Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹൃദ്രോഗത്തിന് ചികിത്സയിലായ സീരിയൽ നടി മോളി കണ്ണമാലിയും കുടുംബവും കഴിയുന്നത് ഒരു കാറ്റടിച്ചാൽ പറന്നുപോകുന്ന പൊട്ടിപ്പൊളിഞ്ഞ ഷെഡിൽ; കഴിഞ്ഞ എട്ടുവർഷമായി മാലിന്യങ്ങൾ കെട്ടിനിൽക്കുന്ന വൃത്തി ഹീനമായ ചുറ്റുപാടിൽ ജീവിക്കുന്നത് നാല് മനുഷ്യർ:- പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന താരത്തിന്റെ നെഞ്ചുപൊട്ടുന്ന കരച്ചിലിന് ഒടുവിൽ അറുതിയാകുന്നു- വീട് നിര്‍മ്മിച്ച്‌ നല്‍കാനൊരുങ്ങി താരസംഘടനയായ 'അമ്മ'

18 JUNE 2019 04:57 PM IST
മലയാളി വാര്‍ത്ത

ചെറിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച സിനിമാസീരിയൽ താരമാണ് മോളി കണ്ണമാലി. സ്ത്രീധനം സീരിയലിലെ ചാള മേരി എന്ന കഥാപാത്രത്തിലൂടെയാണ് മോളി മലയാളികളുടെ പ്രിയതാരമായി മാറിയത്. പ്രേക്ഷകരെ പൊട്ടിച്ചിരിക്കുമ്പോഴും നെഞ്ചിൽ കുന്നോളം സങ്കടവുമായി കഴിയുകയാണ് താരം. എല്ലാവരേയും ചിരിപ്പിക്കുന്ന മോളി ജീവിത കഥ ഒരു പരമ്ബരയെ വെല്ലുന്നതാണ്. മനസമാധനത്തോടെ കിടന്നുറങ്ങാന്‍ കിടപ്പാടമില്ലാതെ കഷ്ടപ്പെടുന്ന അവസ്ഥയിലാണ് പ്രിയ കലാകാരിയും കുടുംബവും.

മോളിയും മകനും ഭാര്യയും രണ്ട് പെണ്‍മക്കളും ഇന്ന് അന്തി ഉറങ്ങുന്നത് ഒരു കാറ്റില്‍ പാറി പോകാന്‍ മാത്രം ശക്തിയുള്ള ഒരു ഷെഡിലാണ്. പ്രേക്ഷകരെ കുടുകുട ചിരിപ്പിക്കുന്ന ഈ കലാകാരി അവസ്ഥ ദയനീയമാണ്. ഇതിനു മുന്‍പും മോളി കണ്ണമാലിയുടെ ദയനീയ അവസ്ഥയെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിത വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് താരത്തിന്റെ ദുരിത ജീവിതം. സൂരജ് പാലാക്കാരന്‍ എന്ന സമൂഹിക പ്രവര്‍ത്തകനാണ് മോളിയുടം ദുരിത ജീവിതം വീണ്ടും പുറം ലോകത്തെ എത്തിച്ചത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

എറണാകുളം ജില്ലയിലെ പുത്തന്‍ തോട് പാലം എന്ന സ്ഥലത്താണ് മോളി കണ്ണമാലിയും കുടുംബവും ജീവിക്കുന്നത്. വളരെ വൃത്തി ഹീനമായ ചുറ്റ് പാടിലാണ് ഇവരുടെ താമാസം. മകനും മരുമകളും രണ്ട് പേരക്കുട്ടികള്‍ക്കൊപ്പമാണ് പൊളിഞ്ഞു വീഴാറായ ഷെട്ടില്‍ മോളി കണ്ണമാലിയുടെ താമസം. കഴിഞ്ഞ എട്ട് വര്‍ഷമായി ഈ കുടുംബം ഇവിടെയാണ് താമസം. തുച്ഛമായമായ പ്രതിഫലം മാത്രമാണ് മോളി കണ്ണമാലിയ്ക്ക് ലഭിക്കുന്നത്. സിനിമയില്‍ ചെറിയ കഥാപാത്രങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. ഒന്ന് രണ്ട് ദിവസം മാത്രമുള്ള ഷൂട്ടിന് 10000,15000 രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്നത് അതും വല്ലപ്പോഴും മാത്രമാണ് ഇത്തരത്തിലുള്ള വേഷങ്ങള്‍ ലഭിക്കുന്നതെന്നും താരം പറയുന്നു.

ഹൃദ്രോഗത്തിന് ചികിത്സയിലാണ് മോളി കണ്ണമാലി. ഒരു ഹാര്‍ട്ട് അറ്റാക്ക് താരത്തിന് വന്നിരുന്നു. ഒരുപാട് പണം ചികിത്സയ്ക്കായി ചിലവായി. അതിന്റെ കചത്തില്‍ നിന്ന് ഇതുവരെ കരകയറിട്ടില്ലെന്നും നടി പറഞ്ഞു,. മാസം തോറും മരുന്നിനും മാറ്റ് ചികിത്സയ്ക്കായി 5000 രൂപയോളം ആവശ്യ മാണ് ഇവര്‍ക്ക്. അഭിനയച്ച്‌ കിട്ടുന്ന രൂപയില്‍ നിന്നാണ് ചികിത്സയും വീട്ടിലെ ആവശ്യങ്ങളും ഈ അമ്മ നടത്തുന്നത്. നല്ല മനസ്സുള്ളവര്‍ തന്റെ മകനെ സഹായിക്കണം എന്നുള്ള അപേക്ഷ മാത്രമാണ് ഈ അമ്മയ്ക്കുള്ളത്.

മകന്റെ ഭാര്യയ്ക്ക് അമ്മുമ്മ ഇഷ്ടധാനമായി നല്‍കിയ സ്ഥലത്താണ് ഇവര്‍ കഴിഞ്ഞ എട്ട് വര്‍ഷമായി താമസിക്കുന്നത്. മകന്റെ ഭാര്യയ്ക്ക് അമ്മൂമ്മ നല്‍കിയതാണ് ചെല്ലാനം കണ്ടക്കടവിലെ മൂന്ന് സെന്റ് സ്ഥലം, പട്ടയമായിട്ടാണ് അത് നല്‍കിയത്. അത് കൃത്യമായി മുദ്രപേപ്പറില്‍ കാണിച്ചിട്ടുമുണ്ട്. എന്നാല്‍ ഇത് മകളുടെ അമ്മയും സഹോദരിയും പിടിച്ചു വെച്ചിരിക്കുകയാണ്. മുദ്ര പേപ്പറും മറ്റും ഇവരുടെ കൈവശമാണ്. വീട് വെയ്ക്കാന്‍ തയ്യാറെടുക്കുമ്ബോഴാണ് ഇവര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. ഒരു ഷെഡ്ഡിലാണ് മകനും മരുമകളും കുഞ്ഞുങ്ങളും താമസിക്കുന്നത്.

വീട് വെള്ളം കയറി നശിച്ചു. തുടര്‍ന്ന് കയ്യിലുള്ളതും സ്വര്‍ണ്ണവും നുള്ളിപ്പെറുക്കിയാണ് വീട് വെയ്ക്കാന്‍ തയ്യാറായത്. എന്നാല്‍ അതിനെ എതിര്‍ത്ത് മരുമകളുടെ വീട്ടുകര്‍ എത്തുകയായിരുന്നു. വീട് വയ്ക്കുന്നിലുള്ള എതിര്‍പ്പിനൊപ്പം തന്നേയും മകനേയും കഞ്ചാവ് കേസിലും മറ്റും കുടുക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ടെന്നും മോളി പറഞ്ഞു. തന്റേയും മകന്റേയും പേരില്‍ കണ്ണമാലി പോലീസ് സ്റ്റേഷനില്‍ കള്ളക്കേസും നല്‍കിയിരുന്നു. തങ്ങള്‍ കഞ്ചാവും മാദ്യപാനവുമാണെന്നാണ് ഇവര്‍ നല്‍കിയ പരാതി. പോലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങി മതിയായി. ആരേയും സ്വത്ത് പിടിച്ചെടുക്കുന്നതല്ലെന്നും അര്‍ഹതപ്പെട്ടതാണ് ചോദിക്കുന്നതെന്നും താരം പറഞ്ഞു.

അതേ സമയം താരത്തിന്റെ ഈ ദയനീയാവസ്ഥ കണ്ട് മോളി കണ്ണമാലിക്ക് വീട് നിര്‍മ്മിച്ച്‌ നല്‍കാനൊരുങ്ങി താരസംഘടനയായ 'അമ്മ' രംഗത്തെത്തി. ജൂണ്‍ ഒന്നിന് ചേര്‍ന്ന 'അമ്മ'യുടെ എക്‌സിക്യുട്ടീവ് കമ്മറ്റി ഇത് സംബന്ധിച്ച തീരുമാനം എടുത്തതായി 'അമ്മ' സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. നിലവില്‍ 'അമ്മ'യില്‍ അംഗമല്ലാത്ത മോളി കണ്ണമാലിക്ക് അക്ഷരവീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മിച്ച്‌ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. അക്ഷരവീട് പദ്ധതിയുടെ ടീം സ്ഥലം സന്ദര്‍ശിക്കുകയും നിയമപരമായ വശങ്ങള്‍ കൂടി പരിഗണിച്ച്‌ എത്രയും വേഗം വീട് നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends