പ്രിറ്റി അമ്മൂമ്മ... പൂർണ്ണിമയുടെ സഹോദരിയെ അമ്മൂമ്മയെന്ന് പ്രാര്‍ത്ഥന വിളിച്ചപ്പോൾ പ്രിയ മോഹന്റെ രസികൻ കമന്റ്

അഭിനേത്രിയും ഇന്ദ്രജിത്തിന്റെ പ്രിയതമയുമായ പൂർണ്ണിമയുടെ സഹോദരിയാണ് സിനിമ–ടെലിവിഷൻ താരം പ്രിയ മോഹന്‍. വിവാഹ ശേഷം അഭിനയരംഗത്ത് ചെറിയ ഇടവേളയെടുത്ത പ്രിയയ്ക്ക് അടുത്തിടെ ഒരു മകന്‍ ജനിച്ചതും സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. സഹോദരിയുടെ മക്കളായ പാത്തൂട്ടിയും നച്ചുവുമാണ് പ്രിയയുടെ മകൻ വര്‍ധാന്റെ അടുത്ത സുഹൃത്തുക്കൾ. ഇവരുടെ സന്തോഷ നിമിഷങ്ങള്‍ പ്രിയ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പ്രിയ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫോട്ടോയും അതിന് ലഭിച്ച കമന്റുകളുമാണ് ഇപ്പോൾ വൈറൽ.
ചുവപ്പ് സാരിയും അതേ നിറമുള്ള പൊട്ടും കുത്തിയുള്ള തന്റെ ചിത്രമാണ് പ്രിയ പോസ്റ്റ് ചെയ്തത്. പൊതുവെ സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള നിറമാണ് ചുവപ്പെന്നും താരം കുറിച്ചു. ഇതിനു താഴെ പൂർണിമ – ഇന്ദ്രജിത്ത് ദമ്പതികളുടെ മൂത്ത മകൾ പാത്തൂട്ടി എന്ന പ്രാര്‍ത്ഥനയുടെ രസകരമായ കമന്റാണ് വൈറൽ. ‘പ്രിറ്റി അമ്മൂമ്മ’യെന്നായിരുന്നു പ്രാര്‍ത്ഥന ചിത്രത്തിനു താഴെ കുറിച്ചത്. ഇതിന് ‘താങ്ക്സ് മുത്തശ്ശി’ എന്നായിരുന്നു പ്രിയയുടെ മറുപടി. അടുത്തിടെയാണ് പ്രാര്‍ത്ഥനയുടെ 15–ാം പിറന്നാള്‍ ആഘോഷിച്ചത്.
https://www.facebook.com/Malayalivartha


























