Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വർഷങ്ങൾക്ക് ശേഷമുള്ള താരത്തിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി സഹതാരങ്ങൾ; ആ ഗർഭം എന്റേതാണ്.. അന്ന് ഷീലാമ്മയെ നോക്കി തമ്മിലടിച്ച് സത്യന്‍ മാഷും നസീര്‍ സാറും; സംഭവത്തിന് പിന്നിൽ...

01 SEPTEMBER 2019 11:56 AM IST
മലയാളി വാര്‍ത്ത

എം.ജി.ആർ. നായകനായ പാശത്തിലൂടെയാണ്‌ നടി ഷീല സിനിമയിൽ അരങ്ങേറ്റം കുറിച്ചത്‌. എങ്കിലും ആദ്യം പ്രദർശനത്തിനെത്തിയത് മലയാളചലച്ചിത്രമാണ്. ഷീല എന്ന പേര്‌ എം.ജി.ആർ സരസ്വതി ദേവി എന്നാക്കി മാറ്റി. പാശത്തിത്തിന്റെ സെറ്റിൽവച്ച്‌ സരസ്വതി ദേവിയെ കണ്ട പി. ഭാസ്കരൻ തന്റെ അടുത്ത ചിത്രമായ ഭാഗ്യജാതകത്തിൽ അവളെ നായികയാക്കി. ഷീല എന്ന പേരിട്ടത്‌ ഭാസ്കരനായിരുന്നു. തുടർന്നങ്ങോട്ട്‌ ഷീലയുടെ യുഗമായിരുന്നു. ചെമ്മീൻ, അശ്വമേധം, കള്ളിച്ചെല്ലമ്മ, അടിമകൾ, ഒരുപെണ്ണിന്റെ കഥ, നിഴലാട്ടം, അനുഭവങ്ങൾ പാളിച്ചകൾ, യക്ഷഗാനം, ഈറ്റ, ശരപഞ്ചരം, കലിക, അഗ്നിപുത്രി, ഭാര്യമാർ സൂക്ഷിക്കുക, മിണ്ടാപ്പെണ്ണ്, വാഴ്‌വേമായം, പഞ്ചവൻ കാട്, കാപാലിക തുടങ്ങിയ ചിത്രങ്ങളിൽ ഒട്ടേറെ കഥാപാത്രങ്ങൾക്ക്‌ ജീവൻ നൽകി ഷീല തലമുറകളുടെ ഹരമായി മാറി.

പ്രേം നസീർ , സത്യൻ, മധു, ജയൻ, സുകുമാരൻ, കമലഹാസൻ തുടങ്ങി അന്നത്തെ മുൻനിര നായകൻമാരുടെയെല്ലാം നായികയായി ഈ നടി തിളങ്ങി. കുടുംബജീവിതത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനായാണ്‌ ഷീല 1980ൽ അഭിനയ രംഗം വിട്ടത്‌. പിന്നീടുള്ള നീണ്ട കാലയളവിൽ അവരെക്കുറിച്ച്‌ ആരും കേട്ടില്ല. സിനമക്കാരുടെ കൂട്ടായ്മകളിലോ താരനിശകളിലോ പഴയ സ്വപ്ന നായികയുടെ സാനിധ്യമുണ്ടായിരുന്നില്ല. ടെലിവിഷൻ ചാനലുകളിലെ പഴയ സിനിമകളിലും മുതിർന്ന തലമുറയിൽപെട്ടവരുടെ ചലച്ചിത്ര സ്മരണകളിലും ഇടയ്ക്കിടെ അവർ കടന്നുവന്നിരുന്നു. വർഷങ്ങൾക്കുശേഷം 1998-ൽ മകൻ വിഷ്ണു നായകനായി അഭിനയിച്ച ചിത്രത്തിന്റെ സെറ്റിലാണ്‌ ഷീലയെ പിന്നീട്‌ കണ്ടത്‌.

ചെന്നൈയിലും ഊട്ടിയിലുമായി താമസിച്ചിരുന്ന ഷീല പേരക്കുട്ടിയുടെ ജനനത്തിനുശേഷമാണ്‌ വീണ്ടും സിനിമയിലേക്ക്‌ മടങ്ങിയത്. തിരിച്ച് സിനിമയിലേയ്ക്ക് വരണമോ എന്ന ആശയക്കുഴപ്പം ഉണ്ടായപ്പോൾ ചെന്നൈയിൽ പോയി അന്നവിടെ ഉണ്ടായിരുന്ന ശ്രീ മാതാ അമൃതാനന്ദമയി ദേവിയെ പോയി കണ്ടു. അന്ന് അമ്മയാണ് സിനിമയിലേയ്ക്ക് തിരിച്ചുവരാൻ പ്രചോദനം നൽകിയത്. 'ഷീല അഭിനയിക്കാൻ വേണ്ടിയാണ് ജനിച്ചത്. മരണം വരെ അഭിനയിച്ചു കൊണ്ടേ ഇരിക്കുക' എന്നായിരുന്നു അമ്മയുടെ മറുപടി. ഇസ്മായിൽ ഹസൻ ‍ സംവിധാനം ചെയ്ത വിരൽത്തുന്പിലാരോ ആയിരുന്നു രണ്ടാം വരവിൽ ഷീല ആദ്യം അഭിനയിച്ച ചിത്രം. പക്ഷേ, ആദ്യം പുറത്തിറങ്ങിയത്‌ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ ആണ്‌. അതിലെ കൊമ്പനക്കാട്ട്‌ കൊച്ചുത്രേസ്യ എന്ന കഥാപാത്രം ഷീലയുടെ തിരിച്ചുവരവ്‌ ഉജ്ജ്വലമാക്കി. തുടർന്ന്‌ അകലെ , തസ്കരവീരൻ , പതാക തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ മാർഗരറ്റ്‌ എന്ന കഥാപാത്രത്തെ ഉജ്ജ്വലമാക്കിയ ഷീലക്ക്‌ മികച്ച സഹനടിക്കുള്ള 2004 ലെ സംസ്ഥാന അവാർഡ്‌ ലഭിച്ചിരുന്നു.

മലയാള സിനിമ ഉള്ളിടത്തോളം കാലം തന്നെ ഷീലയോടൊപ്പം തന്നെ ഓര്‍ക്കപ്പെടുന്ന പേരുകളാണ് സത്യന്‍, പ്രേം നസീര്‍. ഒരുകാലത്ത് മലയാളസിനിമാ മേഖലയെ അടക്കിവാണിരുന്നത് ഇവര്‍ മൂവരുമായിരുന്നെന്ന് നിസംശയം പറയാം. സത്യന്‍- ഷീല- നസീര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങളില്‍ പലതും സിനിമാ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ടവയാണ്. മള്‍ട്ടി സ്‌റ്റാര്‍ ചിത്രങ്ങള്‍ പണ്ടും സര്‍വസാധാരണമായിരുന്നെങ്കിലും ഇന്നത്തേതില്‍ നിന്നും വിഭിന്നമായി അതൊരു സ്‌നേഹക്കൂട്ടായ്‌മ തന്നെയായിരുന്നു. കാരവാനുകളില്‍ ഒതുങ്ങുന്ന നവസിനിമാമേഖലയ്‌ക്ക് അറുപതുകളിലെയും എഴുപതുകളിലും മലയാള ചലച്ചിത്ര ലോകത്തെ സൗഹൃദത്തെ കുറിച്ച്‌ കേട്ടുകേള്‍വി പോലും ഉണ്ടാകില്ല. എന്നാല്‍ അത്തരത്തിലൊരു നര്‍മ്മ മുഹൂര്‍ത്തം പങ്കുവയ്‌ക്കുകയാണ് നടന്‍ ജയറാം. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു നസീറും സത്യനും ഷീലയും ഒത്തുചേര്‍ന്ന ഒരു സിനിമാ ലൊക്കേഷനില്‍ ഉണ്ടായ സന്ദര്‍ഭത്തെ കുറിച്ച്‌ ജയറാം മനസു തുറന്നത്.

പഴയകാലത്തെ ഷൂട്ടിംഗ് ലൊക്കേഷനുകളിലെ നടീനടന്മാരുടെ സൗഹൃദത്തെകുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 'ഒരിക്കല്‍ ഷീലാമ്മ ഒരു തമാശ പറഞ്ഞു. ഏതോ അഭിമുഖത്തില്‍ പറഞ്ഞതാണ്. പിന്നെ ഞാന്‍ തന്നെ അതിനെകുറിച്ച്‌ നേരിട്ട് ചോദിക്കുകയും ചെയ്‌തു. സത്യന്‍ മാഷും പ്രേംസനീറും ഒരുമിച്ച്‌ അഭിനയിക്കുന്ന ഒരു ചിത്രമാണ്. ഒരു മലഞ്ചെരുവിലാണ് ഷൂട്ടിംഗ്. ഷൂട്ടിനിടയില്‍ സത്യന്‍ മാഷ് പറഞ്ഞു, ഈ ഗര്‍ഭം എന്റേതാണ്. അല്ല എന്റേതാണെന്ന് ഉടനെ നസീര്‍ സാറും പറഞ്ഞു. അങ്ങനെ ഒരു മണിക്കൂറോളം രണ്ടുപേരും വാദിക്കാന്‍ തുടങ്ങി. ഉച്ചയായപ്പോഴാണ് എല്ലാവര്‍ക്കും സംഗതി മനസിലായത്. സിനിമയില്‍ ഷീലാമ്മ ഗര്‍ഭിണിയായിട്ടാണ് അഭിനിയിക്കുന്നത്. അതിനായിട്ട് വയറില്‍ ഒരുതലയിണ വച്ച്‌ കൊട്ടിയിട്ടുമുണ്ട്. ഉച്ചയ്‌ക്ക് ഒരു മരച്ചുവട്ടില്‍ കിടക്കാന്‍ ആ തലയിണയ്‌ക്ക് വേണ്ടിയായിരുന്നു രണ്ടു പേരുടെയും തര്‍ക്കം. അങ്ങനെയൊക്കെയായിരുന്നു അവരുടെ കാലഘട്ടത്തില്‍'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (18 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (7 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (7 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (8 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

Malayali Vartha Recommends