Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും

റെക്കോര്‍ഡുകളെയെല്ലാം പഴങ്കഥയാക്കി ലൂസിഫർ കളക്ഷനിൽ മുന്നേറുമ്പോൾ 'ലൂസിഫർ' ബൈബിളിൽ ആരാണ്?

04 APRIL 2019 05:57 PM IST
മലയാളി വാര്‍ത്ത

കൈനിറയെ സിനിമകളോ എടുത്ത് പറയത്തക്കോ ഹിറ്റ് സിനിമകളോ ഇല്ലാതെയാണ് മോഹന്‍ലാല്‍ അടുത്ത കാലത്തായി മുന്നേറിയത്. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമകള്‍ക്ക് റിലീസ് ചെയ്തപ്പോള്‍ മികച്ച പ്രതികരണമോ കലക്ഷനോ സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യവുമായി ബന്ധപ്പെട്ട് ചില്ലറ വിമര്‍ശനങ്ങളായിരുന്നില്ല അദ്ദേഹത്തെ തേടിയെത്തിയത്. എല്ലാവിധ വിമര്‍ശനങ്ങളേയും കാറ്റില്‍ പറത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. അതിന് കാരണക്കാരനായതോ പൃഥ്വിരാജും. ഇരുവരും ചേര്‍ന്നുള്ള വരവില്‍ ബോക്‌സോഫീസിലും കുലുങ്ങിയിരിക്കുകയാണ്.

ഭാവിയില്‍ സംവിധായകനായി വരുമെന്നും മോഹന്‍ലാലിനെയായിരിക്കും നായകനാക്കുന്നതെന്നുമുള്ള കാര്യത്തെക്കുറിച്ചും പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. കേരളത്തിലെ ബോക്‌സോഫീസ് മാത്രമല്ല ആഗോളതലത്തിലും സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റെക്കോര്‍ഡുകളെയെല്ലാം പഴങ്കഥയാക്കിയാണ് സിനിമ മുന്നേറുന്നത്. പ്രദര്‍ശനത്തിന്‍രെ കാര്യത്തിലായാലും ബോക്‌സോഫീസ് പ്രകടനത്തിലൂടെയായാലും സിനിമ മുന്നേറുകയാണ്. ഇതിനിടെ ലൂസിഫർ എന്ന പേരുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകൾ പൊടിപൊടിച്ചിരുന്നു. ചിത്രത്തിന്റെ റിലീസിന് പിന്നാലെയാണ് വിമര്‍ശനവുമായി കേരള ക്രിസ്ത്യന്‍ ഡമോക്രാറ്റിക്ക് മൂവ്മെന്റ് എന്ന സംഘടന രംഗത്തെത്തിയിരുന്നു. സഭയെയും ക്രിസ്തീയ മൂല്യങ്ങളെയും പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആര്‍പ്പുവിളിയും വാങ്ങിക്കൊടുക്കുന്നതാണ് മലയാള സിനിമാ വ്യവസായം എന്നായിരുന്നു സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ ഇതിനെതിരെ പ്രതികരിച്ച് ഒരു വൈദികനും രംഗത്തെത്തിയിരുന്നു.

ലൂസിഫര്‍ എന്നത് സാത്താന്റെ നാമമായാണ് ക്രൈസ്തവര്‍ കരുതുന്നത്, അത് സകല തലമുറയ്ക്കും ശപിക്കപ്പെട്ട നാമമായിരിക്കും എന്നാണ് പറയപ്പെടുന്നത്. ശരിക്കും ലൂസിഫർ ബൈബിളിൽ ആരാണ്? തിരുവെഴുത്തുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന മൂന്ന് പ്രധാനദൂതന്മാരില്‍ ഒന്നാണ് ലൂസിഫര്‍. എല്ലാ ദൈവദൂതന്മാരേയും പോലെ ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടവനാണ്, എന്നാല്‍ അവന്റെ ജോലി മറ്റു ദൂതന്മാരില്‍ നിന്നും വ്യത്യസ്തമായിരുന്നു. കവറിംഗ് ഏഞ്ചല്‍ (മറെക്കുന്ന കെരൂബ്) എന്നാണ് അവനെ കുറിച്ച് പരാമര്‍ശിച്ചിരുന്നത് .

ഉടമ്പടി പേടകത്തിന്റെ കൃപാസനം കാക്കാന്‍ പ്രത്യേക മാലാഖ ഉണ്ടായിരുന്നതു പോലെ , ലൂസിഫറിനെ ദൈവം ഏല്‍പ്പിച്ചത് ആരാധനയുടെ ചുമതലയാണ് . സ്വര്‍ഗ്ഗത്തിന്റെ സിംഹഭാഗവും നിറഞ്ഞു നില്‍ക്കുന്ന മിനിസ്ട്രിയുടെ ചുമതല ആയിരുന്നു അവനു നല്കപ്പെട്ടിരുന്നത് .'നീ മാതൃകാ മുദ്രയാകുന്നു, നീ ജ്ഞാനസമ്പൂര്‍ണ്ണനും സൗന്ദര്യ സമ്പൂര്‍ണ്ണനും തന്നെ...... സകല രത്നങ്ങളും നിന്നെ മൂടിയിരുന്നു. നിന്നെ തീര്‍ത്ത നാളില്‍ നിന്നിലുള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നു കൊണ്ടുള്ളതായിരുന്നു. നിന്നെ സൃഷ്ടിച്ച നാള്‍ മുതല്‍ നിങ്കല്‍ നീതികേട് കണ്ടതു വരെ നീ നടപ്പില്‍ നിഷ്‌കളങ്കനായിരുന്നു' എന്ന് ബൈബിളിലെ യെഹസ്‌കേല്‍ പുസ്തകത്തിലെ 28-ആം അധ്യായത്തില്‍ ലൂസിഫറിനെ കുറിച്ച് പറയുന്നു.

ഉയര്‍ന്ന പദവി ലഭിച്ചിരുന്ന ദൂതന്മാരുടെ തലവനായിരുന്നു ലൂസിഫര്‍, ലൂസിഫറിന്റെ സൗന്ദര്യം വിസ്മയിപ്പിക്കുന്നതും, നീതി സൗമ്യനുമായിരുന്നു. മറ്റു ദൂതന്മാരിലും നിന്നും അവന്‍ ഒരു പടി മുന്നിലായിരുന്നു. ബുദ്ധിയിലും സൗന്ദര്യത്തിലും എല്ലാം അവന്‍ മുന്‍പന്തിയില്‍ ആയിരുന്നു. ദൈവത്തിന്റെ വഴികളെ കുറിച്ച് അവന് അറിവുണ്ടായിരുന്നു. അങ്ങനെ ദൈവസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കെ ദൈവത്തെ പോലെ ആകണമെന്ന് അവന് തോന്നി . ഗര്‍വ്വ്, അസൂയ, അസംതൃപ്തി, ഉന്നതഭാവം, മുതലായ പാപങ്ങള്‍ അവനില്‍ ഉണ്ടായി.

ദൈവത്തെ സിംഹാസന ഭ്രഷ്ടനാക്കുവാന്‍ ശ്രമിക്കയും എല്ലാവരും തന്നെ ആരാധിക്കേണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. അത് സ്വര്‍ഗ്ഗീയ ഭരണകൂടത്തിനു എതിരായ ഏറ്റവും വലിയ കുറ്റമായിരുന്നു. മൂന്നിലൊന്ന് ദൂതന്മാര്‍ ലൂസിഫറിനൊപ്പം ചേര്‍ന്നതോടുകൂടി ര്‍ഗ്ഗത്തില്‍ കലാപം ആരംഭിച്ചു. ലൂസിഫറിനേയും അവന്റെ അനുഗാമികളേയും സ്വര്‍ഗ്ഗത്തില്‍ നിന്നു പുറത്താക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ദൈവം കണ്ടില്ല. ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ യുദ്ധമായിരുന്നു അത്. ദൈവത്തിന്റെ സിംഹാസനം പിടിച്ചെടുക്കണം എന്നതായിരുന്നു ലൂസിഫറിന്റെ ലക്ഷ്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമർദ്ധം ചതിച്ചു..  (2 minutes ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (50 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (52 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (58 minutes ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (2 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (4 hours ago)

Malayali Vartha Recommends