്റൊരു ഡിഷാണ് ജയസൂര്യക്ക് പ്രിയപ്പെട്ട രണ്ടാമത്തെ ഇനം. പ്രിയന്‍ കഴിച്ചില്ലെങ്കിലും നെടുമുടിവേണുവും ഇന്നസെന്റുമൊക്കെ സാധനങ്ങളുടെ രുചിയറിഞ്ഞു. അതോടെ പ്രിയനും എത്തി. ഇന്നസെന്റാകട്ടെ ചാലക്കുടിയില്‍ നിന്നൊഴിഞ്ഞ് കിട്ടിയ ത്രില്ലിലാണ്.
കാരക്കുടി മധുരക്ക് സമീപം ശിവഗംഗ ജില്ലയിലാണ്. ധാരാളം പുരാവസ്‌തു ശേഖരങ്ങളുള്ള സ്ഥലമാണ് കാരക്കുടി. താരം എന്നതിലുപരി വാസ്‌തു വിദ്യയിലും പുരാവസ്‌തുവിലും കച്ചവടക്കാരനായ ജയസൂര്യ പുരാവസ്‌തുക്കള്‍ വാങ്ങി കൂട്ടുന്നതിലും അതീവശ്രദ്ധാലുവാണ്.
കാരക്കുടിയില്‍ ധാരാളം ക്ഷേത്രങ്ങളുണ്ട്. ഷൂട്ടിങ്ങിനിടയില്‍ ഹോട്ടലുകള്‍ കഴിഞ്ഞാല്‍ ജയസൂര്യ ഏറ്റവുമധികം സന്ദര്‍ശിക്കുന്നത് അമ്പലങ്ങളിലാണ്. അമ്പലങ്ങളിലെ ശില്‌പചാതുര്യം എടുത്തു പറയേണ്ടതാണെന്ന് ജയസൂര്യ പറയുന്നു. കാരക്കുടിയില്‍ ഇത് ഉഷ്‌ണകാലമാണ്. ക്ഷേത്രങ്ങളില്‍ നിലത്ത് ചവിട്ടാന്‍ കഴിയാത്ത തരത്തിലാണ് ചൂട്. അതിനാല്‍ പ്രദക്ഷിണ വഴിയില്‍ തന്റെ പാദങ്ങള്‍ പെള്ളിതകരുകയാണെന്ന് ജയസൂര്യ പരിതപിക്കുന്നു. എങ്കിലും ക്ഷേത്രദര്‍ശനം ഒഴിവാക്കാന്‍ കഴിയില്ലെന്ന് ജയസൂര്യ പറയുന്നു. ക്ഷേത്രദര്‍ശനം ജയസൂര്യക്ക് ഊര്‍ജം പകര്‍ന്നു കൊണ്ടേയിരിക്കുന്നു.
പ്രിയദര്‍ശന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്നത് ജയസൂര്യയുടെ വളരെ വലിയൊരു ആഗ്രഹമായിരുന്നു. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസങ്ങളില്‍ ചെറിയ. പരിഭ്രമം അനുഭവപ്പെട്ടെങ്കിലും പിന്നീട് താന്‍ അതില്‍ നിന്നും കരകയറിയതായി ജയസൂര്യ പറയുന്നു. കാരക്കുടിയില്‍ താനിന്ന് ഒരു അഭിനേതാവല്ലെന്നാണ് ജയസൂര്യ പറയുന്നത്. ഒരു നാട്ടുകാരന്‍ മാത്രമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha