ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും!! പ്രതിശ്രുത വരന്റെ കൈ ചേര്‍ത്ത് പിടിച്ച് ശ്രീലക്ഷ്മി; ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു... എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹവും തേടി താരം

നടിയും അവതാരകയുമായി തിളങ്ങിയ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. നടന്‍ ജഗതി ശ്രീകുമാറിന്റെയും കല ശ്രീകുമാറിന്റേയും മകളാണ് ശ്രീലക്ഷ്മി. താരം തന്നെയാണ് വിവാഹ വാര്‍ത്ത പ്രേക്ഷകരെ നേരിട്ട് അറിയിച്ചത്. താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ വിവാഹ വിവരം പുറത്തുവിട്ടത്. 'ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും' - പ്രതിശ്രുത വരന്റെ കൈ ചേര്‍ത്ത് പിടിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പം ശ്രീലക്ഷ്മി കുറിച്ചു. വൈകാതെ തന്നെ മിസിസ് ആകുമെന്നും ഇത് ഔദ്യോഗിക അറിയിപ്പാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹവും വേണമെന്നും താരം പറഞ്ഞു. അതേസമയം, വരന്റെ പേരോ വിവാഹത്തീയതിയോ താരം പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha


























