ദിലീപിന്റെ വാദം പൊളിഞ്ഞു; നടി പറഞ്ഞത് ശരിയാണെന്ന് ഇടവേള ബാബുവിന്റെ മറുപടി

ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയില്‍ വാദങ്ങളും പ്രതിവാദങ്ങളും കനക്കുകയാണ്. ആരോപണങ്ങള്‍ക്കിടെ നടിയുടെ അവസരം നഷ്ടപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് കേസില്‍ പ്രതിയായ ദിലീപിന്റെ പ്രതികരണം വന്നിരുന്നു.
എന്നാല്‍ ഇത് പ്രതിഷേധങ്ങള്‍ക്കിയില്‍ നിന്നും പിടിച്ചുനില്‍ക്കാനുള്ള പൊള്ളയായ വാദമാണെന്ന് തെളിയുകയാണ്. നടനും താരസംഘടനയായ അമ്മയുടെ നിലവിലെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവാണ് ഇതുമായി ബന്ധപ്പെട്ട പ്രതികരണമുന്നയിച്ചിരിക്കുന്നത്. തന്റെ അവസരങ്ങള്‍ നഷ്‌പ്പെടുത്താന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് അക്രമിക്കപ്പെട്ട നടി താരസംഘടനയ്ക്ക് പരാതി നല്‍കിയിരുന്നുവെന്നും പരാതിയില്‍ കഴമ്പുണ്ടെന്ന് തോന്നിയതായും ഇടവേളബാബു പ്രതികരിച്ചു.
ആവശ്യമില്ലാത്ത കാര്യങ്ങള്‍ വലിച്ച് തലയിലിടുന്നതെന്തിനാണെന്ന് ദിലീപിനോട് ചോദിച്ചതായും ഇടവേള ബാബു പറഞ്ഞു. സ്‌റ്റേജ് ഷോ റിഹേഴ്‌സലിനിടെ ദിലിപും നടിയും തമ്മില്‍ വാക്തര്‍ക്കമുണ്ടായിരുന്നെന്നും ഇതിന്‌ശേഷം കാവ്യയും നടിയും തമ്മില്‍ മിണ്ടിയിട്ടില്ലെന്നും ഇടവേള ബാബു പ്രതികരിച്ചു.
https://www.facebook.com/Malayalivartha