Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ഈ നടികള്‍ വെറും ഈയ്യാം പാറ്റകള്‍ ...പെണ്‍ വേട്ടകള്‍ ഇങ്ങനെ

14 OCTOBER 2018 04:05 PM IST
മലയാളി വാര്‍ത്ത

സിനിമയുടെ നീലവെളിച്ചം കണ്ടു അതിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ഈയാം പാറ്റകള്‍ മാത്രമാണോ സ്ത്രീകള്‍? സിനിമ എന്ന മായാലോകം പണം, പ്രശസ്തി അംഗീകാരം, ആരാധന എന്നിവ വച്ചു നീട്ടുമ്പോള്‍; അതില്‍ ആകര്‍ഷിക്കപ്പെടുന്നവര്‍ ധാരാളം. പോരാത്തതിന് മാധ്യമങ്ങളുടെയും ലക്ഷക്കണക്കിന് പൊതുജനങ്ങളുടെയും സുസ്ഥിര പിന്തുണയും പ്രോത്സാഹനവും. എന്നാല്‍ ആ പളുങ്കു കൊട്ടാരഥത്തില്‍ വിള്ളലുകള്‍ വീണു കഴിഞ്ഞു . ഇനി വരാന്‍ പോകുന്നത് വെളിപ്പെടുത്തലുകളും പൊളിച്ചടുക്കലുകളുമാണ് .

സിനിമയുടെ വെള്ളിത്തിരക്കപ്പുറം ഇപ്പോഴും മറഞ്ഞിരിക്കുന്നത് അഹങ്കാരത്തിന്റെയും അധികാരത്തിന്റെയും കാമവെറിപൂണ്ട ദംഷ്ട്രങ്ങളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മതില്‍ കെട്ടി സുരക്ഷിതമാക്കിയ സ്വന്തം കോട്ടക്കകത്ത് കടുത്ത ചൂഷണവും പീഡനവും കൊലയും ബലാത്സംഗവും പെണ്‍വേട്ടയും ക്വട്ടേഷനും ക്രിമിനലിസവും ആണ് നടപ്പുനീതി എന്ന പച്ചപ്പരമാര്‍ത്ഥമാണ് വെളിപ്പെട്ടിരിക്കുന്നത്.

ഉദാഹരണത്തിന് മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് കോടികളാണ് പ്രതിഫലം..എന്നാല്‍ ഒപ്പം മുഴുനീളമഭിനയിക്കുന്ന നടികള്‍ക്ക് ലഭിക്കുന്നത് തുച്ഛമായ തുക മാത്രമാണ്. സംഗീത സംവിധായകന് കോടികള്‍ ലഭിക്കുമ്പോള്‍, പാട്ടു പാടുന്നവര്‍ക്ക് യാത്രക്കൂലി മാത്രം..റിയാലിറ്റിഷോകളില്‍ നിന്ന് മിടുക്കരായി എത്തുന്ന പ്രതിഭകള്‍ക്കും ഇത് തന്നെ അവസ്ഥ . നിര്‍മാതാവിനും നിര്‍മാതാവിനെ നിയന്ത്രിക്കുന്ന സൂപ്പര്‍ താരവും സംഗീതസംവിധായകനും അടക്കമുള്ളവര്‍ക്ക് പറയുന്ന ഒരു ന്യായമുണ്ട്‌നിമയില്‍ പാടി എന്ന അവകാശവാദവുമായി ഗാനമേളയില്‍ പാടാമല്ലോ..

മുന്‍നിര നടികള്‍ മുതല്‍ എക്‌സ്ട്രാ നടികള്‍ വരെ വ്യാപകമായി ലൈംഗിക ചൂഷണത്തിന് വിധേയരാവാറുണ്ടെന്നത് പച്ചപരമാര്‍ത്ഥം .ഇത്തരത്തില്‍ ചൂഷണവിധേയരാവുന്ന സ്ത്രീകള്‍ 'മോശം സ്ത്രീകള്‍' എന്ന് ബഹുമാന്യനായ എം.പി ഇന്നസെന്റ് വിശേഷിപ്പിച്ചത് മറക്കാറായിട്ടില്ല. സിനിമ വല്ലാത്തൊരു പാഷനും സ്വപ്നവുമൊക്കെയായി വരുന്ന പെണ്‍കുട്ടികളോട് സംവിധായകനും നിര്‍മ്മാതാവിനും വേണ്ടി ചില 'അഡ്ജസ്റ്റമെന്റിന്' തയ്യാറാവണം എന്ന് പറയുന്ന പതിവ് ഇന്ന് അരമന രഹസ്യമല്ല.

മലയാള സിനിമയിലെ നിരവധി നടികള്‍ ആത്മഹത്യയിലൂടെയും ദുരൂഹമരണങ്ങളിലൂടെയും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന്റെയൊക്കെ പിന്നില്‍ മിക്കപ്പോഴും ലൈംഗികചൂഷണങ്ങളാണുള്ളതെന്ന് ആര്‍ക്കാണറിയാത്തത്? ബാലതാരമായിരിക്കുമ്പോള്‍ തന്നെ സ്വാധീനിച്ച ഒരു സംഭവം നടി ശ്രീദേവി ഒരിക്കല്‍ പറഞ്ഞിരുന്നു. നിറയെ കുട്ടികള്‍ പങ്കെടുക്കുന്ന ചിത്രമായിരുന്നു അത്. ഷൂട്ടിങ്ങിനിടയില്‍ സംഘത്തിലെ ഒരു കുട്ടിയെ കാണാനില്ലെന്ന് മനസ്സിലായത് ഏറെ കഴിഞ്ഞാണ്. ഒടുവില്‍ അന്വേഷണത്തിനൊടുവില്‍ ആ കുട്ടി തടാക കരയില്‍ മരിച്ചു കിടക്കുന്നതാണത്രേ കണ്ടത്
കൊച്ചിയില്‍ ഓടുന്ന കാറില്‍ സിനിമ നടിയെ ആക്രമിച്ച സംഭവം കഴിഞ്ഞ വര്‍ഷമാണ് നടന്നത്. സിനിമലോകത്തെ മാത്രമല്ല ഈ സംഭവം ഞെട്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് സിനിമയെ കുറിച്ചും സിനിമാമേഖലയിലെ ചൂഷണത്തെ കുറിച്ചും നിരവധി ചര്‍ച്ചകളാണ് നടന്നത്. സിനിമപ്രവര്‍ത്തകരായ സ്ത്രീകള്‍ കടുത്ത അവഗണനകളും തൊഴില്‍ ചൂഷണവും നേരിടുന്നുണ്ടെന്ന് സിനിമാമേഖലയിലെ വനിതാപ്രവര്‍ത്തകര്‍ തന്നെ വെളിപ്പെടുത്തി.

സിനിമാമേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശനങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി വനിതാ സിനിമാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. കെട്ടടങ്ങിയെന്ന് കരുതിയ വിവാദങ്ങള്‍ക്കാണ് ഡബ്ല്യു.സി.സി വീണ്ടും തീ കൊളുത്തിയത്.

കുറ്റകൃത്യത്തിന് ഇരയായ പെണ്‍കുട്ടി മുന്‍ അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കാര്യങ്ങള്‍ തുറന്നുപറഞ്ഞ് പോലീസിന്റെയും സര്‍ക്കാറിന്റെയും ജുഡീഷ്യറിയുടെയും സഹായത്തോടെ പ്രശ്‌നപരിഹാരത്തിനും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പു വരുത്തുന്നതിനുമുള്ള പോരാട്ടത്തിലാണ്. വേദനാകരമെങ്കിലും, സ്വതന്ത്ര ഇന്ത്യയുടെയും ഐക്യകേരളത്തിന്റെയും ആത്മാഭിമാനം സംരക്ഷിക്കാനുള്ള സമരമാണിതെന്ന് കേരളം തിരിച്ചറിയുന്നു. ആ പെണ്‍കുട്ടിക്കൊപ്പം, ഏതറ്റം വരെയും പോകാന്‍ നമ്മള്‍ തയ്യാറാകണം
മി ടൂ തിരികൊളിത്തിയ ഈ വിവാദം കൂടുതല്‍ തിരുത്തലുകള്‍ക്ക് തുടക്കമാകും. ഞെട്ടലോടെ മലയാള സിനിമാലോകവും കേരളവും കാത്തിരിക്കുന്നു

തിരശ്ശീലയില്‍ മാറി മറയുന്ന മായക്കാഴ്ചകള്‍ പോലെ അസ്ഥിരവും അനിശ്ചിതവുമാകരുത് ഇടയില്‍ ഉള്ള ജീവിതങ്ങള്‍ .അതിനായി നമുക്ക് കൈ കോര്‍ക്കാം ,ഒത്തൊരുമിക്കാം 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (6 minutes ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (18 minutes ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (36 minutes ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (1 hour ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (1 hour ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (1 hour ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (1 hour ago)

ഗാസ ചാരക്കൂമ്പാരം  (2 hours ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (2 hours ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (2 hours ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (2 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (2 hours ago)

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി  (2 hours ago)

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (3 hours ago)

Malayali Vartha Recommends