Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

അമേരിക്കയില്‍ അര്‍ബുദരോഗ ഗവേഷകനായ തന്റെ മകനോട് അവരുടെ പ്രിയപ്പെട്ട നടിയുടെ ആരോഗ്യം എങ്ങനെയെന്ന് അന്വേഷിക്കാനും ചെന്ന് കാണാനും ഏഴ് വര്‍ഷം മുമ്ബ് നിര്‍ദ്ദേശിച്ചത് ഈ അമ്മയാണ്. ഞാന്‍ ഇപ്പോഴും ഇവിടെയുള്ളതിന്റെ കാരണം ഈ അമ്മയാണ്... മനസ് തുറന്ന് മംമ്ത

29 AUGUST 2019 10:58 AM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയും പിന്നണിഗായികയുമാണ് മംത മോഹൻ‌ദാസ്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ അഭിനയിക്കുന്നതോടൊപ്പം പിന്നണി പാടുകയും ചെയ്യുന്ന അവർക്ക് 2006 ൽ തെലുങ്കിലെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയർ അവാർഡ് സൗത്ത്, മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് എന്നിവയുൾപ്പെടെ ഫിലിം രണ്ടു ഫെയർ അവാർഡുകൾ ലഭിച്ചിരുന്നു. 2010 ൽ ഏറ്റവും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡും മംതയ്ക്കു ലഭിച്ചിരുന്നു. മലയാളത്തിന്റെ ഭാഗ്യ നായികമാരില്‍ ഒരാൾ കൂടിയാണ് മംമ്ത മോഹന്‍ദാസ്. മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ മംമ്ത കാന്‍സര്‍ എന്ന വില്ലനില്‍ നിന്ന് ജീവിതം തിരിച്ചു പിടിച്ച വ്യക്തികൂടിയാണ്. തന്റെ രോഗാവസ്ഥ ഒരിക്കലും മറച്ചുവയ്ക്കാന്‍ താരം ഇഷ്ടപ്പെട്ടിരുന്നില്ല. രോഗാവസ്ഥയെക്കുറിച്ചും അതിജീവന വഴികളെക്കുറിച്ചും തുറന്നുപറഞ്ഞുകൊണ്ട് മറ്റുള്ളവര്‍ക്ക് ബോധവത്കരണം നല്‍കാനും മംമ്ത മുന്നിട്ടിറങ്ങി. ഇപ്പോഴിതാ തന്റെ ജീവിതം തിരിച്ചുകിട്ടാന്‍ കാരണക്കാരിയായ ഒരു അമ്മയെ പരിചയപ്പെടുത്തുകയാണ് മംമ്ത. മംമ്തയുടെ അര്‍ബുദ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ നീല്‍ ശങ്കര്‍ എന്ന ഗവേഷകന്റെ അമ്മയുടെ ചിത്രം സഹിതമാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ കുറിപ്പ്. മംമ്തയുടെ അടുക്കലേക്ക് നീല്‍ ശങ്കറിനെ അയച്ചത് അദ്ദേഹത്തിന്റെ അമ്മയായിരുന്നു.

'അമേരിക്കയില്‍ അര്‍ബുദരോഗ ഗവേഷകനായ തന്റെ മകനോട് അവരുടെ പ്രിയപ്പെട്ട നടിയുടെ ആരോഗ്യം എങ്ങനെയെന്ന് അന്വേഷിക്കാനും ചെന്ന് കാണാനും ഏഴ് വര്‍ഷം മുമ്ബ് നിര്‍ദ്ദേശിച്ചത് ഈ അമ്മയാണ്. ഞാന്‍ ഇപ്പോഴും ഇവിടെയുള്ളതിന്റെ ഒരു കാരണം ഈ അമ്മയുടെ സ്‌നേഹമല്ലേ. നീല്‍ ശങ്കറിനെ കുറിച്ച്‌ ഞാന്‍ ലേഖനങ്ങളിലും അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അദ്ദേഹം തന്റെ അമ്മയെ എന്റെ അടുത്തേയ്ക്ക് കൊണ്ടുവന്നു. അതൊരു പ്രത്യേക വികാരമായിരുന്നു.നിങ്ങള്‍ക്കറിയാമോ ചില വികാരങ്ങള്‍ പ്രകടിപ്പിക്കാനാകില്ല. എങ്ങനെയാണ് പ്രതികരിക്കുകയെന്ന് എനിക്ക് അറിയില്ല. പുഞ്ചിരിയും കരച്ചിലും ഒന്നിച്ചു വന്ന നിമിഷങ്ങള്‍… കടപ്പാട് നിറഞ്ഞ നിമിഷങ്ങള്‍.. നന്ദി അമ്മേ..'- മംമ്ത മോഹന്‍ദാസ് കുറിച്ചു.

2011 ഡിസംബർ 28-ന് വ്യവസായിയും തന്റെ ബാല്യകാല സൃഹൃത്തും ആയ പ്രജിത്ത് എന്ന വ്യക്തിയുമായി മംതയുടെ വിവാഹം നടന്നു. 2012 ഡിസംബറിൽ ദമ്പതികൾ വിവാഹമോചനത്തിനായി കോടതിയിൽ അപേക്ഷ നൽകി. 2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലാണ് മംത ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും മമതയുടെ ഇതിലെ ഇന്ദിര എന്ന കഥാപാത്രമായുള്ള അഭിനയം ശ്രദ്ധേയമായിരുന്നു. പിന്നീട് മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്സ് കണ്ടക്ടർ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് സുരേഷ് ഗോപി നായകനായ അത്ഭുതം (2006), ലങ്ക (2006) എന്നീ ചിത്രങ്ങളിലും, ജയറാം നായകനായ മധുചന്ദ്രലേഖ (2006) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. മോഹൻലാലിനൊപ്പം ബാബ കല്യാണിയിൽ നായികയായി അഭിനയിച്ചു. ആ വർഷം തന്നെ, കറു പഴനിയപ്പൻ സംവിധാനം ചെയ്ത ശിവപ്പതികാരം എന്ന ചിത്രത്തിൽ വിശാലിന്റെ നായികയായി തമിഴ് സിനിമാ രംഗത്തും അരങ്ങേറി. ഈ ചിത്രം ഒരു ശരാശരി വിജയമായിരുന്നു. 2007 ൽ മമത തെലുങ്കിൽ ശങ്കർദാദ സിന്ദാബാദ് എന്ന ചിത്രത്തിൽ പിന്നണിഗാനം പാടി. കൂടാതെ തെലുഗു ചിത്രങ്ങളിലും മമത അഭിനയിച്ചു.

2007 ൽ ബിഗ് ബി എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു. എസ്.എസ് രാജമൗലിയുടെ സംവിധാനത്തിൽ യമഡോംഗ എന്ന ചിത്രത്തിലെ സഹവേഷം അഭിനയിച്ചുകൊണ്ട് മംത തെലുങ്കിലേയ്ക്കും രംഗപ്രവേശനം ചെയ്തു. ഈ ചിത്രം തെലുങ്കിലെ ആ വർഷത്തെ ഏറ്റവും മികച്ച ഹിറ്റുകളിൽ ഒന്നായിരുന്നു. ഈ ചിത്രത്തിൽ ഏതാനും ഒരു ഗാനങ്ങൾക്കു വേണ്ടി അവർ തന്റെ ശബ്ദം നൽകിയിരുന്നു. 2008 ൽ 7 ചിത്രം അഭിനയിച്ചതിൽ കൂടുതലും തെലുഗു ചിത്രങ്ങളിൽ ആയിരുന്നു. മംതയുടെ ആദ്യ കന്നഡ ചിത്രം ഗോലി ആയിരുന്നു. പിന്നീട് കൃഷ്ണാർജ്ജുന എന്ന ചിത്രത്തിൽ പ്രധാന സ്ത്രീവേഷത്തിൽ അഭിനയിച്ചുവെങ്കിലും ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് പ്രധാന വേഷത്തിലെത്തിയ ചിത്രം വിക്ടറി ആയിരുന്നു. ഇതും ബോക്സോഫീസിൽ കൂപ്പുകുത്തി. അതിനുശേഷം ആ വർഷത്തെ തന്റെ ഏക തമിഴ് ചിത്രമായ കുസേലനിൽ തമിഴ് സൂപ്പർ താരം രജനീകാന്തിനോടൊപ്പം ഒരു അതിഥി വേഷത്തിൽ മാത്രം പ്രത്യക്ഷപ്പെട്ടു. ജെ.ഡി. ചക്രവർത്തി സംവിധാനം ചെയ്ത ഹോമം, ശ്രീനു വൈറ്റ്ലയുടെ സംവിധാനത്തിൽ നാഗാർജ്ജുനയോടൊപ്പമുള്ള കിംഗ് എന്നിവയുൾപ്പെടെ മൂന്നു തെലുഗു ചിത്രത്തിലും മംത നായികയായി അഭിനയിക്കുകയും ഹോമം, കിംഗ് എന്നീ ചിത്രങ്ങളിലെ നിരവധി ഗാനങ്ങൾ ആലപിക്കാനുള്ള അവസരം ലഭിക്കുകയു ചെയ്തു.

2009 ൽ, മാധവനോടൊപ്പം ഗുരു എൻ ആള് എന്ന ഹാസ്യ ചിത്രത്തിൽ മാധവന്റെ ജോഡിയായി അഭിനിയിക്കുകയും പാസഞ്ചർ എന്ന മലയാള ചിത്രത്തിൽ ദിലീപ്, ശ്രീനിവാസൻ എന്നിവരൊടൊപ്പവും അഭിനിയിച്ചു. ഗുരു എൻ ആള് ഒരു ശരാശരി ചിത്രമായപ്പോൾ മലയാളത്തിലെ പാസഞ്ചർ എന്ന ചിത്രം മലയാളത്തിൽ അപ്രതീക്ഷിത വിജയം നേടി സൂപ്പർ ഹിറ്റായി. പാസഞ്ചറിലെ 'അനുരാധ' എന്ന ടെലിവിഷൻ റിപ്പോർട്ടറുടെ വേഷം മംമ്തയുടെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. 2009-ൽ തെലുങ്ക് ഡാർക്ക് ഫാന്റസി ചിത്രമായ അരുന്ധതിയിലെ പ്രധാന വേഷത്തിനു വേണ്ടി മംതയെ സമീപിച്ചിരുന്നുവെങ്കിലും ആ വേഷം അവർ നിരസിക്കുകയും എന്നാൽ ഇത് ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാകുകയും ചെയ്തു. 2010 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുമ്പോൾ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായി അഭിനയിക്കുകയും നിരൂപക പ്രശംസ നേടിയ ഈ ചിത്രത്തിലൂടെ ആദ്യമായി മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിക്കുകയുമുണ്ടായി. ഇതേ ചിത്രത്തിലെ അഭിനയത്തിനു മലയാളത്തിലെ മികച്ച നടിക്കുള്ള വനിതാ അവാർഡ് , മലയാളത്തിലെ മികച്ച നടിക്കുള്ള മാതൃഭൂമി അവാർഡ് , മലയാളത്തിലെ മികച്ച നടിക്കുള്ള ഏഷ്യാനെറ്റ് അവാർഡ് എന്നിവയും ലഭിച്ചു. 2010 ലെ മംതയുടെ മറ്റ് പ്രോജക്ടുകൾ റഹ്മാനുമൊത്തുള്ള മുസാഫിർ, പൃഥിരാജിനോടൊപ്പമുള്ള അൻവർ, നാഗാർജ്ജുനയോടൊപ്പമുള്ള കേഡി എന്നിവയായിരുന്നു. 2011 ലെ മംമ്തയുടെ ആദ്യ ചിത്രം റേസ് ആയിരുന്നു. ഇതിലെ കാർഡിയോ സർജൻ എബിയുടെ (കുഞ്ചാക്കോ ബോബൻ) പത്നിയായുള്ള വേഷം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയിച്ചില്ല. മലയാളത്തിലെ അവളുടെ അടുത്ത ചിത്രം നായികയായിരുന്നു. 2012 ൽ മംമ്ത, മഗിഴ് തിരുമേനി സംവിധാനം ചെയ്ത തടിയര താക്ക എന്ന തന്റെ മൂന്നാമത്തെ തമിഴ് സിനിമയിൽ പ്രത്യക്ഷപ്പെട്ടു. 2013 ൽ ഇന്ദ്രജിത്തിനോടൊപ്പം പൈസ പൈസയിലും 2014 ൽ ടു നൂറാ വിത് ലൌ എന്ന ചിത്രത്തിൽ ഒരു മുസ്ലിം കഥാപാത്രത്തേയും അവതരിപ്പിച്ചു.

രഞ്ജിത്ത് ശങ്കറിന്റെ മമ്മൂട്ടി നായകനായ ‘വർഷം’ എന്ന ചിത്രത്തിലൂടെ മംത മലയാളത്തിൽ ശക്തമായി ഒരു തിരിച്ചുവരവു നടത്തിയിരുന്നു. 2016 ൽ 'മൈ ബോസ്' എന്ന ബോക്സ് ഓഫീസ് ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിൽ വീണ്ടും തന്റേതായ ഇടം കണ്ടെത്തിയ മംത, ദിലീപിനോടൊപ്പം ടൂ കൺട്രീസ് എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുകയും ബിജു മേനോനോടൊപ്പം ഒരു ചിത്രത്തിന്റെ കരാറിലൊപ്പിടുകയും ചെയ്തു. 2017 ൽ ക്രോസ്റോഡ് എന്ന ചിത്രത്തിൽ ഒരു യഥാസ്ഥിതിക മുസ്ലിം വേഷത്തിനായി കരാർ ചെയ്യപ്പെട്ടിരുന്നു. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരോടൊപ്പം ഒരു അതിഥി വേഷത്തിലും ഇതിനിടെ പ്രത്യക്ഷപ്പെട്ടു. 2017 ന്റെ മധ്യത്തോടെ പൃഥിരാജിന്റെ ജോഡിയായി ഒരു ചിത്രത്തിന്റെ കരാറിൽ ഒപ്പുവെച്ചുവെങ്കിലും ഈ പദ്ധതിക്ക് വേണ്ടി പുതിയ തീയതികൾ അവശേഷിക്കാത്തതിനാൽ അത് ഒഴിവാക്കപ്പെട്ടു. കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയിലും അവർ അഭിനയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (21 minutes ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (53 minutes ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (1 hour ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (1 hour ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (1 hour ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (2 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (2 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (2 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (2 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (3 hours ago)

ഗാസ ചാരക്കൂമ്പാരം  (3 hours ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (3 hours ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (3 hours ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (3 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (3 hours ago)

Malayali Vartha Recommends