പീറ്റര്‍ ഹെയ്‌നിന്റെ ജന്മദിനം ആഘോഷിച്ച് സൂപ്പർതാരം രജനികാന്ത് ;സോഷ്യൽമീഡിയയിൽ വൈറലായി ചിത്രങ്ങൾ

സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌നിന്റെ ജന്മദിനം ആഘോഷിച്ച് സൂപ്പര്‍താരം രജനികാന്ത്.രജനികാന്തിന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു പിറന്നാള്‍ ആഘോഷം. കാര്‍ത്തിക് സുബ്ബരാജ് രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് വേണ്ടി സംഘട്ടനരംഗങ്ങൾ ഒരുക്കുന്നതും പീറ്റര്‍ ഹെയ്നാണ് .
ഹെയ്‌നിന്റെ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. പീറ്ററിന്റെ കുടുംബവും ആഘോഷത്തില്‍ പങ്കുകൊണ്ടിരുന്നു.
കാര്‍ത്തിക് സുബ്ബരാജ് രജനികാന്ത് കൂട്ടു കെട്ടില്‍ ഒരുങ്ങുന്ന ചിത്രം ഈ വര്‍ഷം അവസാനത്തോടെ തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിവലില്‍ ഡെറാഡൂണില്‍ ചിത്രീകരണം നടക്കുന്ന സിനിമയുടെ ഷൂട്ടിംങ് അടുത്തതായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് മധുരയിലാണ്.സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണുള്ളത്. നവാസുദ്ദിന്‍ സിദ്ദിഖി, വിജയ് സേതുപതി, ബോബി സിന്‍ഹ, സനത് റെഡ്ഡി, മേഘ ആകാശ്, ദീപക് പരമേഷ് എന്നിവരാണ് പ്രധാന താരങ്ങള്‍.
https://www.facebook.com/Malayalivartha