പ്രിയ പ്രകാശ് വാര്യരുടെ അരങ്ങേറ്റം വെള്ളത്തിലാകുമോ? ഒമര്‍ ലുലുവിന് അഡാര്‍ പണി നല്‍കി നിര്‍മ്മാതാവ്

പുറത്തിറങ്ങാനിരിക്കുന്ന അഡാര്‍ ലവ് എന്ന സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് നിര്‍മ്മാതാവായ ഔസേപ്പച്ചന്‍ വാഴക്കുഴി. 30 ലക്ഷം രൂപ തന്നില്‍ നിന്നും കൈപ്പറ്റിയിട്ടും കൃത്യസമയത്ത് ചിത്രീകരണം പൂര്‍ത്തീകരിക്കാൻ അദ്ദേഹം തയ്യാറായില്ലെന്നും ഇത് കാരണം തനിക്ക് സാമ്പത്തികമായി നഷ്ടങ്ങള്‍ വരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതിൽ പ്രതികരണവുമായി സംവിധായകന്‍ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് തൃശ്ശൂര്‍ സ്വദേശിനി പ്രിയ കണ്ണിറുക്കലിലൂടെ താരമായി മാറിയത്. ജൂനിയര്‍ ആര്‍ടിസ്റ്റായെത്തിയ പ്രിയയുടെ അഭിനയം കണ്ടാണ് ഗാനത്തില്‍ താരത്തെ കൃത്യമായി ഉപയോഗിച്ചത്. എന്നാല്‍ സിനിമയില്‍ താരത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന വാദമാണ് നിര്‍മ്മാതാവ് ഉന്നയിച്ചിട്ടുള്ളതെന്നാണ് ഒമര്‍ ലുലു പറയുന്നത്.
പ്രിയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന നിര്‍മ്മാതാവിന്റെ ആവശ്യത്തെ സംവിധായകന്‍ നിരസിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പ്രിയയ്ക്ക് വേണ്ടി സിനിമയുടെ കഥ മാറ്റാനാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. ചില അഭിപ്രായ വ്യത്യസങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം.
നിര്‍മ്മാതാവ് ബന്ധപ്പെട്ടവര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. ജൂലൈ 15ന് ഇതേക്കുറിച്ച് ഫെഫ്ക ചര്‍ച്ച നടത്തുമെന്നും അന്നത്തെ യോഗത്തില്‍ വിഷയവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആരാധഖരെ സംബന്ധിച്ചിടത്തോളം അത്ര നല്ല റിപ്പോര്‍ട്ടല്ല ഇപ്പോള്‍ ലഭിച്ചത്.
https://www.facebook.com/Malayalivartha