അന്ന് അച്ഛന്റെ ആ വാക്കുകൾ എന്റെ നെഞ്ചിൽ തുളച്ച് കയറി!! ആ വേദന പിന്നെ എനിക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്ന വാക്കുകളായി മാറി; മനസ് തുറന്ന് ധ്യാൻ

അച്ഛനില്‍ നിന്നുണ്ടായ ഏറ്റവും വിഷമം നിറഞ്ഞ അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് ധ്യാന്‍. ഞാന്‍ ഒരിക്കലും സിനിമയില്‍ വരില്ല എന്ന് പറഞ്ഞതാണ് അച്ഛനില്‍ നിന്നുണ്ടായ ഏറ്റവും വിഷമം തോന്നിയ പരാമര്‍ശം. സിനിമയിലേക്ക് വരാന്‍ എനിക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്ന വാക്കുക്കള്‍ അതായിരുന്നു'. ഒരു പ്രമുഖ ടെലിവിഷന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ ധ്യാന്‍ ശ്രീനിവാസന്‍ വ്യക്തമാക്കുന്നു. ധ്യാന്‍ ശ്രീനിവാസന്റെ ആദ്യ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ലവ് ആക്ഷന്‍ ഡ്രാമ' തെറ്റില്ലാത്ത അഭിപ്രായവുമായി ഓണം വിന്നര്‍ ആയി ശ്രദ്ധ നേടുകയാണ്. ശ്രീനിവാസന്റെ 'വടക്കുനോക്കിയന്ത്രം' എന്ന ചിത്രത്തിലെ നായക കഥാപാത്രത്തിനും, നായിക കഥാപാത്രത്തിനും നല്‍കിയ പേര് തന്റെ പുതിയ ചിത്രത്തിലും ധ്യാന്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. തന്റെ ആദ്യ ചിത്രത്തില്‍ തന്നെ നയന്‍താരയെ നായികയാക്കി കൊണ്ടായിരുന്നു ധ്യാന്‍ തന്റെ പുതിയ സംവിധാന ദൗത്യത്തിനു തുടക്കമിട്ടത്.
https://www.facebook.com/Malayalivartha