ഒടിയന്റെ ട്രെയിലര്‍ പുറത്തുവിട്ട് മോഹൻലാൽ... മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗുകളും കിടിലന്‍ ആക്ഷന്‍ രംഗങ്ങളും ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഒടിയന്റെ ട്രെയിലറിന് ഗംഭീര വരവേല്‍പ്പാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയായിരുന്നു തന്റെ ഫേസബുക്ക് പേജിലൂടെ ആരാധകർ ആകാംഷയോടെ കാത്തിരുന്ന ഒടിയന്റെ ട്രെയിലര്‍ പുറത്തുവിട്ടിരുന്നത്. പുലുമുരുകന് ശേഷം ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌നും മോഹന്‍ലാലും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് ഒടിയന്‍. ഡിസംബര്‍ 14നാണ് ഒടിയന്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിച്ച ചിത്രം വിഎ ശ്രീകുമാര്‍ മേനോന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു മോഹന്‍ലാലിന്റെ ബ്രഹ്മാണ്ട ചിത്രം ഒടിയന്റെ ട്രെയിലറിൽ.
കായംകുളം കൊച്ചുണ്ണിയുടെ റിലീസ് ദിനം ട്രെയിലര്‍ പുറത്തുവിടാനായിരുന്നു ഉദ്ദേശിച്ചതെങ്കിലും ട്രെയിലര്‍ ലീക്കായ സാഹചര്യത്തിലാണ് ഇന്നു തന്നെ എത്തിയിരിക്കുന്നത്. ലാലേട്ടനൊപ്പം മഞ്ജു വാര്യര്‍,പ്രകാശ് രാജ്, നന്ദു തുടങ്ങിയ താരങ്ങളെയും ചിത്രത്തിന്റെ ട്രെയിലറില്‍ കാണിക്കുന്നുണ്ട്. 'എന്റെ എത്ര കളി കണ്ടിട്ടുള്ളതാ നീ? ഒടുക്കത്തെ ഈ കളി കൂടെ ഒന്ന് കാണ്' മോഹന്‍ലാലിന്റെ പഞ്ച് ഡയലോഗുകളും കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമാണ് ട്രെയിലറിന്റെ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്. എന്തായാലും ആരധകർ ആകാംഷയോടെ ഒടിയന്റെ റിലീസിനായി കാത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha