Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരോ എന്റെ സ്വകാര്യ ഭാഗങ്ങളില്‍ തൊടുന്ന പോലെ തോന്നിയപ്പോഴാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്; ഒരിക്കല്‍ ആയാള്‍ തന്നെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും പിറകില്‍ നിന്ന് കെട്ടിപിടിക്കുകയും ചെയ്തു; തനിക്ക് നേരെ ഉണ്ടായ ലൈംഗീക അതിക്രമങ്ങൾ തുറന്നുപറഞ്ഞ് ഗായിക ചിന്മയി

08 OCTOBER 2018 04:31 PM IST
മലയാളി വാര്‍ത്ത

ഹോളിവുഡിൽ ആരംഭിച്ച മീ ടൂ ക്യാമ്പയിൻ വളരെ പെട്ടന്നാണ് ലോകമെമ്പാടും വ്യാപിച്ചത്. സ്ത്രീകൾ അവർക്ക് നേരെ നടന്ന ലൈംഗീക അതിക്രമങ്ങളെ പൊതുമധ്യത്തിലും സാമൂഹിക മാധ്യമങ്ങളിലൂടയും തുറന്നു പറഞ്ഞപ്പോൾ അക്ഷരാർഥത്തിൽ പുതിയ ഒരു സ്ത്രീശാക്തീകരണത്തിന്റെ നാളുകളാണ് ആരംഭിച്ചത്. ഇന്ത്യയിലും സ്ഥിതി മറിച്ചായിരുന്നില്ല തനുശ്രീ മുതൽ ശ്രീ റെഡി വരെ തങ്ങൾക്ക് നേരിടേണ്ടിവന്ന അതിക്രമങ്ങളെ തുറന്നടിച്ചു. എന്നാൽ സിനിമാ മേഖലയുടെ പിന്നാമ്പുറങ്ങളിൽ നടക്കുന്ന ലൈംഗീക അതിക്രമങ്ങളുടെ കഥകൾ അവസാനിക്കുന്നില്ല. ഒടുവിൽ തെന്നിന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ഗായിക ചിന്മയി ശ്രീപാദയും. തനിക്ക് നേരിടേണ്ടിവന്ന രണ്ട് സാഹചര്യങ്ങളാണ് ചിന്മയി തുറന്നു പറഞ്ഞത്. പേരുവെളിപ്പെടുത്താതെയുള്ള തുറന്നുപറച്ചിലിൽ ഒരാൾ സമൂഹത്തിൽ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരാളാണെന്നും ചിന്മയി പറയുന്നു.

ചിന്മയിയുടെ വാക്കുകൾ ഇങ്ങനെ

സ്ത്രീകളെ സംബന്ധിച്ച് ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നത് വളരെയേറെ വിഷമകരമായ കാര്യമാണെന്ന മുഖവുരയോടെയാണ് ചിന്‍മയി ആരംഭിക്കുന്നത്.’എനിക്ക് എട്ട്, അല്ലെങ്കില്‍ ഒന്‍പത് വയസ്സ് മാത്രമേ അന്ന് പ്രായം ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ഉറങ്ങുകയായിരുന്നു. എന്റെ അമ്മ ഒരു ഡോക്യുമെന്ററി റെക്കോഡ് ചെയ്യുന്നതിന്റെ മേല്‍നോട്ടം വഹിക്കുന്ന തിരക്കിലായിരുന്നു. ആരോ എന്റെ സ്വകാര്യ ഭാഗങ്ങളില്‍ തൊടുന്ന പോലെ തോന്നിയപ്പോഴാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. അമ്മയോട് ഞാന്‍ പറഞ്ഞു, ഈ അങ്കിള്‍ ചീത്തയാണ്. സാന്തോം കമ്മ്യൂണിക്കേഷന്‍ സ്റ്റുഡിയോയില്‍ വെച്ചാണ് ആ സംഭവം.’

സമൂഹത്തില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു പ്രായം ചെന്ന വ്യക്തിയില്‍ നിന്നും തനിക്ക് മറ്റൊരു അനുഭവം ഉണ്ടായതായും ചിന്‍മയി പറഞ്ഞു. ‘ഒരിക്കല്‍ ആയാള്‍ തന്നെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും പിറകില്‍ നിന്ന് കെട്ടിപിടിക്കുകയും ചെയ്തു. ഇതേക്കുറിച്ച് തുറന്ന് പറഞ്ഞപ്പോള്‍ പലരും നിശബ്ദയാക്കാന്‍ ശ്രമിച്ചു.’

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ ആക്രമിച്ചവര്‍ക്കു നേരേ പരാതി നല്‍കാന്‍ പോയപ്പോളും തനിക്ക് നീതി കിട്ടിയില്ലെന്ന് ചിന്‍മയി വ്യക്തമാക്കുന്നു.’മയ്യാ മയ്യാ എന്ന പാട്ട് (രാവണന്‍ എന്ന ചിത്രത്തിലെ ഗാനം, ചിന്‍മയിയാണ് ആലപിച്ചിരിക്കുന്നത്) പാടുന്ന സ്ത്രീക്ക് പീഡനത്തിന്റെ പേരില്‍ പരാതി നല്‍കാന്‍ സാധിക്കില്ലെന്ന് പ്രശസ്തരായ സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയും പറഞ്ഞു. എനിക്ക് നേരെ ആസിഡ് ആക്രമണം നടത്തുമെന്നും എന്നെ ബലാത്സംഗം ചെയ്യുമെന്നും പറഞ്ഞവര്‍ക്കുള്ള പിന്തുണയായിരുന്നു അത്- ചിന്‍മയി വ്യക്തമാക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (11 minutes ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (16 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (47 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (1 hour ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (1 hour ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (3 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

Malayali Vartha Recommends