ആ ചോദ്യം ചോദിക്കുന്നത് മോശമാണ്... ഒരു ജൂറിയെ വിശ്വസിപ്പിച്ച് അവാര്‍ഡ് നല്‍കാന്‍ ഏല്‍പ്പിക്കുന്നു... അവര്‍ പറയുന്നത് നമ്മള്‍ സ്വീകരിക്കുന്നു, അവാര്‍ഡിനു പിന്നില്‍ അത്തരം കാര്യങ്ങളെയുള്ളൂ!! ദേശീയ അവാര്‍ഡ് വിവാദത്തെക്കുറിച്ച് മനസ് തുറന്ന് മമ്മൂട്ടി

അവാര്‍ഡ് ഒന്നും ലഭിക്കാത്തതില്‍ അത് ആലോചിച്ച് വിഷമിക്കേണ്ട കാര്യമില്ല. ഒരു ജൂറിയെ വിശ്വസിപ്പിച്ച് അവാര്‍ഡ് നല്‍കാന്‍ ഏല്‍പ്പിക്കുന്നു. അവര്‍ പറയുന്നത് നമ്മള്‍ സ്വീകരിക്കുന്നു, അവാര്‍ഡിനു പിന്നില്‍ അത്തരം കാര്യങ്ങളെയുള്ളൂ. അതിനപ്പുറം എനിക്ക് എന്താണ് അവാര്‍ഡ് നല്‍കാതിരുന്നത് എന്ന് ചോദിക്കുന്നത് മോശമാണ്. മമ്മൂട്ടി വ്യക്തമാക്കുന്നു. യാത്ര പേരന്‍പ് തുടങ്ങിയ രണ്ടു മികച്ച ചിത്രങ്ങളുണ്ടായിട്ടും ഇത്തവണ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് ലഭിക്കാതെ പോയത് വലിയ രീതിയിലുള്ള വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു, ദേശീയ അവാര്‍ഡ് വിവാദത്തെക്കുറിച്ച് ഒരു ചാനലിലെ അഭിമുഖ പരിപാടിയില്‍ മമ്മൂട്ടി പങ്കുവെച്ചതിങ്ങനെയായിരുന്നു. രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന 'ഗാനഗന്ധര്‍വ്വന്‍' എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. 'പഞ്ചവര്‍ണ്ണ തത്ത'യ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'ഗാനഗന്ധര്‍വന്‍'.
https://www.facebook.com/Malayalivartha


























