Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി ചാലക്കുടിയിലെ ചേനത്തുനാട്ടില്‍ സ്ഥാപിച്ച പ്രതിമയില്‍ നിന്ന് രക്ത നിറത്തിലുള്ള ദ്രാവകം ഇറ്റുവീഴുന്നു; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ...

24 MARCH 2019 11:53 AM IST
മലയാളി വാര്‍ത്ത

ഇന്നും തോരാത്ത കണ്ണീരാണ് മലയാളിക്ക് കലാഭവന്‍ മണി. ആ വേര്‍പാട് ഞെട്ടലോടെയാണ് ലോകം കേട്ടത്. തെല്ലു തെക്കേപുറത്തെ മുറ്റത്തെ ആറടി മണ്ണില്‍ ഉറങ്ങുന്ന മണിയോര്‍മയില്‍ കുറച്ച്‌ നേരം അലിഞ്ഞുചേരാന്‍ ഇന്നും ചാലക്കുടിയിലെ വീട്ടിന്റെ മുറ്റത്ത് ഒരു തീര്‍ത്ഥാടനം പോലെ നിരവധി പേര്‍ എത്താറുണ്ട്. ഇപ്പോഴിതാ കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി ചാലക്കുടിയിലെ ചേനത്തുനാട്ടില്‍ സ്ഥാപിച്ച പ്രതിമയില്‍ നിന്ന് അത്ഭുത വാര്‍ത്ത പുറത്തുവരുന്നു. കലാഗൃഹത്തില്‍ സ്ഥാപിച്ച പൂര്‍ണകായ പ്രതിമയില്‍ നിന്നും രക്തം പോലുള്ള ദ്രാവകം ഇറ്റു വീഴുന്നതയായി നാട്ടുകാര്‍ പറയുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ചാലക്കുടി ചേനത്തു നാട്ടിൽ കലാഭവൻമണി സ്ഥാപിച്ച കലാഗ്രഹത്തിനു മുന്നിലുള്ള മണിയുടെ പൂർണ്ണകായ പ്രതിമയിൽ നിന്നാണ് വ്യാഴാഴ്ച വൈകിട്ട് മുതൽ രക്തവർണ്ണത്തിലുള്ള വെള്ളം ഇറ്റു വീഴുന്നത് ശ്രദ്ധയിൽപ്പെട്ടത്. കൈയുയർത്തി അഭിവാദ്യം ചെയ്യുന്ന രീതിയിലാണ് പ്രശസ്ത ശില്പി ഡാവിഞ്ചി സുരേഷ് ശില്പം തയ്യാറാക്കിയിരിക്കുന്നത് ഫൈബറിൽ ആണ് ശിൽപം നിർമിച്ചിരിക്കുന്നത് രക്ത ഛായയുള്ള ജലം പ്രതിമയുടെ കയ്യിൽ നിന്ന് ഇറ്റു വീഴുന്നുവെന്നറിഞ്ഞ് രാവിലെ മുതൽ നിരവധി പേരാണ് കലാഗ്രഹത്തിൽ എത്തുന്നത്.

കലാഗ്രഹം അധികൃതർ അറിയിച്ചതിനെ തുടർന്ന് ശില്പി ഡാവിഞ്ചി സുരേഷും പ്രതിഭാസം കാണാനെത്തി. പ്രളയ സമയത്ത് ഏതെങ്കിലും വിധത്തിൽ പ്രതിമക്കകത്ത് കയറിയ വെള്ളം ചെറിയ പൊട്ടലിലൂടെ പുറത്തേക്ക് ഒഴുകുന്നതാകാനാണ് സാധ്യതയെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു. പക്ഷേ പ്രളയം കഴിഞ്ഞ് 7 മാസം കഴിഞ്ഞട്ട് ഈ പ്രതിഭാസം ദൃശ്യമാകുന്നത് അത്ഭുതമാകുന്നതായും അദ്ധേഹം പറഞ്ഞു. എങ്കിലും ഈ കാര്യത്തിന് അന്തവിശ്വാസത്തിന്റെ പരിവേഷം ലഭിക്കാൻ ഇടയാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. കലാഭവൻ മണിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഡാവിഞ്ചി സുരേഷ് കലാഭവൻ മണി ജീവിച്ചിരിക്കെ അദ്ദേഹത്തിന്റെ മുഖത്തിൽ നിന്ന് പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് മോൾഡ് തയ്യാറാക്കിയാണ് അതിൽ നിന്ന് ഫൈബർ ഉപയോഗിച്ച് ശില്പം തയാറാക്കിയത്.

മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട താരമാണ് കലാഭവൻ മണി. നടൻ, വില്ലൻ, ഹാസ്യതാരം, സഹനടൻ എന്നു വേണ്ട അഭിനത്തിന്റെ എല്ലാ തലങ്ങളിലും തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച താരമാണ് മണി. സിനിമ നടൻ എന്നതിലുപരി പ്രേക്ഷകരുടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മണിച്ചേട്ടനാണ്.2016 മാർച്ച് 6 നായിരുന്നു ആ നാടിനെ നടുക്കിയ സംഭവം നടന്നത്. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും മണിയുടെ മരണത്തെ വിശ്വസിക്കാനോ ഉൾക്കൊളളാനോ ഇന്നും പ്രേക്ഷകർക്കോ കൂടെയുള്ളവർക്കോ കഴി‍ഞ്ഞില്ല. മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങാൻ മണിയ്ക്ക് കഴിഞ്ഞിരുന്നു. ഇന്നും താരത്തിന്റെ അഭാവം ശൂന്യതയായി തുടരുകയാണ്. മരണവുമായി ബന്ധപ്പെട്ട് നിരവധി വിവിദങ്ങളായിരുന്നു ഉയർന്ന് വന്നത്. നുണ പരിശോധനയെന്നതിന്റെ വക്കിൽവരെ കാര്യങ്ങൾ എത്തിയിരുന്നു.

2016 മാർച്ച് 6 നായിരുന്നു വീടിന് അടുത്തുള്ള പാടിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ശരീരത്തിൽ നിന്ന് അസ്വഭാവികമായ അളവിൽ മീതൈൻ ആൽക്കഹോൾ കണ്ടെത്തിയിരുന്നു. ഇത് മരണത്തിൽ ദുരൂഹതയുണ്ടെന്നുള്ള ആരോപണത്തിന് ഇടയാക്കിയത്. തുടർന്ന് കലാഭവൻ മണിയുടെ മാനേജർ ജോബി സെബാസ്റ്റ്യൻ, സുഹൃത്തുക്കളായ എം ജി വിപിൻ, സി എ അരുൺ, മുരുകൻ, അനിൽകുമാർ, സിനിമാ നടന്മാരായ ജാഫർ ഇടുക്കി, സാബുമോൻ എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (5 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (15 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

Malayali Vartha Recommends