അത് സ്വാഭാവികമാണ്, മനപൂര്‍വം സൃഷ്ടിച്ചതല്ല, പ്രേക്ഷകര്‍ അത് ഇഷ്ടപ്പെട്ടത് കൊണ്ട് മാറ്റണമെന്നും തോന്നിയിട്ടില്ല... എന്റെ അപ്പുപ്പന്റെയും, അമ്മയുടെയുമൊക്കെ നടത്തത്തില്‍ അങ്ങനെയൊരു ശൈലിയുണ്ട്!! തോള്‍ചരിവിനെ കുറിച്ച് മോഹന്‍ലാല്‍

മോഹന്‍ലാലിന്‍റെ മീശപിരി പോലെ ആരാധകര്‍ക്കിടയില്‍ ആദ്ദേഹത്തിന്റെ ചരിഞ്ഞു നടത്തവും ട്രെന്‍ഡ് സെറ്ററാവുകയായിരുന്നു. നടക്കുമ്ബോഴുള്ള തന്റെ തോള്‍ ചരിവ് ആദ്യമായി തിരിച്ചറിഞ്ഞ നിമിഷം എപ്പോഴായിരുന്നു എന്ന ചോദ്യത്തിന് മോഹന്‍ലാലിന്‍റെ മറുപടി ഇങ്ങനെയാണ്. 'അത് സ്വാഭാവികമാണ്, മനപൂര്‍വം സൃഷ്ടിച്ചതല്ല, പ്രേക്ഷകര്‍ അത് ഇഷ്ടപ്പെട്ടത് കൊണ്ട് മാറ്റണമെന്നും തോന്നിയിട്ടില്ല. എന്റെ അപ്പുപ്പന്റെയും, അമ്മയുടെയുമൊക്കെ നടത്തത്തില്‍ അങ്ങനെയൊരു ശൈലിയുണ്ട്.
'ലൂസിഫര്‍' എന്ന സിനിമയില്‍ അഭിനയിക്കുമ്ബോള്‍ ഒരു ഷോട്ടില്‍ ഞാന്‍ നേരെ നടന്നതിനു രാജു എന്നോട് പറഞ്ഞു 'ചേട്ടാ എനിക്ക് നന്നായി തോള്‍ചരിഞ്ഞുള്ള ഒരു ഷോട്ട് വേണമെന്ന്' അങ്ങനെ അത് റീടേക്ക് എടുത്തു'. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന തന്റെ തോള്‍ ചരിവിനെക്കുറിച്ച് മോഹന്‍ലാല്‍ മനസ്സ് തുറന്നത്.
https://www.facebook.com/Malayalivartha


























