Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...


സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..

ഗെയിമിൽ കണ്ണും മുക്കുമില്ലാതെ പേളിയും ശ്രീനിഷും... ഫലപ്രഖ്യാപനത്തിനു മുന്‍പ് ബിഗ് ബോസിനോടും മോഹന്‍ലാലിനോടും അപേക്ഷയുമായി അനൂപ് ചന്ദ്രന്‍... പ്രേക്ഷകർക്കൊപ്പം നിന്ന് മോഹൻലാൽ; ഷിയാസിനോട് പുറത്തു പോകാന്‍ പേടിയുണ്ടോ എന്ന ചോദ്യവുമായി മോഹൻലാൽ; ബിഗ് ബോസ് വീട്ടിൽ വീണ്ടുമൊരു എലിമിനേഷൻ

04 SEPTEMBER 2018 02:43 PM IST
മലയാളി വാര്‍ത്ത

ജൂൺ 24 ന് ആരംഭിച്ച ബിഗ് ബോസ് സംഭവ ബഹുലമായ കഥാ സന്ദർഭത്തിലൂടെ ജൈത്രയാത്ര തുടരുകയാണ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായ ശ്രിനിഷും അവതാരകയും അഭിനേത്രിയുമായ പേളി മാണിയും തമ്മിൽ പ്രണയം പൂവിട്ടിട്ടുണ്ടെന്നൊരു വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ആദ്യം അതാരൊക്കെ തമ്മിലാണ് എന്നൊരു സംശയം നിലനിന്നു എങ്കിലും പിന്നീട് ഒട്ടും താമസിക്കാതെ തന്നെ ആ പ്രണയ ജോഡികള്‍ ശ്രിനിഷും പേളി മാണിയുമാണെന്ന് എല്ലാവരും കണ്ടെത്തിയിരുന്നു. പേളിയുടെ കൈയ്യില്‍ ശ്രീനിഷിന്റെ ആനവാല്‍ മോതിരം കണ്ടതോടെയാണ് എല്ലാവരും ആ ബന്ധം ഉറപ്പിച്ചത്.

അതേസമയം നോമിനേഷന്‍ തിരഞ്ഞെടുക്കുന്നതായി ബിഗ് ബോസ് ഇത്തവണ വ്യത്യസ്തമായൊരു മത്സരമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മത്സരാര്‍ത്ഥികളുടെയെല്ലാം കാലില്‍ ഒരു ബലൂണ്‍ കെട്ടി കൊടുത്തിരിക്കുകയാണ്. ഇവിടെ നിലനില്‍ക്കണമെങ്കില്‍ ഓരോരുത്തരും അവരുടെ കാലിലെ ബലൂണ്‍ സംരക്ഷിച്ച് കൊണ്ട് മറ്റൊരാളുടെത് ചവിട്ടി പൊട്ടിക്കുകയും ചെയ്യണം.

അതേസമയം ഫലപ്രഖ്യാപനത്തിനു മുന്‍പ് ബിഗ് ബോസിനോടും മോഹന്‍ലാലിനോടും റിക്വിസ്റ്റുമായി അനൂപ് ചന്ദ്രന്‍. തനിയ്ക്കൊരു കാര്യം പറയാനുണ്ടെന്ന് അനൂപ് ആവശ്യപ്പെടുകയായിരുന്നു. . വെറും20 ദിവസം ബിഗ് ബോസില്‍ നില്‍ക്കാന്‍ മാത്രമാണ് താന്‍ ഇവിടെ എത്തിയതെന്നും ഇപ്പോള്‍ 70 ദിവസമായി. തന്റെ ആരോഗ്യനില കണക്കിലെടുത്ത് തന്നെ വീട്ടില്‍ പോകാന്‍ അനുവദിക്കണമെന്നും അനൂപ് ആവശ്യപ്പെട്ടു.

ബ്രേക്കിന് ശേഷം ഷിയാസിനോടായിരുന്നു ലാലേട്ടന്റെ ചോദ്യം. പുറത്തു പോകാന്‍ പേടിയുണ്ടോ എന്ന് ചോദിച്ചു. എന്നാല്‍ തനിയ്ക്ക് ഭയമില്ലെന്നും തന്നെ ചിലര്‍ പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും ഷിയാസ് പറഞ്ഞു. ഷിയാസ് സുരക്ഷിതനാണെന്നും ഈ ആഴ്ച പുറത്തു പോകുന്നത് അനൂപാണെന്നും മോഹന്‍ലാല്‍ അറിയിച്ചു. ഇത്തവണത്തെ റിസള്‍ട്ട് പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഷിയാസ് കേട്ടത്. ബിഗ് ബോസ് ഹൗസില്‍ വിജയിച്ചു വരാനാണ് ഷിയാസ് ഇവിടെ തുടരുന്നതെന്നും അനൂപ് പറഞ്ഞു. കൂടാതെ ഷിയാസ് പരാജിതനല്ലെന്നും അനൂപ് വ്യക്തമാക്കി.

ബിഗ് ബോസ് നല്‍കിയ ചെടി ബഷീറിനു നല്‍കിയ ശേഷമാണ് അനൂപ് അവിടെ നിന്ന് പടിയിറങ്ങിയത്. എല്ലവരും ചേര്‍ന്ന് സന്തോഷത്തോടെയാണ് അനൂപിനെ യാത്രയാക്കിയത്. ഇതിനു പിന്നാലെ ബാത്ത് റൂമില്‍ പോയി ബഷീര്‍ പൊട്ടിക്കരഞ്ഞിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (2 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (8 minutes ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (13 minutes ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (25 minutes ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (33 minutes ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (44 minutes ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (47 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (47 minutes ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (2 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (2 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (2 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (2 hours ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 hours ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (2 hours ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (3 hours ago)

Malayali Vartha Recommends