പുലിവാല് പിടിച്ച് കൃതി സനോണ്‍... അന്തരീക്ഷത്തില്‍ കെട്ടിയിട്ട നിലയിലുള്ള ജിറാഫിന് കീഴില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയുന്ന കൃതിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

തമിഴ്, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിച്ച കൃതി സനോണ്‍ വീണ്ടും വിവാദത്തില്‍. അന്താരാഷ്ട്ര ഫാഷന്‍ മാഗസിനായ കോസ്‌മോപൊളിറ്റന്‍ ഇന്ത്യയുടെ ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ പുലിവാല് പിടിച്ചത്. അന്തരീക്ഷത്തില്‍ കെട്ടിയിട്ട നിലയിലുള്ള ജിറാഫിന് കീഴില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയുന്ന കൃതിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ ഇതിനെതിരേ വിമര്‍ശങ്ങളുമായി ആരാധകര്‍ രംഗത്തെത്തി.
ഇംഗ്ലണ്ടിലെ ഐനോഹോ പാര്‍ക്കില്‍ മ്യൂസിയത്തില്‍ വച്ചായിരുന്നു ഫോട്ടോ ഷൂട്ട്. ടാക്‌സി ഡര്‍മി എന്ന കരകൗശല വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ജീറാഫാണ് ഫോട്ടോ ഷൂട്ടിനായി ഉപയോഗിച്ചത്. മൃഗത്തോലില്‍ പഞ്ഞി, ചകിരി എന്നിവ നിറച്ച് ജീവനുള്ള മൃഗങ്ങളൊന്ന് തോന്നിപ്പിക്കുന്ന രീതിയിലാക്കുന്ന കരകൗശലവിദ്യയായ ടാക്‌സി ഡര്‍മി.
ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമിലാണ് മാഗസിന്‍ പങ്കുവച്ചത്. ചിത്രം വിവാദമായത്തോടെ പരിഹാസ്യമായ ഇത്തരം ചിത്രങ്ങള്‍ പിന്‍വലിക്കാനും നടിയോട് പരസ്യമായി ക്ഷമ ചോദിക്കാനും മാഗസിനോട് ആവശ്യപ്പെട്ട് ആരാധകര്‍ രംഗത്തെത്തി
https://www.facebook.com/Malayalivartha