ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹ മോചനത്തിന് പിന്നില്‍ ഞാനോ?
ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹ മോചനവുമായി ബന്ധപ്പെട്ട് തന്നെക്കുറിച്ച് പ്രചരിക്കുന്ന കഥകള്‍ക്ക് മറുപടി പറയാനില്ലെന്ന് കാവ്യ മാധവന്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കാവ്യ മനസ് തുറന്നിരിക്കുന്നത്.
എല്ലാറ്റിനും കാര്യം താനാണോ എന്നാണ് കാവ്യ ദേഷ്യത്തോടെ ചോദിക്കുന്നത്. എന്തെങ്കിലും പറയണമെന്നുണ്ടെങ്കില്‍ അതിന് സമയമായിട്ടില്ല. ഇത്തരം ഗോസിപ്പുകള്‍ തന്നെ ഒരിക്കലും ബാധിച്ചിട്ടില്ലെന്നും കാവ്യ വ്യക്തമാക്കി.
വെള്ളരിപ്രാവിന്റെ ചങ്ങാതിക്ക് ശേഷം ആരും തന്നെയും ദിലീപിനെയും നായികാ നായകന്മാരാക്കണമെന്ന ഓഫറുമായി സമീപിച്ചിട്ടില്ല. അങ്ങിനെ ഉണ്ടായാല്‍ അവസരം സ്വീകരിക്കുമെന്നും കാവ്യ പറഞ്ഞു.
ദിലീപ് മഞ്ജു ബന്ധത്തില്‍ കാവ്യയെ മുന്‍ നിര്‍ത്തിയാണ് അനേകം ഗോസിപ്പുകള്‍ വന്നിരുന്നത്. എന്നാല്‍ കാവ്യയാണ് പ്രശ്നമെങ്കില്‍ അത് സംസാരിച്ച് തീര്‍ക്കാന്‍ കഴിയുമായിരുന്നില്ലേ എന്നാണ് നേരത്തേ ദിലീപ് പ്രതികരിച്ചത്. ഇനിയുമൊരു വിവാഹം ചെയ്യില്ലെന്നു പറയാന്‍ സാധിക്കില്ലെന്നും അങ്ങിനെ ഒരു യോഗം ഉണ്ടായാല്‍ അപ്പോള്‍ ആലോചിക്കാമെന്നും കാവ്യാമാധവന് പറയുന്നു.
സ്ത്രീയെ സംബന്ധിച്ചിടത്തോളം കല്യാണമാണ് അവസാന വാക്കെന്ന വിശ്വാസം വിവാഹത്തോടെ മാറി. ഒറ്റയ്ക്കാകുമ്പോള്‍ ഒരു തുണയുണ്ടാകണമെന്ന ആഗ്രഹം സ്വാഭാവികമാണ്. എന്നാല്‍ വിവാഹം കഴിഞ്ഞ് നാലാം ദിനം തന്നെ ഇത് വേണ്ടായിരുന്നു എന്ന് തോന്നി തുടങ്ങും. വിവാഹിതരായ പലരുമായി ഇക്കാര്യം സംസാരിച്ചെന്നും എന്നാല്‍ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒരു അഡ്ജസ്റ്റ്മെന്റില്‍ പോകുന്നു എന്നായിരുന്നു മിക്കവരുടെയും മറുപടിയെന്നും കാവ്യ പറയുന്നുണ്ട്.
അതേസമയം വിവാഹ മോചന കാര്യത്തില്‍ മഞ്ജു വാര്യര്‍ ഇതുവരെ ഒരു കാര്യവും പുറത്ത് പറയാന്‍ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha