എന്റെ ലോകത്തിലേയ്ക്ക് സ്വാഗതം!! ഗര്‍ഭകാലം ആഘോഷമാക്കിയ പോലെ തന്നെ അമ്മ ജീവിതവും ആഘോഷിച്ച് സമീററെഡ്ഡി

അമ്മയാകാന്‍ തയ്യാറെടുത്തത് മുതല്‍ ജീവിതത്തിലെ വിവിദ ഘട്ടങ്ങളെ കുറിച്ച് താരം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. ജീവിതത്തിലെ വ്യത്യസ്ത ഘട്ടകളില്‍ നമ്മള്‍ നമ്മളെ തന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും വേണം. ഒന്‍പതാം മാസത്തിലെ ചിത്രങ്ങളോടൊപ്പം താരം കുറിച്ചു. ഗര്‍ഭകാലം ആഘോഷമാക്കിയ പോലെ തന്നെ അമ്മ ജീവിതവും ആഘോഷിക്കുകയാണ് സമീററെഡ്ഡി. കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. രണ്ട് മാസം മുന്‍പാണ് സമീററെഡ്ഡിയ്ക്ക് രണ്ടാമത് ഒരു കുഞ്ഞ് പിറന്നത്. പെണ്‍കുഞ്ഞായിരുന്നു അത്. മകന്‍ വര്‍ദെയ്ക്കും മകള്‍ നൈറയ്ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്റെ ലോകത്തിലേയ്ക്ക് സ്വാഗതം എന്ന് കുറിച്ചു കൊണ്ടാണ് കുഞ്ഞുങ്ങളോടൊപ്പമുള്ള ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























