ഏറെ നാളുകള്‍ക്ക് ശേഷം ഐശ്വര്യ റായി പറഞ്ഞത് നമ്മള്‍ക്ക് വേണ്ടി

ലോകസുന്ദരി ഐശ്വര്യ റായി മലയാളികള്‍ക്കായി സേഷ്യല്‍ മീഡിയയിലെത്തി. കഴിഞ്ഞ മെയ് മാസമാണ് അവസാനമായി നടി ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. സജീവമല്ലെങ്കിലും നടിക്ക് സോഷ്യല്‍മീഡിയയിലും വലിയ പിന്തുണയാണ് ഉള്ളത്. 4.5 മില്യന്‍ പേരാണ് ഐശ്വര്യയെ ഫോളോ ചെയ്യുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ഇന്‍സ്റ്റാഗ്രാമിലെത്തി ദുരിതം നേരിടുന്ന കേരളത്തിനും കുടകിനും വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
ഐശ്വര്യയുടെ സ്വദേശമായ കര്‍ണാടകത്തിലെ കുടകില്‍ മഴക്കെടുതിയില്‍ 12 പേര്‍ മരിക്കുകയും 845 വീടുകള്‍ നശിക്കുകയും ചെയ്തിരുന്നു. കുടക് വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി കര്‍ണാടകം കേന്ദ്രത്തോട് നൂറു കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിനും കുടകിനും വേണ്ടി സംഭാവന ആവശ്യപ്പെട്ടു കേരള കര്‍ണാടക മുഖ്യമന്ത്രിമാരുടെ റിലീഫ് ഫണ്ട് സംബന്ധിച്ച വിവരങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഐശ്വര്യ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha