ഒടിയൻ വമ്പൻ വിജയമായി; പ്രാര്‍ത്ഥനയോടെ കാവടിയെടുത്ത് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ വിജയത്തിന് പ്രാര്‍ത്ഥനയോടെ കാവടിയെടുത്ത് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. കാവടി എടുത്ത് ക്ഷേത്രദര്‍ശനം നടത്തുന്ന ചിത്രം ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററില്‍ പങ്കുവച്ചു. അടുത്തിടെ ആശിർവാദിൻറെ ബാനറില്‍ നിര്‍മ്മിച്ച ചിത്രങ്ങളുടെ വിജയം ആഘോഷിക്കുന്നതിനായി കൊച്ചിയില്‍ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഒടിയനിലെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ചിത്രത്തില്‍ ഒടിയനായി വേഷമിട്ട മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും പങ്കെടുത്തിരുന്നു. ഒടിയന്‍, ലൂസിഫര്‍,ഇട്ടിമാണി എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളുടെ വിജയം ആഘോഷിക്കുന്നതിനായിട്ടാണ് 'ആശീര്‍വാദത്തോടെ ലാലേട്ടന്‍' എന്ന ചടങ്ങ് സംഘടിപ്പിച്ചത്. ഇതേ വേദിയില്‍ തന്നെ മോഹന്‍ലാല്‍ ചിത്രങ്ങളായ മരയ്ക്കാര്‍, എംപുരാന്‍, ബറോസ് എന്നീചിത്രങ്ങളുടെ വിശേഷങ്ങളും പുറത്തുവിട്ടിരുന്നു.
തന്റെ അഭിനയ ജീവിതത്തില്‍ എടുത്തുപറയാവുന്ന ചിത്രമായിരുന്നു ഒടിയന്‍. ഒരുപാട് കാര്യങ്ങള്‍ ആ സിനിമയെച്ചൊല്ലി ഉണ്ടായെങ്കിലും അതിനെയൊക്കെ മാറ്റിവച്ചുകൊണ്ട് മലയാളികള്‍ സിനിമയെ സ്വീകരിച്ചു എന്നത് വലിയ കാര്യമാണെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടിരുന്നു. ഒടിയനില്‍ അഭിനയിച്ചതിലൂടെ തന്റെ ജീവിതത്തിന്റെ വീക്ഷണം മാറിയെന്നും അഭിനേതാവ് എന്ന നിലയിലും ഒടിയന്‍ തന്നെ സ്വാധീനിച്ചെന്നും അതിന് സംവിധായകന്‍ ശ്രീകുമാറിനോട് നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























