Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാലഭാസ്‌ക്കറിന്റെയും മകൾ തേജസ്വിനിയുടെയും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം; കാർ ഓടിച്ചിരുന്നത് ഡ്രൈവറാണെന്ന് ലക്ഷ്മിയും, ബാലഭാസ്‌ക്കറാണെന്ന് ഡ്രൈവറും, ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌കറായിരുന്നെന്ന് രക്ഷാപ്രവർത്തനം നടത്തിയ ആളുടെ മൊഴിയും

06 NOVEMBER 2018 02:14 PM IST
മലയാളി വാര്‍ത്ത

ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജ്ജുന്റെയും മൊഴികളിൽ വൈരുദ്ധ്യം. കാർ അപകടവും, ബാലഭാസ്‌കറിന്റെ മരണം സംശയത്തിന്റെ നിഴലിലേക്ക്. ഇതേ തുർന്ന് അപകടത്തെകുറിച്ച് സാക്ഷിമൊഴികള്‍ പുന:പരിശോധിക്കാനും ശാസ്ത്രീയ വിശകലനം നടത്താനും ഒരുങ്ങുകയാണ് പോലീസ്.

അപകടം നടന്ന് കഴിഞ്ഞ് അര്‍ജ്ജുന്‍ നല്‍കിയ മൊഴിയില്‍ കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ലക്ഷ്മി നല്‍കിയ മൊഴിയില്‍ അര്‍ജ്ജുന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത് എന്ന് പറയുകയുണ്ടായി. ഇതോടെ ഇരുവരുടെയും മൊഴികളിലെ വൈരുധ്യം അന്വേഷണ സംഘത്തെ കുഴയ്ക്കുകയാണ്.


കാറോടിച്ചിരുന്നതാരെന്ന് കണ്ടെത്താനായി ഫൊറന്‍സിക് വിദഗ്ദ്ധരുടെയും മോട്ടോര്‍വാഹന വകുപ്പിന്റെയും സഹായം തേടിയിട്ടുണ്ട്. ബാലഭാസ്‌കറിന്റെയും കുഞ്ഞിന്റെയും മൃതദേഹപരിശോധന നടത്തിയ ഡോക്ടറില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. ഇതിലൂടെ അപകട സമയത്ത് ഓരോരുത്തരും കാറിനുള്ളില്‍ ഏത് സീറ്റിലായിരുന്നുവെന്നതു സംബന്ധിച്ച് വിവരം ശേഖരിക്കാന്‍ കഴിയുമെന്നാണ് പോലീസ് കരുതുന്നത്.

സംഭവസമയത്ത് ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവരുടെ മൊഴികളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഡ്രൈവര്‍ സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌കറായിരുന്നുവെന്ന് മറ്റൊരാളും മൊഴികൊടുത്തിട്ടുണ്ട്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. പി അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം ലക്ഷ്മിയുടെ മൊഴിയെടുത്തത്. അപകടം നടക്കുമ്പോള്‍ 80 കിലോമീറ്ററിനു മുകളില്‍ വേഗം കാറിനുണ്ടായിരുന്നുവെന്നാണ് നിഗമനം.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിന്റെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു  (1 hour ago)

നടന്‍ വിജയ്യുടെ പാര്‍ട്ടിയായ ടിവികെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം ചര്‍ച്ചയാകുന്നു  (1 hour ago)

പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പൊലീസുകാരുടെ തമ്മിലടി  (1 hour ago)

പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് ഭാര്യയുടെ കൊലപാതകത്തില്‍  (1 hour ago)

അഞ്ച് വര്‍ഷത്തെ പ്രണയം; രണ്ട് മാസം മുമ്പ് വിവാഹം: നവവധുവായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ജീവനൊടുക്കി  (1 hour ago)

പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു  (2 hours ago)

പലകാര്യങ്ങളും പേടിച്ചാണ് ഇതുവരെ മിണ്ടാതിരുന്നതെന്ന് കിച്ചു; മിണ്ടാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കിച്ചു സുധി  (2 hours ago)

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് നിഖില വിമല്‍  (3 hours ago)

കേരളത്തില്‍ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (4 hours ago)

ബാലിയില്‍ ഗ്‌ലാമറസ് ലുക്കില്‍ മംമ്ത മോഹന്‍ദാസ്  (5 hours ago)

പൈതലാം യേശുവേ.." ഗാനത്തിന്റെ ശില്പി ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു  (6 hours ago)

തോൽക്കും എന്നുറപ്പായപ്പോൾ ശുദ്ധ തെമ്മാടിത്തരം കൊണ്ട് ഇറങ്ങിയേക്കുവാണ് ചിലർ.. ഫ്ളക്‌സും പോസ്റ്ററും വലിച്ചുകീറാൻ ശ്രമം നടക്കുന്നുവെന്ന് തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ  (6 hours ago)

യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ് വിജയം പ്രഖ്യാപിച്ച് ട്രംപ് ഇറാന് റീത്ത് വച്ച് കൊട്ടിക്കലാശം കരഞ്ഞു വിളിച്ച് IRGC  (6 hours ago)

മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ബേപ്പൂരില്‍ നടന്ന കൂറ്റന്‍ പ്രചാരണ റാലിയില്‍ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു മു  (6 hours ago)

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്  (7 hours ago)

Malayali Vartha Recommends