മോഹന്‍ലാലിന്റെ കൂടെയുണ്ടെന്ന് വരുത്തിത്തീര്‍ത്ത് ഒപ്പം നിന്ന് ചതിച്ചവര്‍ക്ക് മുട്ടന്‍ പണിയുമായി മോഹന്‍ലാല്‍; താര സംഘടനയുടെ കാര്യങ്ങള്‍ പൂര്‍ണമായും കൈപ്പിടിയില്‍ ഒതുക്കാന്‍ മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ കൂടെയുണ്ടെന്ന് വരുത്തിത്തീര്‍ത്ത് ഒപ്പം നിന്ന് ചതിച്ചവവരെ മാറ്റിവച്ച് മോഹന്‍ലാല്‍. അമ്മയുടെ കാര്യങ്ങള്‍ പൂര്‍ണമായും കൈപ്പിടിയില്‍ ഒതുക്കാന്‍ മോഹന്‍ലാല്‍ ശ്രമം തുടങ്ങി. അമ്മയുടെ ട്രഷററായ ജഗദീഷ് ഇനി കൂടുതല്‍ സജീവമായി സംഘടനയില്‍ സജീവമാകും. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനോടും വൈസ് പ്രസിഡന്റ് കെ ബി ഗണേശ് കുമാറിനോടും കടുത്ത അതൃപ്തിയിലാണ് മോഹന്‍ലാല്‍. താനറിയാതെ ഇനി എന്തെങ്കിലും തീരുമാനമെടുത്താല്‍ പ്രസിഡന്റ് പദവി രാജിവയ്ക്കുമെന്ന് മോഹന്‍ലാല്‍ ഇരുവരേയും അറിയിച്ചിട്ടുണ്ട്. ദിലീപ് വിഷയത്തില്‍ അക്രമിക്കപ്പെട്ട നടിക്ക് അനുകൂലമായി സര്‍ക്കാരിന് നിവേദനം കൊടുക്കാന്‍ മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് ഇടവേള ബാബു അട്ടിമറിച്ചു. ഇതോടെയാണ് മോഹന്‍ലാല്‍ കടുത്ത നിലപാടുകള്‍ എടുത്തത്.
നടി ആക്രമിക്കപ്പെട്ടതും നടന്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താന്‍ താരസംഘടനയായ എ.എം.എം.എയില്‍ നിന്ന് രാജിവയ്ക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് പറയുന്ന മോഹന്‍ലാല്‍ രാജിക്കുള്ള ഭാവി സാധ്യത തള്ളിക്കളഞ്ഞില്ല. എല്ലാവരുടെയും സഹകരണമുണ്ടെങ്കില്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് മുന്നോട്ടുപോകാനാണ് താല്‍പര്യമെന്നും സഹകരണമില്ലാത്ത ഒരവസ്ഥ വന്നാല്‍ രാജിക്കാര്യം ആലോചിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സംഘടനയില്‍ വനിതാ സെല്‍ രൂപവത്കരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ശക്തമാക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. വനിതാ സെല്ലിനെ ഇടവേള ബാബുവും ഗണേശ് കുമാറും എതിര്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് താന്‍ രാജി വയ്ക്കുമെന്ന ഭീഷണി പരസ്യമായി തന്നെ ലാല്‍ വിശദീകരിക്കുന്നത്.
അമ്മയിലെ വനിത അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ വാസ്തവമെന്നു മോഹന്‍ലാല്‍ പറഞ്ഞു. രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരുമായി നിര്‍വാഹക സമിതിയോഗത്തില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഒന്നിച്ചുകൊണ്ടു പോകാനാണ് പരമാവധി ശ്രമിക്കുന്നത്. അതു സാധിച്ചില്ലെങ്കില്‍ പ്രസിഡന്റ് പദം രാജിവയ്ക്കുമെന്നാണ് മോഹന്‍ലാല്‍ വിശദീകരിക്കുന്നത്. ഡബ്ല്യുസിസി അംഗങ്ങളായല്ല തങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന് മൂന്നു നടിമാരും പ്രതികരിച്ചു. നിര്‍വാഹക സമിതിയംഗം കെ.ബി. ഗണേശ്കുമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. മോഹന്‍ലാലിന്റെ എതിര്‍പ്പ് തിരിച്ചറിഞ്ഞാണ് ഗണേശ് കുമാര്‍ വിട്ടുനിന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാനുള്ള എ.എം.എം.എ വനിതാ ഭാരവാഹികളായ രചനാ നാരായണന്‍ കുട്ടി, ഹണിറോസ് എന്നിവരുടെ തീരുമാനം സ്വമേധയാ ഉള്ളതാണെന്നും. അമ്മയുടെ തീരുമാനമായിരുന്നില്ല എന്നും നടന്‍ ജഗദീഷ് പറഞ്ഞു. എന്നാല്‍ നടിക്ക് പിന്തുണ നല്‍കുന്ന കാര്യം അവരുമായി ചര്‍ച്ച ചെയ്തിരുന്നു. ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നതില്‍ നിയമപരമായ പിശകുകള്‍ സംഭവിച്ചിട്ടുണ്ട് അത് തിരുത്തും ജഗദീഷ് പറഞ്ഞു. ഈ ഹര്‍ജിക്ക് പിന്നിലും പ്രവര്‍ത്തിച്ചത് ഗണേശ് കുമാറും ഇടവേള ബാബുവുമായിരുന്നു. പത്തനാപുരത്ത് ജഗദീഷിനോട് മത്സരിച്ച് ജയിച്ചാണ് ഗണേശ് നിയമസഭാ അംഗമായി വീണ്ടുമെത്തിയത്. അതുകൊണ്ട് തന്നെ എഎംഎംഎ എന്ന അമ്മയുടെ യോഗത്തിന് ശേഷം ജഗദീഷിന്റെ സജീവതയും ശ്രദ്ധേയമായി. ഗണേശ് പങ്കെടുക്കാത്ത സാഹചര്യവും അംഗങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്നുണ്ട്.
ഗണേശിനോടുള്ള അതൃപ്തിയിലാണ് ജഗദീഷിനെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കാന്‍ മോഹന്‍ലാല്‍ തയ്യാറാകുന്നത്. തനിക്ക് ഷൂട്ടിങ് തിരക്കുകളുണ്ടെങ്കില്‍ ജഗദീഷിനോട് കാര്യങ്ങള്‍ ആലോചിച്ച് ചെയ്യണമെന്നാണ് മോഹന്‍ലാല്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. സംഘടനയുടെ ട്രഷററായ ജഗദീഷ്, ദിലീപ് സ്ഥാനമൊഴിഞ്ഞതോടെയാണ് ഈ പദവിയില്‍ വീണ്ടുമെത്തിയത്. പത്തനാപുരത്ത് ഗണേശിന് വേണ്ടി മോഹന്‍ലാല്‍ പ്രചരണത്തിന് എത്തിയത് ജഗദീഷിനെ വേദനിപ്പിച്ചിരുന്നു. ഇതോടെ ഇരുവരും അകന്നു. ഈ അകല്‍ച്ചയും അമ്മയിലെ പുതിയ പ്രശ്‌നങ്ങളിലൂടെ മാറുകാണ്. അങ്ങനെ ജഗദീഷിലൂടെ തെറ്റുകള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് മോഹന്‍ലാലിന്റെ ശ്രമം.
https://www.facebook.com/Malayalivartha