ബാലഭാസ്കറിന്റെ മരിക്കാത്ത ഓർമ്മകളുമായി അപകടം നടന്ന സ്ഥലത്ത് സ്മൃതി മണ്ഡപം...

സെപ്റ്റംബര്‍ ഇരുപ്പത്തിയഞ്ചാം തീയതി തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. തൃശ്ശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട് ഒരാഴ്ചയോളം ചികില്‍സയില്‍ കഴിഞ്ഞ ശേഷമായിരുന്നു ബാലഭാസ്കർ മരണത്തിന് കീഴടങ്ങിയത്. ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകട ദിവസം തന്നെ മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി ഏറെ നാള്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
അതേസമയം ബാലഭാസ്‌ക്കറിനും മകൾക്കും റോഡ് സേഫ്റ്റി അസോസിയേഷന്റെ നേതൃത്വത്തിൽ പള്ളിപ്പുറത്ത് സ്മാരകം നിർമ്മിച്ചു. അനാവരണം സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസായിയായിരുന്നു നിർവഹിച്ചത്.
https://www.facebook.com/Malayalivartha