ആ ചിന്തയേ വിട്ടിരിക്കുകയാണ്... ഞാന്‍ റെഡിയായാല്‍ പോലും വാപ്പച്ചിക്ക് ഒരു നിര്‍ബന്ധമുണ്ട്; മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചഭിനയിക്കാന്‍ ഒരുങ്ങുകയാണെന്ന വാർത്തകൾക്ക് മറുപടിയുമായി ദുല്‍ഖർ...

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് ദുല്‍ഖർ ഇനിയെത്തുക . ഇന്‍വെസ്റ്റിഗേഷന് പ്രാധാന്യമുള്ള സിനിമയാണിത്. അതേസമയം മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചഭിനയിക്കാന്‍ ഒരുങ്ങുകയാണ് എന്ന തരത്തിലുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. തെലുങ്ക് ചിത്രമായ യാത്രയുടെ രണ്ടാം ഭാഗത്തില്‍ ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡിയുടെ മകനായാണ് ദുല്‍ഖറെത്തുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇപ്പോഴിതാ മമ്മൂട്ടിയുമൊത്തൊരു ചിത്രം എന്ന് സംഭവിക്കുമെന്ന ചോദ്യത്തിന് ദുല്‍ഖര്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. ഒരു ഐഡിയയുമില്ല. ആ ചിന്തയേ വിട്ടിരിക്കുകയാണ്. നല്ലൊരു പ്രോജക്‌ട് വരണ്ടേ. ഞാന്‍ റെഡിയായാല്‍ പോലും വാപ്പച്ചിക്ക് രണ്ടും രണ്ട് ഐഡന്റിറ്റിയായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. വരട്ടെ നോക്കാം.
https://www.facebook.com/Malayalivartha


























