Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...

അത്രയും വലിയ വൈരാഗ്യ ബുദ്ധി എന്നോട് വേണോ... ഒരാളെ കൈയും കാലു കെട്ടിയിട്ടിട്ട്, ചങ്ങലയ്ക്ക് ഇട്ടിട്ട് അയാളോട് നടക്കാന്‍ പറയുക... എന്നിട്ട് അത് കണ്ടിട്ട് നടപ്പ് ശരിയായില്ല, കൈവീശല്‍ ശരിയായില്ല എന്നൊക്ക പറഞ്ഞാൽ...ഒന്നോ രണ്ടോ നടന്മാരുടെ വൈരാഗ്യ ബുദ്ധിയാണ് എല്ലാവരെയും എനിക്ക് എതിരാക്കിയത്; മനസ് തുറന്ന് വിനയന്‍

25 SEPTEMBER 2019 09:35 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ ഹിറ്റ് ഹൊറര്‍ ചിത്രങ്ങളിലൊന്നായിരുന്നു വിനയന്റെ സംവിധാനത്തില്‍ 1999 -ല്‍ പുറത്തിറങ്ങിയ ആകാശഗംഗ. ചിത്രമിറങ്ങി ഇരുപത് വര്‍ഷത്തിന് ശേഷം ആകാശഗംഗയുടെ രണ്ടാം ഭാഗവുമായി എത്തുകയാണ് സംവിധായകന്‍ വിനയന്‍. മലയാള സിനിമയില്‍ എന്നും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന സംവിധായകനാണ് വിനയന്‍. പലപ്പോഴും സിനിമാ സംഘടനകളുടെ വിലക്കുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളില്‍ പോലും തളരാതെ പിടിച്ചു നിന്നതിനെക്കുറിച്ച്‌ സംവിധായകന്‍ വിനയന്‍ തുറന്നു പറയുന്നു.

തന്റെ യൂട്യൂബ് ചാനലായ വിനയന്‍ എന്റര്‍ടെയ്‌ന്മെന്റസിലൂടെയാണ് സംവിധായകന്‍ തന്റെ പുതിയ ചിത്രത്തെക്കുറിച്ചും തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചവരെക്കുറിച്ചും മനസ്സ്‌ തുറന്നിരിക്കുന്നത്. യക്ഷിയും ഞാനും പോലെയുള്ള ഒരു ചിത്രം ആവരുത് ആകാശഗംഗ 2 എന്ന് ചിലര്‍ പറഞ്ഞിരുന്നുവെന്നും അവരോടായി തനിക്ക് ചിലത് പറയാനുണ്ടെന്നും പറഞ്ഞു കൊണ്ട് വിനയന്‍ പറഞ്ഞതിങ്ങനെ..'ഞാന്‍ മലയാള സിനിമയില്‍ വന്നിട്ട് 29 വര്‍ഷമായി. ഒത്തിരി നല്ല സിനിമകള്‍ നിങ്ങള്‍ക്ക് തന്നിട്ടുണ്ട്. അതോടൊപ്പം മോശം സിനിമകളും എന്റെ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരാളെ കൈയും കാലു കെട്ടിയിട്ടിട്ട്, ചങ്ങലയ്ക്ക് ഇട്ടിട്ട് അയാളോട് നടക്കാന്‍ പറയുക. എന്നിട്ട് അത് കണ്ടിട്ട് നടപ്പ് ശരിയായില്ല, കൈവീശല്‍ ശരിയായില്ല എന്നൊക്ക പറയുന്നതുപോലെയാണ് 2008-നും 2018-നും ഇടയില്‍ ഇറങ്ങിയ ചില സിനിമകളെ എടുത്തിട്ട് എന്റെ ചിത്രങ്ങളെ താരതമ്യം ചെയ്യുന്നത്. അത് എന്നോട് ഇപ്പോഴും ദേഷ്യമുള്ള ചില സുഹൃത്തുക്കളുണ്ട് എന്നതിന് തെളിവാണ്. കാരണം, ഒരു ടെക്നീഷ്യനും ഇല്ലാതെ ഒരു സീനെടുക്കുന്നതിനിടയില്‍ മൂന്ന് ക്യാമറാന്മാരെ, പുതിയ പിള്ളേരെ പോലും തരാതെ ഒരു സാമഗ്രികള്‍ ഇല്ലാതെ അവസാനം കൈയ്യില്‍ കിട്ടിയ ക്യാമറയ്ക്ക് ഷൂട്ട് ചെയ്യേണ്ടി വരിക.

അങ്ങനെ ഒരു സാങ്കേതിക സഹായവും കിട്ടാതെ മലയാള സിനിമ ഇനി വിനയന്‍ ചെയ്യേണ്ട എന്ന് തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍, ഞാന്‍ സിനിമ ചെയ്യും അതെന്റെ ജീവിതമാണ്, ഞാന്‍ സിനിമ ചെയ്ത് കാണിച്ചു തരും എന്ന ത്വരയോടെ ഞാന്‍ സിനിമ ചെയ്യുകയാണ്. അപ്പോള്‍ ആ സിനിമയ്ക്ക് പെര്‍ഫക്ഷനില്ല, കളറിങിന് പ്രശ്നമുണ്ട് ക്യാമറയ്ക്ക് പ്രശ്നമുണ്ട് എന്നൊക്കെ വിമര്‍ശിക്കാം.പക്ഷേ ഞാന്‍ അത് എങ്ങനെ ഏത് സാഹചര്യത്തിള്‍ എടുത്തു എന്ന് ചിന്തിക്കണം. വിമര്‍ശിച്ചവരില്‍ ചില സംവിധായകരെയും ഞാന്‍ കണ്ടിരുന്നു. അവരോട് ഞാന്‍ ചോദിക്കുകയാണ്. ഞാന്‍ അഭിമുഖീരിച്ച ആ സാഹചര്യത്തില്‍ നിന്ന് കൊണ്ട് യക്ഷിയെ പോയിട്ട് ഒരു ഈനാംപേച്ചിയെ എടുക്കാന്‍ നിങ്ങള്‍ക്കാകുമോ. പറ്റില്ല. ആ സമയത്ത് നമുക്ക് എഴുതാനോ ചിന്തിക്കാനോ പോലും പറ്റില്ല. എന്റെ ചിത്രത്തിലെ ഫൈറ്റ് മാസ്റ്റര്‍ ആയ മാഫിയ ശശിയെ സംവിധായക സംഘടനയിലെ ഒരു പ്രമുഖനായ വ്യക്തി ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞ് അവിടെ നിന്നും കാറില്‍ കയറ്റിക്കൊണ്ട് പോയിട്ടുണ്ട്..

അവരോടൊന്നും എതിര്‍ക്കാന്‍ ഇവര്‍ക്ക് പറ്റില്ല. വിനയന്റെ ഭാഗത്ത് എന്തോ തെറ്റുണ്ടെന്ന് ചിന്തിച്ച ജനങ്ങളുണ്ട്. കാരണം ഞാന്‍ ഒറ്റയ്ക്ക് ഒരു ഭാഗത്ത്, മറുഭാഗത്ത് വലിയ മഹാമേരുക്കള്‍.ഒടുവില്‍ ഞാന്‍ കേരള ഹൈക്കോടതിയിലും മറ്റും പോയി എന്റെ ഭാഗം ശരിയാണെന്ന് കാണിച്ച്‌ കൊടുത്തതിന് ശേഷമാണ് പലരും സത്യം മനസിലാക്കിയത്. ഒരു ചെറിയ വിഭാഗം സംവിധായകരുടെ, ടെക്‌നീഷ്യന്മാരുടെ, ഒന്നോ രണ്ടോ നടന്മാരുടെ വൈരാഗ്യ ബുദ്ധിയാണ് എല്ലാവരെയും എനിക്ക് എതിരാക്കിയത്. അങ്ങനെ എന്റെ കൈയ്യും കാലും പൂട്ടിയ അവസ്ഥയില്‍ അതിന് നില്‍ക്കാതെ ഞാന്‍ പോരാടി തെളിയിച്ച സിനിമകളെ എടുത്തിട്ടാണ് നിങ്ങള്‍ എന്റെ സിനിമകളെ ഇപ്പോള്‍ മോശമാക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ വലിയ കഷ്ടമാണ്..അത്രയും വലിയ വൈരാഗ്യ ബുദ്ധി എന്നോട് വേണോ എന്ന് ഞാന്‍ ചോദിക്കുകയാണ് '-വിനയന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യ-മാംസാഹാര വിലക്ക് ലോക്ഭവനിലെ അടുക്കളയിൽ മാത്രമാണ് .... ജീവനക്കാരുടെ ഭക്ഷണക്രമത്തിൽ യാതൊരുവിധ നിയന്ത്രണവുമില്ലെന്നും അധികൃതർ  (15 minutes ago)

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ട കേസ്... എതിർ വിസ്താരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ശനിയാഴ്ചയും തുടരും, പ്രതികൾക്കായി ഹാജരാകുന്നത് സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ള  (29 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്.... പവന് 80 രൂപയുടെ വർദ്ധനവ്  (42 minutes ago)

യു.പി.ഐ ഇടപാട് പരാജയപ്പെട്ടിട്ടും അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട പണം നിശ്ചിത സമയത്തിനകം തിരിച്ചുനൽകിയില്ലെങ്കിൽ ദിവസവും 100 രൂപ വീതം ഉപഭോക്താവിന് നഷ്‌ടപരിഹാരമായി ബാങ്കുകൾ നൽകണം  (1 hour ago)

തമിഴ്‌നാട്ടില്‍ ശക്തമായ മഴ.... ഊട്ടി - മേട്ടുപ്പാളയം റോഡില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് വന്‍ ഗതാഗത തടസം...  (1 hour ago)

'ഓസ്റ്റൻ'ചുഴലിക്കാറ്റ് ... ഫ്രാൻസിലും ബ്രിട്ടനിലും കനത്ത നാശനഷ്ടം.... റോഡുകളിൽ മരങ്ങളും അവശിഷ്ടങ്ങളും വീണ് റോഡ് ഗതാഗതം തടസ്സം...  (1 hour ago)

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിതരായ കുട്ടികള്‍ക്കായി ഇന്ത്യന്‍ നിര്‍മിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി  (1 hour ago)

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ട്രാൻസ്‌പോർട് കരാറുകാരൻ അറസ്റ്റിൽ...  (2 hours ago)

സംസ്ഥാന വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി കമ്മീഷൻ... പ്ലസ് ടു സ്കൂളുകളിലും കോളജുകളിലും നവംബർ രണ്ടുമുതൽ ഏഴുവരെ ‘കാമ്പസ് ടു ബൂത്ത്’ എന്ന പേരിൽ കാമ്പുകൾ സംഘടിപ്പിക്കും  (2 hours ago)

കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ നേട്ടം...  (2 hours ago)

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ച് മത്സരപരമ്പരയിലെ രണ്ടാമത്തെ ട്വന്റി-20 ഇന്ന് ക്രൈസ്റ്റ്ചർച്ചിൽ നടക്കും...  (2 hours ago)

  സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.... ഇന്ന് പുലർച്ചെ മലപ്പുറം ദേശീയപാതയിൽ  (3 hours ago)

കണ്ണൂർ പഴയ മുനിസിപ്പാലിറ്റി (ടൗൺ) പരിധിയിൽ ഇന്ന് ഹർത്താൽ.... രാവിലെ ആറു മണി മുതൽ വൈകീട്ട് നാലു മണി വരെ  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു....കേരളത്തിൽ മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് , വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ  (4 hours ago)

Malayali Vartha Recommends