ഞാനൊരു വില്‍പ്പന ചരക്കല്ല, ഗ്ലാമറസ് ചത്രങ്ങൾ കണ്ടു കൂടെകിടക്കാൻ ആവശ്യപ്പെട്ട ആരാധകനോട് മാസ് ഡയലോഗുമായി സാക്ഷി ചൗധരി

സിനിമയ്ക്കുള്ളില്‍ നിന്ന് മാത്രമല്ല സിനിമാ മേഖലയ്ക്ക് പുറത്തുനിന്നും നടിമാര്‍ ലൈംഗിക ചൂഷണങ്ങള്‍ നേരിടുന്നുണ്ടെന്ന് വെളിപ്പെടുത്തി തെലുങ്ക് സിനിമാ താരം സാക്ഷി ചൗധരി. ട്വിറ്ററിലൂടെയായിരുന്നു സാക്ഷിയുടെ വെളിപ്പെടുത്തല്‍. ട്വിറ്ററില്‍ വളരെ സജീവമാണ് താരം. ഗ്ലാമറസ് ആയ ചിത്രങ്ങള്‍ സാക്ഷി ട്വിറ്ററില്‍ പങ്കുവക്കാറുണ്ട്. ചിത്രങ്ങള്‍ കണ്ട് ചിലര്‍ ഇന്‍ബോക്‌സില്‍ കൂടെ കിടക്കാനാവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയക്കുന്നു എന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
‘ഒരു രാത്രി കൂടെ കിടന്നാല്‍ ഒരു കോടി രൂപാ തരാം എന്ന് പറഞ്ഞവരുണ്ട്. അവര്‍ വെറും വിഡ്ഡികളാണ്. ഞാനൊരു വില്‍പ്പന ചരക്കല്ല. വേണമെങ്കില്‍ എന്റെ സിനിമകള്‍ തീയറ്ററില്‍ പോയി കണ്ടോളൂ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. മാഗ്‌നറ്റ് എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം ഇപ്പോള്‍.
https://www.facebook.com/Malayalivartha

























