Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

രണ്ട് തവണ എനിക്ക് ഒളിച്ചോടേണ്ടി വന്നു... പക്ഷെ പുള്ളിക്കാരന്റെ ആ നിബന്ധന കാരണം സംഭവിച്ചത്...

25 APRIL 2019 03:46 PM IST
മലയാളി വാര്‍ത്ത

സിനിമാ ലോകത്ത് ഇപ്പോള്‍ പ്രണയവും, പ്രണയ വിവാഹവും വിവാഹ മോചനവുമൊന്നും ആരാധകരെ ഞെട്ടിക്കാറില്ല. സര്‍വ്വ സാധാരണമായി മാറിയിരിയ്ക്കുന്നു. എന്നാല്‍ നടി ലെനയുടെ വിവാഹം കഴിഞ്ഞതും വിവാഹ മോചനം നേടിയതുമൊന്നും അധികമാര്‍ക്കും അറിയില്ലായിരുന്നു. അതുമൊരു പ്രണയ വിവാഹമായിരുന്നു. തന്റെ പ്രണയത്തെക്കുറിച്ചും, സിനിമാ രംഗത്തേയ്ക്ക് വന്നതിനെക്കുറിച്ചും മനസ് തുറക്കുകയാണ് താരം ഇപ്പോൾ. ജമേഷ് ഷോ യിലൂടെയാണ് രസകരമായ ഓരോ കാര്യങ്ങളും ലെന ഓര്‍ത്തെടുത്തത്.

പഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് സ്‌കൂളില്‍ നിന്ന് ജയരാജ് സാര്‍ എന്നെ സെലക്ട് ചെയ്ത് സ്‌നേഹം എന്ന സിനിമയില്‍ അഭിനയിപ്പിക്കുന്നത്. ഞാന്‍ മനഃപൂര്‍വ്വം സിനിമയിലേക്ക് വന്നതല്ല. യാദൃശ്ചികമായി വന്നതാണ്. ജയരാജ് സാറിന്റെ പടത്തിലൂടെ വന്നത് കൊണ്ട് ഒരുപാട് നല്ല സംവിധായകര്‍ എന്നെ വിളിച്ചു. ജയരാജ് സാറിന്റെ തന്നെ കരുണം, ശാന്തം എന്നീ സിനിമകള്‍ ചെയ്തു. പിന്നീട് എംടി സാറിന്റെ ചെറുപുഞ്ചിരി എന്ന ചിത്രം. സത്യന്‍ അന്തിക്കാട് സാര്‍ കൊച്ചു കൊച്ചു സന്തോഷങ്ങളിലേക്ക് വിളിച്ചു. സിബി സാര്‍ ദേവദൂതനിലേക്ക് വിളിച്ചു. ലാല്‍ സാര്‍ രണ്ടാം ഭാവത്തില്‍ വിളിച്ച് സുരേഷേട്ടന്റെ നായികയായി കാസ്റ്റ് ചെയ്തു.

പക്ഷെ ആ സമയത്തൊക്കെ എന്റെ മനസില്‍ വല്ലാത്തൊരു സംഘര്‍ഷം നടക്കുന്നുണ്ടായിരുന്നു. ആഗ്രഹിച്ച് സിനിമയില്‍ വന്ന ആളല്ല ഞാന്‍. അയ്യോ സിനിമയിലേക്കെടുത്തല്ലോ ഇനിയിപ്പോ എന്ത് ചെയ്യും, എന്റെ പ്രൈവസി പോവുമോ എന്നൊക്കെയുള്ള ചിന്തകളായിരുന്നു. പതിനാറ് വയസേ അന്നുണ്ടായിരുന്നുള്ളു. അതിന്റെ പ്രശ്‌നങ്ങളാകും. പോരാത്തതിന് എന്റെ ചുറ്റുമുള്ളവര്‍ എല്ലാവരു മോശം കാര്യങ്ങളായിരുന്നു സിനിമയെ കുറിച്ച് എന്റെ അടുത്ത് പറഞ്ഞിരുന്നത്. ആ ഒരു മൈന്‍ഡ് സെറ്റ് കാരണം ഞാന്‍ സിനിമയുമായി സെറ്റില്‍ ആയിരുന്നില്ല.

ഇത്രയും നല്ല സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടും എനിക്കതിന്റെ വില മനസിലായില്ല. എന്റെ വിചാരം പഠിച്ചാലേ നമുക്കെന്തെങ്കിലും ആകാന്‍ പറ്റുള്ളു എന്നാണ്. അത്യാവശ്യം നല്ല പഠിപ്പിസ്റ്റ് ആയിരുന്നു ഞാന്‍. അങ്ങനെ ഞാന്‍ ഡിഗ്രിക്ക് സൈക്കോളജിക്ക് ചേര്‍ന്നു. അതെനിക്ക് ഒരുപാട് ഇഷ്ടമായി. അത് പഠിച്ചതോടെ ഞാനെന്തോ നേടിയ പോലെയായിരുന്നു. അങ്ങനെ ഡിഗ്രിയ്ക്ക് ശേഷം ഞാന്‍ പിജി ചെയ്യാന്‍ മുംബൈയിലേക്ക് പോയി. അന്ന് രണ്ടാം ഭാവം ഇറങ്ങിയ സമയമാണ്. ഒരുപാട് നല്ല കഥാപാത്രങ്ങള്‍ വന്ന സമയമായിരുന്നു. പക്ഷേ ആ സമയത്ത് എന്റെ മനസില്‍ സിനിമ ആയിരുന്നില്ല. പഠിച്ച് പിഎച്ച്ഡി എടുത്ത് എന്തൊക്കെയോ ചെയ്യണമെന്നായിരുന്നു.

മുംബൈയില്‍ പോയി പിജി കഴിഞ്ഞു അവിടെ ഇന്റേണ്‍ഷിപ് ചെയ്യണം. അപ്പോഴാണ് എനിക്ക് മനസിലായത് പുസ്തകത്തില്‍ കാണുന്നതല്ല ചുറ്റും ഉള്ളതെന്ന്. അവിടുത്തെ ഹെല്‍ത്ത് സെന്ററുകളുടെ ഒക്കെ കാര്യം വളരെ മോശമാണ്. ഭയങ്കര ഡിപ്രസിങ്ങായി തോന്നി തുടങ്ങി. അപ്പോഴാണ് എനിക്ക് ഞാനൊരു കലാകാരിയാണെന്ന് മനസിലായത്. ഞാന്‍ ഭയങ്കര സെന്‍സിറ്റീവ് ആണെന്നൊക്കെ. സത്യത്തില്‍ സിനിമയില്‍ നിന്ന് വിട്ട് നിന്നത് നല്ലതാണെന്ന് എനിക്ക് തോന്നുന്നത്. അങ്ങനെ പോയതോണ്ട് ജീവിതത്തിലെ എല്ലാ പാഠങ്ങളും എല്ലാ റഫ് അനുഭവങ്ങളും എനിക്ക് ഒരു മാസം കൊണ്ട് മുംബൈ ജീവിതത്തില്‍ നിന്ന് കിട്ടി. മുംബൈ ലൈഫ് എന്നെ റിയല്‍ ലൈഫ് എന്താണെന്ന് പഠിപ്പിച്ചു. ഞാന്‍ ഇന്‍പെന്‍ഡന്റായി.

അതുവരെ സിനിമ ചെയ്തതില്‍ നിന്നും ലഭിച്ച കാശ് കൊണ്ടാണ് ഞാന്‍ പഠിച്ചതും അവിടെ താമസിച്ചതുമൊക്കെ. 2003 ല്‍ മുംബൈ ജെജെ ഹോസ്പിറ്റലില്‍ ജോലി ചെയ്ത് കൊണ്ടിരുന്നപ്പോള്‍ ഭയങ്കര നിരാശയായിരുന്നു. ആ സമയത്താണ് സിനിമ വേണ്ടെന്ന് വെച്ചത് അബദ്ധമായോ എന്നെനിക്ക് തോന്നിയത്. ഒരിക്കല്‍ ഒരു രോഗി റൂമിലേക്ക് വരുന്ന സമയത്താണ് എനിക്കൊരു കോള്‍ വരുന്നത്. കൂട്ട് സിനിമയില്‍ അരവിന്ദന്റെ നായികയായി അഭിനയിക്കാമോ എന്ന് ചോദിച്ച് കൊണ്ടിയിരുന്നു കോള്‍. എടുത്ത വഴിയ്ക്ക് ഞാനിതാ വരുന്നു എന്ന് പറഞ്ഞിങ്ങ് പോരുകയായിരുന്നു. അപ്പോഴാണ് സിനിമയുടെ വില മനസിലാവുന്നത്.

അങ്ങനെ സിനിമയില്‍ നിന്നും ഒന്നും രണ്ടും വട്ടമല്ല ഞാന്‍ ഓടിയിട്ടുള്ളത്. കൂട്ട് കഴിഞ്ഞതോടെ വേറെ പടമൊന്നും വന്നില്ല. സൈക്കോളജിയിലേക്ക് തിരികെ പോകാനാവില്ല. അച്ഛന്റെയും അമ്മയുടെയും അടുത്ത് വെറുതേ ഒന്നും ചെയ്യാതെ ഇരിക്കാനും മടി. എനിക്ക് കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് അഭിലാഷ്. അവന് ആ സമയത്ത് ബാംഗ്ലൂര്‍ ജോലിയുണ്ട്. കോള്‍ സെന്ററിലാണ്, ചെറിയ പ്രായമാണ്. നല്ല ശമ്പളമാണ്. അപ്പോള്‍ ഞങ്ങള്‍ തീരുമാനിക്കുകയാണ് എന്നാല്‍ കല്യാണം കഴിച്ചാലോ എന്ന്. പക്ഷെ പുള്ളി ഒരു നിര്‍ബന്ധം വെച്ചു. കല്യാണം കഴിഞ്ഞാല്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന്. അങ്ങനെ വീണ്ടും ഞാന്‍ സിനിമയില്‍ നിന്നും ഒളിച്ചോടി.

ആദ്യം സൈക്കോളജിക്ക് വേണ്ടി. പിന്നെ കല്യാണത്തിന് വേണ്ടിയും. കല്യാണം കഴിഞ്ഞ് ആറേഴ് മാസം വെറുതേ വീട്ടിലായിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി. ഇത് ശരിയാവില്ല, കാരണം അത് തുടര്‍ച്ചയായി ജോലി ചെയ്തിട്ട് ഇപ്പോള്‍ വരുമാനം ഒന്നുമില്ലാതെ വെറുതേ വീട്ടിലിരിക്കുകയാണ് ഞാന്‍. എനിക്കെന്തെങ്കിലും പൊഡക്ടീവ് ആയി ചെയ്യണം. പക്ഷെ എന്ത് ചെയ്യുമെന്ന് ഒരു രൂപവുമില്ലാതെ ഞാന്‍ ഇരിക്കുകയാണ്. അന്ന് ആശുപത്രിയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ വന്ന ഫ്രസ്‌ട്രേഷന്‍ വീണ്ടും വന്നു.

ആ സമയത്താണ് ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലെ നായികയായി അഭിനയിക്കാമോ എന്ന് ചോദിച്ച് എനിക്ക് കോള്‍ വരുന്നത്. കേട്ട പാതി ഞാന്‍ കയറി ഏറ്റു. അഭിലാഷിനോടൊന്നും ചോദിക്കാന്‍ നിന്നില്ല. അപ്പോഴേക്കും ആള്‍ക്ക് പക്വത വന്നിരുന്നു. എന്റെ അവസ്ഥ മനസിലായിരുന്നു. ആ സീരിയല്‍ ഹിറ്റായി. അങ്ങനെയാണ് ഞാന്‍ സജീവമായി അഭിനയത്തിലേക്ക് വരുന്നത്. ഇനി ഞാന്‍ മരണം വരെ പോകില്ലെന്നും ലെന പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (32 minutes ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (44 minutes ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (51 minutes ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (59 minutes ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (7 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (9 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (9 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (9 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (10 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (10 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (10 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (10 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (17 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (18 hours ago)

Malayali Vartha Recommends