മീ ടുവില്‍ സെലിബ്രിറ്റി മാനേജര്‍ അനിര്‍ബാന്‍ ബ്ലായ്‌ക്കെതിരെ വെളിപ്പെടുത്തലുമായി നടി മേറ ഒമര്‍

സിനിമാ മേഖല ഒന്നാകെ മീ ടൂ വെളിപ്പെടുത്തലില്‍ മുങ്ങിക്കിടക്കുകയാണ്. ഇപ്പോള്‍ സെലിബ്രിറ്റി മാനേജരായ അനിര്‍ഖാന്‍ ബ്ലായ്‌ക്കെതിരെ വെളിപ്പെടത്തലുമായി നടി മേറ ഒമര്‍ രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡില്‍ ഏറെ പ്രസിദ്ധിയാര്‍ജ്ജിച്ച കെ.ഡബ്ല്യു.എ.എന്‍ സ്ഥാപകന്‍ കൂടിയാണ് അനിര്‍ഖാന്‍. അഫ്ഗാനിലാണ് ജനിച്ചതെങ്കിലും സ്വീഡനില്‍ വളര്‍ന്നയാളാണ് നടി മേറ ഒമര്‍. വജാഹ് തും ഹോയിലൂടെയാണ് മേറ ഒമര്‍ ഇന്ത്യയിലെ പ്രേക്ഷകരുടെ മനസില്‍ കയറിയത്.
അനിര്‍ബാനെതിരേ നേരത്തെ നിരവധി സ്ത്രീകള്‍ ലൈംഗിക ആരോപണങ്ങള്‍ നടത്തിയെങ്കിലും ആരും തന്നെ അവരുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ മേറ തന്റെ പേര് സധൈര്യം വെളിപ്പെടുത്തികൊണ്ടാണ് ആരോപണം ഉന്നയിച്ചത്.മേറ ബോളിവുഡില്‍ അവസരം ലഭിക്കാനായാണ് അനിര്‍ബാനെ സമീപിച്ചത്. എന്നാല്‍ അയാള്‍ തനിക്ക് മുന്നില്‍ കിട്ടിയ ഒരു അവസരമായിട്ടാണ് തന്നെ കണ്ടെതെന്ന് നടി വ്യക്തമാക്കി.
മേറയുടെ വാക്കുകള്‍ ഇങ്ങനെ:
''2016ലാണ് ഇന്ത്യയില്‍ ഞാന്‍ എത്തുന്നത്. അന്നെനിക്ക് മുംബൈ തീര്‍ത്തും അപരിചിതമായ സ്ഥലമായിരുന്നു. അനിര്‍ബാനെ ഇന്‍സ്റ്റഗ്രാം വഴിയുള്ള പരിചയമായിരുന്നു. ആദ്യമൊക്കെ മര്യാദയ്ക്ക് പെരുമാറിയ ഇയാള്‍ പതുക്കെ തനിനിറം കാണിച്ചു തുടങ്ങി.
ഒരിക്കല്‍ അയാള്‍ എന്നെ അയാളുടെ 'ജോലി സ്ഥലം'എന്ന് വിളിച്ചിരുന്ന സ്ഥലത്തുകൊണ്ടു പോയിരുന്നു. നാണം കുണുങ്ങിയായിരുന്നു അഭിനയമോഹിയായ പെണ്‍കുട്ടിയെ തന്റെ മുന്നിലിരുത്തി സ്വയംഭോഗം ചെയിപ്പിച്ചു എന്ന് അയാള്‍ എന്നോട് അഭിമാനപൂര്‍വം പറഞ്ഞു. എനിക്ക് അറപ്പ് തോന്നി. എന്നാല്‍ സിനിമയ്ക്ക് ഇതെല്ലാം ആവശ്യമാണെന്ന തരത്തിലായിരുന്നു അയാള്‍ എന്നോട് സംസാരിച്ചത്.
സിനിമയുടെ ആവശ്യത്തിനായി സെക്‌സ് അപ്പീലുള്ള ചിത്രങ്ങള്‍ വേണമെന്ന് ഇയാള്‍ എന്നോട് ആവശ്യപ്പെട്ടു. ഈ ചിത്രങ്ങളെല്ലാം തന്നെ അയാള്‍ തന്നെ സ്വകാര്യ ഫഌറ്റില്‍ വെച്ച് എടുക്കാം എന്നു പറഞ്ഞു. ഇതില്‍ അസ്വസ്ഥയായ ഞാന്‍ അദ്ദേഹത്തോട് സ്വന്തമായി ഫോട്ടോസ് എടുത്തുകൊണ്ടു വരാമെന്ന് പറഞ്ഞു. ഇത് അയാള്‍ സമ്മതിക്കുകയും ചെയ്തു. പിന്നിട് അയാളെ ചിത്രങ്ങള്‍ കാണിക്കാനായി പോയ ദിവസമാണ് എനിക്ക് ദുരനുഭവം ഉണ്ടായത്. നീ വളരെ സെക്‌സിയാണെന്ന് പറഞ്ഞ് അയാള്‍ എന്നെ ബലമായി ചുംബിച്ചു. ഞാന്‍ കുതറി മാറി പുറത്തേക്ക് പോയി വാതില്‍പ്പടിയില്‍ വെച്ച് പിന്നെയും അയാള്‍ എന്നെ ചുംബിച്ചു.
ചുംബിക്കുന്നത് സര്‍വസാധാരണമായ കാര്യമാണെന്ന് അയാള്‍ വീണ്ടും വീണ്ടും പറയുന്നുണ്ടായിരുന്നു. ഞാന്‍ ശരിക്കും രക്ഷപ്പെടുകയായിരുന്നു. കാറിലേക്ക് പോകുമ്പോള്‍ എനിക്ക് കാലുകള്‍ ഉണ്ടെന്ന തോന്നല്‍ തന്നെ ഉണ്ടായിരുന്നില്ല. അത്രയധികം ഞാന്‍ പേടിച്ചു പോയിരുന്നു.
https://www.facebook.com/Malayalivartha