ജോലി സ്ഥലത്ത് തന്നെ ലൈംഗികമായി ഉപദ്രവിച്ചു; വൈരമുത്തുവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

ഇപ്പോൾ രാജ്യമൊട്ടാകെ മീ ടൂ തുറന്നു പറച്ചിൽ.സിനിമാ മേഖലയിലുള്ളവര്‍ക്കെതിരെ ലൈംഗിക ആരോപണം തുടര്‍ക്കഥയാകുന്നു. തമിഴകത്തെ പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയാണ് ഇപ്പോൾ ഒരു യുവതി ലൈംഗിക ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തക സന്ധ്യ മേനോനുമായി യുവതി പങ്കുവയ്ച്ച കാര്യമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ജോലി സ്ഥലത്ത് വച്ച് വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് യുവതി പറഞ്ഞു. തന്നെ ബലമായി ചുംബിക്കാന്‍ ശ്രമിച്ചെന്നും എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.
അദ്ദേഹത്തിന്റെ വീടും ഓഫീസും ഒന്നാണ്. കോടമ്പാക്കത്താണ് സ്ഥിതി ചെയ്യുന്നത്. അവിടെയാണ് എല്ലാവരും അദ്ദേഹത്തെ പോയി കാണുക. എനിക്ക് അന്ന് 18 വയസായിരുന്നു. അദ്ദേഹം വലിയൊരു മനുഷ്യനായത് കൊണ്ട് തന്നെ ഞാന്‍ ബഹുമാനിച്ചിരുന്നു. യുവതി പറയുന്നു.സംവിധായകന്‍ സി.എസ് അമുദന്‍, ഗായിക ചിന്‍മയി എന്നിവര്‍ ഇതിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha