വിവാഹത്തിന് ശേഷം ഇരുവരുടെയും രാശി തെളിഞ്ഞു; ശ്രിനിഷിനെത്തേടി അടുത്ത ഭാഗ്യം! സന്തോഷം പങ്ക് വെച്ച് താരദമ്പതികൾ; ഏറ്റെടുത്ത് ആരാധകർ

വിവാഹ ശേഷം ബോളിവുഡ് ചിത്രത്തിലെ അവസരമായിരുന്നു പേളി മാണിയെ തേടിയെത്തിയത്. ബിഗ് ബോസില്‍ വരുന്നതിന് മുന്‍പായി സീരിലുകള്‍ ചെയ്തിരുന്ന ശ്രിനിഷ് മറ്റ് പരമ്ബരകളുമായി മുന്നേറുകയാണ്. ബിഗ് ബോസ് എന്ന ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ശ്രിനിഷ് അരവിന്ദ് . ഷോയില്‍ പേളി മാണിയുമായുള്ള സൗഹൃദവും പ്രണയനിമിഷങ്ങളുമൊക്കെ പ്രേക്ഷകര്‍ക്കും പരിചിതമായിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇപ്പോഴിതാ ശ്രിനിഷിന്റയെ ഹിറ്റ് സീരലായ പ്രണത്തിന് ശേഷം അടുത്ത മലയാള പരമ്ബരയുമായി എത്തുകയാണ് . സീ കേരളം ചാനലിലാണ് തന്റെ പുതിയ പരമ്ബരയെന്ന് ശ്രിനിഷ് പറയുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. സീരിയലിന്‍രെ പ്രമോ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























