മമ്മൂക്കയോടുള്ള ആരാധനയ്ക്ക് അതിരുകളില്ല; സ്വന്തം മകന് മമ്മൂട്ടി കഥാപാത്രത്തിന്റെ പേരിട്ട് യുവാവ്; പുനലൂർ സ്വദേശിക്ക് സോഷ്യൽമീഡിയയിൽ അഭിനന്ദന പ്രവാഹം

ഒരു പുരുഷന്റെ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷമാണ് ഒരു അച്ഛനാകുക എന്നത്. വിലയേറിയ ഉത്തരവാദിത്വങ്ങളുടെ ആദ്യ ചവിട്ടുപടിയും അവിടം മുതലാണ് ആരംഭിക്കുന്നത്. തന്റെ കുഞ്ഞിന്റെ ജീവിതത്തെ സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങളെടുക്കേണ്ടവരിൽ പ്രധാനിയായ ഒരു അച്ഛന്റെ തീരുമാനം അവരേയും അമ്പരപ്പിച്ചിരിക്കുകയാണ്. സംഭവം മറ്റൊന്നുമല്ല മമ്മൂട്ടി ആരാധകനായ യുവാവ് തന്റെ മകന് നൽകിയ പേരാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ പ്രധാനചർച്ച .പുനലൂർ സ്വദേശി ലിജുവിന് തന്‍റെ പോന്നോമാനക്ക് ഒരു പേര് നല്‍കണമെന്ന് ആലോചന വന്നപ്പോൾ മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല.
തന്‍റെ ആരാധ്യ പുരുഷനായ ശ്രീ ഭരത് മമ്മൂട്ടിയുടെ, ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ അബ്രഹാമിന്‍റെ സന്തതികളിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേരായ “ഡെറിക്ക് എബ്രഹാം” എന്ന് തന്നെ കുട്ടിക്ക് പേരിട്ടു. ഈ വാര്‍ത്ത ലിബു തന്നെയാണ് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മറ്റുള്ളവരെ അറിയിച്ചത്. അപ്പോള്‍ മുതല്‍ നാനാഭാഗത്തുള്ള മമ്മൂട്ടി ആരാധകരുടെ സ്നേഹോഷ്മളമായ അഭിനന്ദനപ്രവാഹമാണ് ലിബുവിന് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha