Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി...


ബിസിനസ് രംഗത്തെ അതികായനും ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാനുമായ ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...


ശബരിമല സ്വർണകൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ... രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്... 37 വര്‍ഷം മുമ്പ് മോഷണം പോയ നടരാജവിഗ്രഹം ആസ്‌ട്രേലിയയില്‍ നിന്നും തിരിച്ചെത്തിച്ച് ഐ.ജി. പൊന്‍മാണിക്കവേല്‍

15 SEPTEMBER 2019 10:13 AM IST
മലയാളി വാര്‍ത്ത

മലയാളത്തില്‍ ഏറെ ശ്രദ്ധേയമായ സിനിമയാണ് പ്രിയദര്‍ശന്റെ 1990ല്‍ പുറത്തിറങ്ങിയ അക്കരെയക്കരെയക്കരെ. മോഹന്‍ലാല്‍ ദാസനായും ശ്രീനിവാസന്‍ വിജയനായും നമ്മളെ ചിരിപ്പിച്ചതിന് കയ്യും കണക്കുമില്ല. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നീ ചിത്രങ്ങളടങ്ങുന്ന പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണിത്.

മ്യൂസിയത്തില്‍ നിന്ന് മോഷണം പോയ ഒരു സ്വര്‍ണകിരീടത്തിനെ പറ്റിയുള്ള അന്വേഷണത്തിനായി ദാസനും വിജയനും അമേരിക്കയിലേക്ക് പോകുന്നതും അവിടെ വച്ചുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. അവസാനം രസകരമായ ക്ലൈമാക്‌സിലൂടെ കിരീടം കണ്ടെടുത്ത് തിരിച്ചെത്തുന്ന സിഐഡി ദാസനും വിജയനും നമ്മള്‍ പൊട്ടിച്ചിരിയോടെയാണ് കയ്യടി നല്‍കിയത്.

ഈ സിനിമയ്ക്ക് സമാനമായ സംഭവമാണ് തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം സംഭവിച്ചത്. തമിഴ്‌നാട് തിരുനെല്‍വേലിയിലെ കള്ളിടൈകുറിച്ചി കുലശേഖരമുടയാര്‍ ക്ഷേത്രത്തില്‍ നിന്ന് 37 വര്‍ഷംമുമ്പ് മോഷണംപോയ നടരാജവിഗ്രഹം ഓസ്‌ട്രേലിയയില്‍നിന്ന് തിരിച്ചെത്തിച്ചിരിക്കുകയാണ്. അന്വേഷണസംഘം തലവന്‍ ഐ.ജി. പൊന്‍മാണിക്കവേലിന്റെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ തീവണ്ടിയില്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വിഗ്രഹമെത്തിച്ചതോടെ നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.

600 വര്‍ഷം പഴക്കവും 100 കിലോഗ്രാം തൂക്കവുമുള്ള വിഗ്രഹം 1982ലാണ് കവര്‍ച്ചചെയ്യപ്പെട്ടത്. ഇതോടൊപ്പം മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹങ്ങളായ ശിവകാമി, മാണിക്കവാസകര്‍, ശ്രീബലിനായകര്‍ എന്നിവ കണ്ടെത്താനായിട്ടില്ല.

സിനിമാകഥയെ വെല്ലുന്ന ട്വിസ്റ്റോടെയാണ് വിഗ്രഹം കണ്ടെടുത്തത്. വിഗ്ഹം കാണാതായതുമുതല്‍ ശക്തമായ അന്വേഷണമാണ് ആദ്യഘട്ടത്തില്‍ നടത്തിയത്. എന്നാല്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും വിഗ്രഹം കണ്ടെത്താന്‍ കഴിയാതെവന്നപ്പോള്‍ ലോക്കല്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇതോടെയാണ് പൊന്‍മാണിക്കവേല്‍ അന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്ന് വന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം കോടതി പൊന്‍മാണിക്കവേലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണം ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വലിയ പരിശ്രമമാണ് പൊന്‍മാണിക്കം നടത്തിയത്. 37 വര്‍ഷം പഴക്കമുള്ള മോഷണമായതിനാല്‍ തെളിവുകള്‍ തീരെയില്ലായിരുന്നു. എങ്കിലും കിട്ടിയ പഴുത് വച്ച് പൊന്‍മാണിക്കം അന്വേഷണം വ്യാപിപ്പിച്ചു. വിഗ്രഹം ഓസ്‌ട്രേലിയയിലേക്ക് കടത്തിയതായി കണ്ടെത്തി. ദക്ഷിണ ഓസ്‌ട്രേലിയയിലെ ആര്‍ട്ട് ഗാലറിയില്‍ 19 വര്‍ഷമായി പ്രദര്‍ശിപ്പിച്ചു വരികയായിരുന്നു ഇതെന്ന് കണ്ടെത്തി.

പക്ഷെ രാജ്യത്തിന് പുറത്തുള്ള അന്വേഷണത്തിന് പ്രത്യേക അനുമതി വേണം. അവിടത്തെ സര്‍ക്കാരിന്റെ പിന്തുണ വേണം. വിഗ്രഹം അതെന്ന് ഉറപ്പിക്കണം. എന്നാല്‍ പൊന്‍ മാണിക്കം ധീരതയോടെ തന്നെ ഇടപെട്ടു. വിഗ്രഹം തമിഴ്‌നാട്ടിലെ ക്ഷേത്രത്തിലേതാണെന്നും നിരവധിയാളുകളുടെ വിശ്വാസമാണെന്നും ഇത് പ്രദര്‍ശിപ്പിക്കാനുള്ളതല്ലെന്നും പൊന്‍മാണിക്കവേല്‍ ഓസ്‌ട്രേലിയന്‍ അധികൃതരെ അറിയിച്ചു. തെളിവുകളും ഹാജാരാക്കിയതോടെ എല്ലാം അനുകൂലമായി. തുടര്‍ന്നാണ് വിഗ്രഹം വിട്ടുകൊടുത്തത്.

ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തിച്ച വിഗ്രഹത്തില്‍ പ്രത്യേക പൂജചെയ്യാന്‍ കള്ളിടൈകുറിച്ചി ക്ഷേത്രത്തില്‍ നിന്ന് പൂജാരിമാരും സഹായികളും എത്തിയിരുന്നു. ദര്‍ശനത്തിനായി നൂറുകണക്കിന് ഭക്തരും എത്തി. പിന്നീട് വിഗ്രഹം കുംഭകോണത്തെ പ്രത്യേക കോടതിയിലേക്ക് കൊണ്ടുപോയി. കോടതിയില്‍നിന്ന് ക്ഷേത്രാധികൃതര്‍ക്ക് കൈമാറുന്നതാണ്.

പൊണ്‍മാണിക്കവേലിന് രാജകീയമായ സ്വീകരണമാണ് ലഭിച്ചത്. കവര്‍ച്ച ചെയ്യപ്പെട്ട ഒട്ടേറെ വിഗ്രഹങ്ങള്‍ യു.എസ്., ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് തമിഴ്‌നാട്ടിലെത്തിക്കാനുണ്ടെന്നും അതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും പൊന്‍മാണിക്കവേല്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം തകർന്നുവീണു, തീപിടുത്തം  (12 minutes ago)

എസ്‌ഐആര്‍...സര്‍വകക്ഷിയോഗം ഇന്നു നടക്കും.  (12 minutes ago)

പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണ ലഭിച്ചിരുന്നത് 2 ലിറ്ററാക്കി  (22 minutes ago)

കത്ത് വൈകിയത് നേട്ടമായി  (30 minutes ago)

പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി  (37 minutes ago)

നെട്ടോട്ടം ഓടി ഐഎസ്‌ഐ  (45 minutes ago)

ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...  (52 minutes ago)

പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ  (1 hour ago)

മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ...  (1 hour ago)

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (9 hours ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (9 hours ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (11 hours ago)

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു  (12 hours ago)

ശബരിമല പൂജകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം  (12 hours ago)

ക്ലാസ് സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (12 hours ago)

Malayali Vartha Recommends