Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്

01 JULY 2026 02:20 PM IST
മലയാളി വാര്‍ത്ത

വ്യക്തിയധിക്ഷേപം നടത്തിയെന്ന നടി അന്‍സിബ ഹസന്റെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചതിന് പിന്നാലെ നടനെതിരെ പരിഹാസവുമായി സംവിധായകന്‍ എം.എ. നിഷാദ്. ടിനി ടോമിന്റെ പേര് പറയാതെ, 'ഠീം ഠോം' എന്ന് അഭിസംബോധന ചെയ്താണ് നിഷാദിന്റെ കുറിപ്പ്. കോടതിയില്‍ മജിസ്‌ട്രേറ്റിനെ അനുകരിക്കാന്‍ ശ്രമിക്കരുതെന്ന ഉപദേശമാണ് നിഷാദ് പരിഹാസരൂപേണ ടിനിക്ക് നല്‍കിയത്.

കോടതി നിര്‍ദേശത്തെക്കുറിച്ചുള്ള വാര്‍ത്താ കാര്‍ഡ് പങ്കുവെച്ചായിരുന്നു നിഷാദിന്റെ പരിഹാസം. 'എത്രയും ബഹുമാനപ്പെട്ട ഠീം ഠോം അറിയാന്‍. താങ്കള്‍ക്ക് കോടതിസന്ദര്‍ശനഭാഗ്യം സിദ്ധിച്ചതായി അറിയുന്നു. ഈ സവിശേഷസാഹചര്യത്തില്‍ ഒരുപദേശമെന്നോണം ഒരൂട്ടം കോടതീല്‍ ചെന്നിട്ട് മൈസ്രേട്ടിനെ അനുകരിക്കാന്‍ നില്‍ക്കരുത്', നിഷാദ് കുറിച്ചു.

'കോട്ടും കുപ്പായോം കറുപ്പുമൊക്കെ കാണുമ്പോള്‍ അങ്ങയുടെ ഉള്ളില്‍ അനുകരണത്വരയുണരുമെന്നറിയാം. ആപത്താണെന്ന് മാത്രമല്ല, കോടതിയലക്ഷ്യം കൂടാതെ കൊട്ടുവടിയാല്‍ പിടലിയില്‍ താഡനമേല്‍ക്കാനും യോഗം കാണുന്നുണ്ട്. ആയതിനാല്‍ നീതിപീഠത്തെ പീഡിപ്പിക്കാനുള്ള നടപടികളില്‍നിന്ന് താങ്കള്‍ ഒഴിഞ്ഞുനില്‍ക്കുമെന്ന് വിശ്വസിക്കട്ടെ മൂന്നു പടങ്ങളില്‍ അങ്ങയെ അഭിനയിപ്പിക്കാന്‍ ഭാഗ്യമുണ്ടായൊരു സംവിധായകന്‍', സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് അന്‍സിബ ഹസന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ പോലീസ് കേസെടുക്കാന്‍ കഴിയില്ലെന്ന നിഗമനത്തില്‍ എത്തിച്ചേരുകയായിരുന്നു. എന്നാല്‍ ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി അന്‍സിബ കോടതിയെ സമീപിച്ചു. അന്‍സിബയുടെ ആവശ്യം അനുവദിച്ച കോടതി, ടിനിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (4 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (16 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (26 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (47 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (51 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends