ഹിമ ശങ്കര്‍ വീണ്ടും ബിഗ് ബോസ് ഹൗസില്‍...

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് വിജയകരമായി മുന്നേറുകയാണ്. ഈ ആഴ്ച ബിഗ്‌ബോസ് ഹൗസ് അമ്പതു ദിവസം പൂര്‍ത്തിയാകുന്ന എപ്പിസോഡായിരുന്നു. ബിഗ് ബോസ് അമ്പത് ദിവസം പിന്നിട്ടിരിക്കെ ഈ ആഴ്ച എലിമിനേഷന്‍ വഴി ഒരാള്‍ പുറത്തുപോകേണ്ടതായിരുന്നു. ഈ ആഴ്ചത്തെ നോമിനേഷനില്‍ അനൂപ്, സാബു, പേളി, സുരേഷ്, അഥിതി എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഈ ആഴ്ച പുറത്തുപോകാന്‍ വിധിച്ചത് അഥിതിയെ ആയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ആരോഗ്യകാരണത്താല്‍ ഷോയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്ന അഞ്ജലി ആമീറിന്റെ ആഭ്യര്‍ത്ഥന പ്രകാരം അഥിതിക്ക് വീണ്ടും ഷോയില്‍ തുടരാന്‍ അനുമതി ലഭിച്ചു. എന്നാല്‍ ഒരു പഴയ മത്സരാര്‍ത്ഥി കൂടി ഇപ്പോള്‍ ഷോയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
ഷോയില്‍ നിന്നും പുറത്തായ ഹിമ ശങ്കറാണ് ഷോയിലെയ്ക്ക് വീണ്ടും എത്തിയത്. വൈല്‍ഡ് എന്‍ട്രിയിലൂടെയാണ് ഹിമ തിരിച്ചെത്തിയത്.
തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കാന്‍ മതിയായ അവസരങ്ങള്‍ ലഭിച്ചില്ലെന്ന് പുറത്തായപ്പോള്‍ ഹിമ ശങ്കര്‍ പ്രതികരിച്ചിരുന്നു. എന്തായാലും ഹിമ ശങ്കര്‍ വീണ്ടും തിരിച്ചെത്തിയ സാഹചര്യത്തില്‍ ബിഗ് ബോസിലെ കളികള്‍ കൂടുതല്‍ ശക്തമാകുമെന്ന് കരുതാം.
https://www.facebook.com/Malayalivartha