ബിഗില്‍ ടീമിനൊപ്പമാണ് ഞാൻ പിറന്നാള്‍ ആഘോഷിച്ചത് പക്ഷെ ആ ദിവിസം നയന്‍താര അവിടെ ഇല്ലായിരുന്നു; പിറന്നാള്‍ ദിവസം മിസ് ചെയ്ത നയന്‍താര അമൃതയ്ക്ക് പിന്നീടൊരു ഗിഫ്റ്റ് നല്‍കി; താന്‍ ഇതൊരിക്കലും മറക്കില്ല; ലേഡി സൂപ്പര്‍സ്റ്റാറുടെ സമ്മാനം പോസ്റ്റ് ചെയ്ത് അമൃത

പിറന്നാള്‍ ദിവസം മിസ് ചെയ്ത നയന്‍താര അമൃതയ്ക്ക് പിന്നീടൊരു ഗിഫ്റ്റ് നല്‍കി. ഇക്കാര്യം അമൃത തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. പിറന്നാള്‍ സമ്മാനം നല്‍കിയ നയന്‍താരയോട് നന്ദി പറഞ്ഞ അമൃത, താന്‍ ഇതൊരിക്കലും മറക്കില്ലെന്നും എഴുതിയിട്ടുണ്ട്. വാച്ച് ആണ് പിറന്നാള്‍ സമ്മാനമായി അമൃതയ്ക്ക് നയന്‍താര സമ്മാനിച്ചത്. .വിജയ് നായകനായി പുറത്തിറങ്ങിയ ചിത്രമാണ് ബിഗില്‍. ഫുട്ബോള്‍ പ്രമേയമായമായി ഒരുക്കിരിക്കുന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിജയ് എത്തിയത്. ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടി മുന്നേറുന്ന ചിത്രത്തില്‍ നയന്‍ താരയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ താരത്തിന് വളരെ കുറച്ച് സീനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വനിതാ ഫുട്‌ബോള്‍ ടീമിന്റെ കഥപറഞ്ഞ ചിത്രത്തില്‍ ക്യാപ്റ്റനായി വേഷമിട്ടത് അമൃത അയ്യറായിരുന്നു. ബിഗില്‍ ടീമിനൊപ്പമാണ് താന്‍ പിറന്നാള്‍ ആഘോഷിച്ചതെന്നും ആ ദിവിസം നയന്‍താര അവിടെ ഇല്ലായിരുന്നുവെന്നും അമൃത ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























