Widgets Magazine
06
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...


നിങ്ങളുടെ എംഎല്‍എ, ഒരു നാടിന്റെ എംഎല്‍എ, ജനപ്രതിനിധി, അയാളെ കാണാനില്ല: എവിടെയാണെന്ന് പറയണ്ടേ.... ഒളിച്ചുകളിക്കുകയാണ്: ജനങ്ങള്‍ കൊടുത്ത എംഎല്‍എ ബോര്‍ഡ് പോലും ഒഴിവാക്കി ഒരു വാഹനത്തില്‍ ഇങ്ങനെ കറങ്ങുകയാണ്: മുകേഷിനെ ട്രോളിയ രാഹുലിനെ തിരിച്ചടിച്ച് പഴയ പ്രസംഗം...


രാഹുൽ അത്യാഡംബര വില്ലയിൽ ഒളിവില്‍ കഴിയുമ്പോൾ രാഹുൽ ഈശ്വർ ജയിലിൽ കൊതുക് കടി കൊണ്ട് പട്ടിണി കിടക്കുന്നു: ഇന്ന് പുറത്തേയ്ക്ക് രാഹുൽ ഈശ്വർ എത്തിയാൽ ആ ട്വിസ്റ്റ്...


ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടം ജീവിക്കുന്നത് ആഡംബര സൗകര്യങ്ങളില്‍: രാഷ്ട്രീയ ബന്ധമുള്ള വനിത അഭിഭാഷക സഹായത്തിന്; രക്ഷപെടാനുള്ള വഴികൾ കണ്ടെത്തുന്നത് റിയൽ എസ്റ്റേറ്റ് ബിസിനസ് പ്രമുഖർ: കീഴടങ്ങും മുമ്പ് രാഹുലിനെ പിടികൂടാൻ അന്വേഷണ സംഘത്തിന്റെ നീക്കം...


സങ്കടക്കാഴ്ചയായി... ‌തിരുവനന്തപുരത്ത് ഇരുചക്രവാഹനം കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

അടൂരിന്റെയും ഹരിഹരന്റെയും മുന്നില്‍ ചാന്‍സ് ചോദിച്ച്‌ ചെല്ലാന്‍ എനിക്ക് ഒരു മടിയും ഇന്നേവരെ തോന്നിയിട്ടില്ല; ആ തലക്കനം എനിക്കില്ല മലയാളത്തിന്റെ മെഗാസ്റ്റാറിന് കയ്യടിച്ച് സോഷ്യൽമീഡിയ..

18 SEPTEMBER 2019 04:07 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ മാത്രമല്ല സിനിമ പ്രേമികളുടെ മനസ് കവർന്ന താരമാണ് മമ്മൂക്ക . എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ പേരുപോലുമില്ലാത്ത കഥാപാത്രമായാണ് മമ്മൂട്ടിയുടെ അരങ്ങേറ്റം. പക്ഷെ മമ്മൂട്ടിയുടെ അനുഭവങ്ങളൊന്നും പാളിച്ചകളായിരുന്നില്ല.

വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയെ മുഖ്യ നായകന്‍ വേഷത്തില്‍ പ്രേക്ഷകര്‍ കണ്ടത്. അതിന് മുമ്പ് നസീറിനൊപ്പം കാലൊച്ചകള്‍ എന്ന ചിത്രം ചെയ്തിരുന്നു. എന്നാല്‍ ഇതിന് രണ്ടിനും ഇടയില്‍ മമ്മൂട്ടി മറ്റൊരു ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ താരം തന്റെ സിനിമ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ്. മലയാളത്തിന്റെ ഹിറ്റ് മേക്കേര്‍സായ എംടിയുടേയും അടൂരിന്റെയും ഹരിഹരന്റെയും മുന്നില്‍ ചാന്‍സ് ചോദിച്ച്‌ ചെല്ലാന്‍ തനിക്ക് ഒരു മടിയും ഇന്നേവരെ തോന്നിയിട്ടില്ലെന്നും അടൂരിനെ കാണുമ്ബോള്‍ ചാന്‍സ് ചോദിക്കാറുണ്ടെന്നും മമ്മുക്ക പറയുകയാണ്.

ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് അവരെയാണ് ആവശ്യം അവര്‍ക്കെന്നെയല്ലന്നും, തന്നെ വന്ന് അവര്‍ കാണെട്ടയെന്ന് ഒരിക്കലും ചിന്തിക്കാറില്ലെന്നും തലക്കനത്തോടെ സിനിമഫീല്‍ഡിനെ കാണില്ലെന്നും താരം പറയുന്നു, മാത്രമല്ല പുതുമുഖ സംവിധായര്‍ക്ക് സമ്മതം മൂളുന്നത് അവരുടെ എന്തൂസിയാസം കാണുമ്ബോഴാണെന്നും താരം കൂട്ടിചേര്‍ത്തു. അഭിനയ ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാകുമെന്നും നമ്മുടെ പാകപ്പിഴകള്‍ എവിടെയെന്ന് കണ്ടെത്താന്‍ പഠിച്ചാല്‍ പൂര്‍വ്വാധികം ശകതിയോടെ തിരിച്ചുവരാന്‍ സാധിക്കുമെന്നും താരം പറഞ്ഞു.

ഒരു സിനിമ വിജയിക്കാതെ പോകുന്നത് പ്രധാനമായും നടന്റെ കഴിവു കേട് കൊണ്ട ്മാത്രമായിരിക്കില്ല, മറ്റുചില പാകപ്പിഴകള്‍കൂടി കടന്നുവന്നേക്കാം. ഒരു തളര്‍ച്ചവരുമ്ബോഴേക്കും വീണുകഴിഞ്ഞാല്‍ പിന്നീട് ഉയര്‍ത്തെണീക്കാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നേക്കാമെന്നും മമ്മുക്ക കൂട്ടിച്ചേർക്കുകയാണ്. മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു. 2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു. മലയാളത്തിലെ പ്രമുഖ ചാനൽ ശൃംഖലയായ മലയാളം കമ്മ്യൂണിക്കേഷന്റെ രൂപീകരണം മുതൽ മമ്മൂട്ടി ചെയർമാനാണ്. [6] കൈരളി, പീപ്പിൾ, വി എന്നീ ചാനലുകൾ മലയാളം കമ്മ്യൂണിക്കേഷന്റെ കീഴിലുള്ളതാണ്. കേരള സർക്കാരിന്റെ ഐ.ടി പ്രൊജക്ടുകളിലൊന്നായ അക്ഷയയുടെ ഗുഡ്വിൽ അംബാസഡറാണു മമ്മൂട്ടി. അർബുദ രോഗികളെ സഹായിക്കുന്ന പെയിൻ & പാലിയേറ്റീവ് കെയർ എന്ന ചാരിറ്റി സംഘടനയുടെ പേട്രൺ കൂടിയാണു മമ്മൂട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാവേറാകാൻ വനിതകൾക്ക് ട്രെയിനിങ് ; ഫീസ് 500 രൂപ... സംസാരം ഭര്‍ത്താവിനോട് മാത്രം... ഞെട്ടിക്കുന്ന വാർത്ത ‘ജെയ്ഷെ സ്ത്രീകള്‍ നമുക്കിടയിലും  (6 hours ago)

ദേശീയപാത തകര്‍ന്നുവീണ സംഭവത്തില്‍ പ്രതികരണവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍  (7 hours ago)

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു  (7 hours ago)

പുടിനുള്ള രാഷ്ട്രപതിയുടെ വിരുന്നില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേര്‍ത്തു  (8 hours ago)

ഭാഗ്യദേവത വിളിച്ചിട്ടും ഫോൺ എടുത്തില്ല!! big ടിക്കറ്റിൽ ഇന്ത്യക്കാരന് 57 കോടിയിലേറെ സമ്മാനം ടിക്കറ്റ് എടുത്തത് സഹപ്രവർത്തകന്റെ നിർബന്ധത്തിൽ  (8 hours ago)

കോളടിച്ച് പ്രവാസികൾ ബോട്ടിം ആപ് വഴി പണം കൊയ്യാം ഒമാൻ റിയാൽ കുതിച്ചുയർന്നു .. ബഹ്റൈനും കുവൈത്തും ഒപ്പം !!  (8 hours ago)

ഷാംപൂ കുപ്പിയിൽ ഒളിപ്പിച്ചത്!! യാത്രക്കാരനെ തൂക്കിയെടുത്ത് കസ്റ്റംസ് ..ഖത്തറിലേക്ക് കടത്താൻ ശ്രമിച്ചു..തൂങ്ങി പിന്നിൽ വൻ സംഘം  (8 hours ago)

പ്രവാസികൾ പിടിയിൽ താമസ വിലാസ രേഖ തിരുത്തി മൂന്നംഗ സംഘം കുവൈത്തിൽ അറസ്റ്റിൽ  (8 hours ago)

സ്വന്തം വിവാഹസല്‍ക്കാരത്തിന് വീഡിയോ കോളിലൂടെ പങ്കെടുത്ത് നവദമ്പതികള്‍  (9 hours ago)

ശബരിമലയില്‍ ഇനി കേരള സദ്യയൊരുക്കുമെന്ന് ബോര്‍ഡ് യോഗത്തില്‍ തീരുമാനം  (9 hours ago)

വേണു ഗോപാലകൃഷ്ണനെതിരെയുള്ള ലൈംഗികപീഡന പരാതി മദ്ധ്യസ്ഥതയിലൂടെ തീര്‍ത്തുകൂടെയെന്ന് സുപ്രീംകോടതി  (9 hours ago)

കൊല്ലത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു  (10 hours ago)

നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...  (10 hours ago)

അപൂർവമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി...  (10 hours ago)

Malayali Vartha Recommends