മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്ന മാധവി ഇപ്പോള്‍...

ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു മാധവി. വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ചയായും, ആകാശദൂതിലെ ആനിയായും വെള്ളിത്തിരയില്‍ തിളങ്ങിയ മാധവി മലയാളത്തിന്റെ ഭാഗ്യ നായികയായിരുന്നു. മാധവി അഭിനയിച്ച ചിത്രങ്ങളെല്ലാം മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്.
പത്മരാജന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നവംബറിന്റെ നഷ്ടമാണ് മാധവിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമ, തെന്നിന്ത്യന്‍ സിനിമയില്‍ ആഴമേറിയ നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മാധവിയുടെ ഇന്നത്തെ ജീവിത രീതി വളരെ വ്യത്യസ്തവും,ആനന്ദം നിറഞ്ഞതുമാണ്. പ്രമുഖ ബിസ്സിനസുകാരനായ ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ വിശ്രമ ജീവിതത്തിലാണ് താരം.
നാല്‍പ്പതോളം ഏക്കറുള്ള ഭൂമിയിലാണ് താരത്തിന്റെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഒട്ടേറെ മാനുകളേയും, വിവിധ ഇനത്തിലുള്ള പക്ഷികളെയും പരിപാലിച്ചു ജീവിതം സന്തോഷകരമാക്കുകയാണ് താരം, കൂടാതെ വിമാനം ഓടിക്കാനുള്ള ലൈസന്‍സും സ്വന്തമായി ഒരു ചെറുവിമാനവും താരം സ്വന്തമാക്കി കഴിഞ്ഞു. റാല്‍ഫ് ശര്‍മ്മ എന്ന വ്യവസായിയായ ഭര്‍ത്താവും, മൂന്ന് പെണ്‍മക്കളും അടങ്ങുന്നതാണ് മാധവിയുടെ കുടുംബം.
https://www.facebook.com/Malayalivartha