ഞാന്‍ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നു ചോദിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം... ധൈര്യമുണ്ടെങ്കില്‍ എന്റെ മുഖത്ത് നോക്കി ചോദിക്കൂ; എനിക്ക് നാണമില്ല, എന്ത് ചെയ്യാന്‍ പറ്റും നിങ്ങള്‍ക്ക്; ആ ഫോട്ടോഷൂട്ട് വള്‍ഗറാണെന്ന് എന്റെ ഭര്‍ത്താവിന് തോന്നിയിട്ടില്ല... തന്റെ ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ചവരോട് തുറന്നടിച്ച് ശ്രുതി

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രുതി മനസ് തുറക്കുന്നത്. കൂടാതെ തന്റെ ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ചവരോട് തുറന്നടിക്കുകയാണ് ശ്രുതി. ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീനിന് മുന്നിലിരുന്ന് ആരാണെന്ന് വെളിപ്പെടുത്താതെവായില്‍ തോന്നിയത് വിളിച്ചുപറയുന്നതാണോ ധൈര്യമെന്ന് ശ്രുതി മേനോന്‍ ചോദിക്കുന്നു. ഈ ആളുകള്‍ ആരാണ് ? എന്റെ ജീവിതത്തില്‍ ഇവര്‍ക്കൊക്കെ എന്ത് അധികാരമാണുള്ളത് ? ഞാന്‍ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നു ചോദിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം ?
ഞാന്‍ അറിയുന്നവരും അറിയാത്തവരും നാവിന് എല്ലില്ലാതെ എന്തൊക്കെയോ പറഞ്ഞു. ഇപ്പോള്‍ ശ്രുതിക്ക് സിനിമകളൊന്നുമില്ല. ഇത് പബ്ലിസിറ്റിക്കു വേണ്ടി ചെയ്തതാണ്. ശ്രുതിക്ക് നാണമില്ലേ ? ഇങ്ങനെയൊക്കെയാണ് ഞാന്‍ കേട്ട വിമര്‍ശനങ്ങള്‍. ആ ഫോട്ടോഷൂട്ട് വള്‍ഗറാണെന്ന് എന്റെ ഭര്‍ത്താവിന് തോന്നിയിട്ടില്ല. അദ്ദേഹമാണ് എന്നെ ഏറ്റവുമധികം പിന്തുണച്ചത്. എനിക്ക് ആരോടും ദേഷ്യമില്ല, കാരണം നിങ്ങള്‍ പറഞ്ഞതൊന്നും എന്നെ ബാധിച്ചിട്ടില്ല. ശ്രുതി പറയുന്നു.
ഒളിച്ചിരുന്ന് വിമര്‍ശിക്കാനും അശ്ലീലം പറയാനും നിങ്ങള്‍ ഈ പറഞ്ഞതു കൊണ്ടൊന്നും എന്റെ ജീവിതത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. എനിക്ക് നാണമില്ല. ഇല്ല നാണമില്ല. എന്തു ചെയ്യും നിങ്ങള്‍ ? എന്തു ചെയ്യാന്‍ പറ്റും നിങ്ങള്‍ക്ക് ? എത്ര നാള്‍ നിങ്ങള്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു ? നിങ്ങളുടെ ജീവിതത്തിലോ എന്റെ ജീവിതത്തിലോ എന്തെങ്കിലും മാറ്റം ഉണ്ടായോ ? ഇല്ല.
ഒരു കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ മുന്നിലിരുന്ന് ആരാണെന്ന് വെളിപ്പെടുത്താതെ വായില്‍ തോന്നിയത് വിളിച്ചു പറയുന്നതാണോ ധൈര്യം ? ധൈര്യമുണ്ടെങ്കില്‍ എന്റെ മുഖത്ത് നോക്കി ചോദിക്കൂ. ഞാന്‍ ഉത്തരം പറയാം. കിസ്മത്ത് നായിക ശ്രുതി മേനോന്റെ ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് നേരിട്ടത്. സൈബര്‍ സദാചാര ഗുണ്ടകള്‍ നടിക്കെതിരെ വളരെ മോശം പരാമര്‍ശങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ നടത്തി. ഇതു പോലെ ഒരു ഫോട്ടോഷൂട്ടിന് നിന്നു കൊടുക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ എന്നാണ് കൂടുതല്‍ പേരും ചോദിച്ചത്.
https://www.facebook.com/Malayalivartha