കൊച്ചിയിലെ പ്രമുഖ വസ്ത്ര വിപണിയുടെ ബ്രൈഡല്‍ ലുക്കിൽ തിളങ്ങി ഭാവന... ലെഹങ്കയിലും സാരിയിലും അതിസുന്ദരിയായ താരത്തെ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

കൊച്ചിയിലെ പ്രമുഖ വസ്ത്ര വിപണിയായ ലേബല്‍ എം ഡിസൈനേഴ്സിന്‍റെ ബ്രൈഡല്‍ ലുക്കിലാണ് ഭാവന എത്തുന്നത്. ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. '2020ലെ ബ്രഡല്‍ ലുക്ക്' എന്ന പേരിലാണ് ലേബല്‍ എം പുതിയ കളക്ഷന്‍സ് അവതരിപ്പിക്കുന്നത്. ലെഹങ്കയിലും സാരിയിലും അതിസുന്ദരിയായാണ് ഭാവന എത്തുന്നത്. മലയാളത്തില്‍ ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഭാവന. എന്നാല്‍ മലയാള സിനിമയില്‍ താരത്തെ ഇപ്പോള്‍ കാണാറില്ലങ്കിലും കനഡയും തെലുങ്കിലും സജ്ജീവമാണ് താരം. ഇപ്പോഴിതാ താരത്തിന്റയെ പുതിയ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
https://www.facebook.com/Malayalivartha


























