Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

എല്ലാം ഭക്തരുടെ മനസറിഞ്ഞ്... സംസ്ഥാന നേതൃത്വം കടിപിടി കൂടി തയ്യാറാക്കിയ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക മോഡി ചുരുട്ടികൂട്ടി; ശ്രീധരന്‍പിള്ളയെ പുറത്താക്കി കെ. സുരേന്ദ്രന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാന്‍ മോഡിയുടെ നിര്‍ദേശം

20 MARCH 2019 11:52 AM IST
മലയാളി വാര്‍ത്ത

ശബരിമല പ്രക്ഷോഭത്തില്‍ ഏറ്റവും അധികം ത്യാഗമനുഭവിച്ച നേതാക്കളിലൊരാളാണ് കെ. സുരേന്ദ്രന്‍. എന്നാല്‍ ആ സുരേന്ദ്രന് മാന്യമായ സീറ്റ് നല്‍കാതെ സ്വയം വീതിച്ചെടുത്ത വൃത്തികെട്ട ബിജെപി ഗ്രൂപ്പുകളിയെ മോഡി ചുരുട്ടി കൂട്ടി. ഏറെ ജയസാധ്യതയുള്ള പത്തനംതിട്ടയില്‍ ശ്രീധരന്‍ പിള്ളിയെ മാറ്റി കെ. സുരേന്ദ്രനെ നിര്‍ത്താന്‍ മോഡി നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലെ ശക്തമായ കാമ്പയിന്‍ മോഡിയുടെ ചെവിയിലുമെത്തി.

പേരിന് വേണ്ടിയല്ല പൊരുതാന്‍ വേണ്ടിയാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതെന്ന് മോഡി വ്യക്തമാക്കി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് വാങ്ങിയ മൂന്നുപേരുടേയും പേരുകള്‍ ഇല്ലാതെ ബിജെപിയുടെ സാധ്യതാപട്ടികയാണ് തയ്യാറാക്കിയത്. രാത്രി ഒരു മണിയോടെയാണ് സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചക്ക് ശേഷം പട്ടിക തയ്യാറാക്കിയത്. എന്നാല്‍ ഇതിനേയാണ് മോഡി വെട്ടിയത്. ഇന്ന് വൈകിട്ടോ നാളെ രാവിലെയോ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.

കഴിഞ്ഞ തവണ ഒരു ലക്ഷം വോട്ടുകളില്‍ അധികം നേടിയ എംടി രമേശും ശോഭാ സുരേന്ദ്രനും മത്സരിക്കാനില്ല എന്ന നിലപാട് എടുത്തിരുന്നെങ്കിലൂം മത്സരിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഉണ്ടായിരുന്ന സുരേന്ദ്രനെ ഉള്‍പ്പെടുത്താതെയാണ് സാധ്യതാ പട്ടിക പുറത്തു വന്നത്. കഴിഞ്ഞ തവണ വന്‍ വോട്ടുനേട്ടം ഉണ്ടാക്കിയ ഒ രാജഗോപാല്‍ എംഎല്‍എ യും മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു. ഈ നാല് ബിജെപി നേതാക്കള്‍ക്കാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിന് മേല്‍ വോട്ട് കിട്ടിയത്.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കും എന്ന കാര്യത്തില്‍ ആദ്യമേ തന്നെ തീരുമാനം വന്നിരുന്നു. ഇഷ്ടപ്പെട്ട മണ്ഡലങ്ങള്‍ ഇല്ലെങ്കില്‍ മത്സരിക്കില്ലെന്ന് കൂടുതല്‍ നേതാക്കള്‍ നിലപാട് കടുപ്പിച്ചതോടെയാണ് ബി ജെ പിയില്‍ ആശയക്കുഴപ്പം രൂക്ഷമായിരുന്നു. ശബരിമല നില നില്‍ക്കുന്ന പത്തനംതിട്ടയുടെ കാര്യത്തിലാണ് തര്‍ക്കം രൂക്ഷമായിരിക്കുന്നത്. സാധ്യതാപട്ടികയില്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്കാണ് പത്തനംതിട്ടയില്‍ സീറ്റ് നല്‍കിയിരുന്നത്. അല്‍ഫോണ്‍സ് കണ്ണന്താനം, ടോം വടക്കന്‍ എന്നിവരും പത്തനംതിട്ടയ്ക്കായി രംഗത്തുണ്ട്. ഇവയെല്ലാം വെട്ടിയാണ് സുരേന്ദ്രനെ മോഡി കയറ്റിയത്.

കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ മല്‍സരിപ്പിക്കാന്‍ ശക്തമായ സമ്മര്‍ദ്ദമാണ് ഉണ്ടായത്. ആര്‍ എസ് എസ് നേതൃത്വത്തിന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമായത്. അതേസമയം ചില സ്ഥാനാര്‍ത്ഥികളുടെ സമ്മതം കൂടി വാങ്ങേണ്ടതുള്ളതിനാലാണ് പട്ടിക താമസിക്കുന്നത്. മറ്റു ചില സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ ഇന്നും തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. ഇത് പൂര്‍ത്തിയായ ശേഷം ഒരുമിച്ച് പ്രഖ്യപിക്കാനാണ് തീരുമാനം.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന് പത്തനംതിട്ട സീറ്റ് നിഷേധിച്ചതില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ ഫേസ്ബുക്ക് പേജിലും അമിത്ഷായുടെ പേജിലും അണികളുടെ പ്രതിഷേധം ഉണ്ടായിരുന്നു. ഒരു കാരണവശാലും ശ്രീധരന്‍ പിള്ള മത്സരിക്കരുതെന്നും അണികളുടെ വികാരം മനസ്സിലാക്കി ശബരിമല സമരത്തില്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് ഒപ്പം നില്‍ക്കുകയും അവര്‍ക്കൊപ്പം ജയിലില്‍ പോവുകയും ചെയ്ത കെ സുരേന്ദ്രന് സീറ്റ് നല്‍കണം എന്ന് തന്നെയാണ് പ്രവര്‍ത്തകരും പാര്‍ട്ടി അനുഭാവികളും ആഗ്രഹിക്കുന്നത്.

കേന്ദ്ര നേതൃത്വത്തിനും താല്‍പ്പര്യം കെ. സുരേന്ദ്രനോടായിരുന്നു. ശബരിമല ചര്‍ച്ചാവിഷയമാകുമ്പോഴുള്ള അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തണമെങ്കില്‍ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നു പ്രാദേശിക നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. പത്തനംതിട്ട സീറ്റിനായി അല്‍ഫോണ്‍സ് കണ്ണന്താനവും രംഗത്തിറങ്ങിയതും അനിശ്ചിതത്വം കൂട്ടി. പത്തനംതിട്ടയല്ലാതെ മറ്റൊരു സീറ്റിലും മത്സരിക്കാനില്ലെന്ന് കണ്ണന്താനം അറിയിച്ചിരുന്നു. എന്നാല്‍ എല്ലാവരേയും മോഡി വെട്ടിയാണ് സുരേന്ദ്രന് പത്തനംതിട്ട നല്‍കിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (5 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (15 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

Malayali Vartha Recommends