അഭിനയത്തിന് പുറമെ അഭിനേതാക്കള്‍ക്ക് മറ്റൊരു ജോലി കൂടി ആവശ്യമാണ്, ഉമാ നായര്‍ സീരിയലില്‍ നിന്നും പിന്‍ വാങ്ങിയോ? ആശങ്കയോടെ ആരാധകർ

കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ഉമാ നായര്‍ പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.''കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഞാന്‍ വളരെ ശ്രദ്ധിക്കുന്ന ആളാണ്. ഒരു അമ്മയുടെയോ അമ്മായിയമ്മയുടെയോ കഥാപാത്രം എടുത്താലും ആ കഥാപാത്രത്തെ പ്രേക്ഷകര്‍ സ്നേഹിക്കുമെന്ന് ഞാന്‍ ഉറപ്പാക്കും. ഒരു പ്രോജക്റ്റിന് ശേഷം ചെറിയ ഇടവേള എടുക്കുന്നത് ടൈപ്പ്കാസ്റ്റ് ഒഴിവാക്കാനാണ്'' ഉമ പങ്കുവച്ചു. അഭിനയത്തിന് പുറമെ അഭിനേതാക്കള്‍ക്ക് മറ്റൊരു ജോലി കൂടി ആവശ്യമാണെന്നും ഉമ കൂട്ടിച്ചേര്‍ത്തു. ജനപ്രിയ പരമ്ബര വാനമ്ബാടിയിലെ നിര്‍മല എന്ന കഥാപാത്രത്തിലൂടെകുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ഉമാ നായര്‍. നിര്‍മ്മല എന്ന കഥാപാത്രത്തിന് വാനമ്ബാടിയുടെ കഥയില്‍ നിര്‍ണ്ണായക റോള്‍ തന്നെയാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസമായി നിര്‍മ്മല, അസുഖമായി കിടക്കുന്ന അമ്മയെ പരിചരിക്കാനായി കൊടുങ്ങല്ലൂരിലേക്ക് പോയി എന്നുള്ള രീതിയിലാണ് സീരിയല്‍ പുരോഗമിക്കുന്നത്. എന്നാല്‍ ഉമ ഈ കഥാപാത്രത്തില്‍ നിന്നും പിന്‍വാങ്ങിയത് കൊണ്ടാകാം സീരിയലില്‍ എത്താത്തത് എന്ന സംശയത്തിലാണ് ആരാധകര്‍.
https://www.facebook.com/Malayalivartha


























