ഇത് ഒരു നടക്ക്ക് തീരില്ല; കേരളത്തെ മൊത്തം ശശിയാക്കാനിറങ്ങിയ ഷെയ്ൻ നിഗത്തിന്റെ കുട്ടി തൊപ്പി വച്ചുള്ള പുതിയ സെൽഫി; സിനിമകളിൽ നിന്ന് താത്കാലിക ഇടവേളയെടുത്ത താരം യാത്രയിൽ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവ താരം ഷെയ്ന്‍ നിഗം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വെയില്‍, ഖുര്‍ബാനി സിനിമാ ചിത്രീകരണത്തിനിടയില്‍ അരങ്ങേറിയ സംഭവങ്ങളും അതേത്തുടര്‍ന്നുള്ള ആരോപണങ്ങളുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. വിവാദങ്ങളിൽ അനുനയചർച്ചകൾ തുടരുകയാണ്. ഇതിനിടെ പുതിയ സെൽഫി പങ്കുവെച്ചിരിക്കുകയാണ് താരം. സിനിമകളിൽ നിന്ന് താത്കാലിക ഇടവേളയെടുത്ത താരം യാത്രയിലാണിപ്പോൾ.
വെയില്‍ സിനിമയുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കങ്ങളാണ് ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് വരെ എത്തി നില്‍ക്കുന്നത്. ഷെയ്‌നിന്റെ പേരില്‍ സിനിമാ രംഗം രണ്ട് ചേരിയായി തിരിഞ്ഞ് കഴിഞ്ഞു. പ്രശ്‌നപരിഹാരത്തിനായി അമ്മ പ്രസിഡണ്ട് മോഹന്‍ലാലും ഇടപെട്ടിട്ടുണ്ട്. അജ്മീരിലേക്ക് യാത്ര പോയിരിക്കുന്ന ഷെയ്ന്‍ നിഗം ഈ മാസം നാലാം തിയ്യതി മടങ്ങിയെത്തിയേക്കും.
ഇതിനിടെ എടുത്ത ഒരു ചിത്രമാണ് ഇൻസ്റ്റ ഗ്രാം വഴിപങ്കുവെച്ചിരിക്കുന്നത്. കിഡ്സ് ക്യാപ് ധരിച്ച് നദിക്കരയിൽ നിൽക്കുന്ന ചിത്രമാണ് ഷെയ്ൻ പങ്കുവെച്ചിരിക്കുന്നത്. ‘വെയിൽ’, ‘കുർബാനി’ എന്നീ ചിത്രങ്ങളിൽ ഷെയ്ൻ സഹകരിക്കുന്നില്ലെന്നുകാട്ടി നിർമാതാക്കൾ നൽകിയ പരാതിയെ തുടർന്ന് ഷെയ്ന് വിലക്കേർപ്പെടുത്തുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു. ഉപേക്ഷിച്ച സിനിമകൾക്ക് നഷ്ടപരിഹാരമായി ഏഴ് കോടി നൽകണമെന്നാണ് നിർമാതാക്കളുടെ ആവശ്യം. ഈ വിഷയത്തിൽ താരസംഘടനയായ അമ്മയ്ക്ക് ഷെയ്ൻ പരാതിയും നൽകിയിരുന്നു. ഇതിൽ പരിഹാര ചർച്ചകൾ നടന്നുവരികയാണ്. അതിന് ശേഷം അമ്മ ഭാരവാഹികളുടെ നേതൃത്വത്തില്‍ അനുനയ ചര്‍ച്ചകള്‍ നടക്കാനാണ് സാധ്യത.
താരത്തിനെ സിനിമയില്‍ നിന്നും പുറത്താക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും ഇത്തരത്തിലൊരു കാര്യത്തെ പിന്തുണയ്ക്കില്ലെന്നും, പ്രേക്ഷകര്‍ ഒപ്പമുണ്ടാവുമെന്നുമാണ് കരുതുന്നതെന്നുമായിരുന്നു സിനിമാലോകത്തെ ഒരുവിഭാഗം പ്രതികരിക്കുന്നത്. എന്നാൽ തന്റെ ഭാഗം കേള്‍ക്കാനോ എന്താണ് സംഭവിച്ചതെന്നറിയാനോ ആരുമുണ്ടായിരുന്നില്ലെന്ന് ഷെയ്ന്‍ നിഗം പറഞ്ഞിരുന്നു. പ്രതികരിച്ച് കഴിഞ്ഞാല്‍ കഞ്ചാവായാണ് വിശേഷണം. ട്രോളുകളും കുറവല്ല. തനിക്ക് അഭിനയം മാത്രമേ അറിയൂ. സിനിമയില്‍ത്തന്നെ തുടരും. ഈ രണ്ട് സിനിമകളുമായി സഹകരിക്കില്ലെന്ന് താന്‍ ഒരിക്കല്‍പ്പോലും പറഞ്ഞിട്ടില്ലെന്നും ഷെയ്ന്‍ നിഗം വ്യക്തമാക്കിയിരുന്നു. താരത്തിനെ സിനിമയില്‍ നിന്നും ഒഴിവാക്കുന്നതിന് പിന്നിലുള്ള ശ്രമങ്ങളെക്കുറിച്ച് പലരും സംശയം ഉന്നയിച്ചിരുന്നു. ഷെയ്ന്‍ അച്ചടക്കലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അതിനോട് യോജിക്കുന്നില്ല എന്നാല്‍ ഈ പ്രശ്‌നത്തെ ഇങ്ങനെയായിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നത്. പക്വതയില്ലാത്ത പെരുമാറ്റമാണ്, അത് തിരുത്തി മുന്നോട്ട് പോവുകയാണ് വേണ്ടത്. താരത്തെ വിമര്‍ശിക്കുന്നവരുടെ പ്രായത്തെക്കുറിച്ചുമൊക്കെയുള്ള വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വെച്ച് താരതമ്യം ചെയ്യുന്നതിന് പകരം പക്വതയോടെ വിഷയത്തെ സമീപിക്കാമെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്.
ഷെയ്ൻ നിഗം എന്ന നടനെ വിലക്കിയതല്ല ഒതുക്കിയതാണെന്ന് താരത്തെ പിന്തുണച്ച് രംഗത്തെത്തിയവർ എല്ലാവരും ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് താരത്തെ പിന്തുണച്ച് സിനിമ താരങ്ങളും സംഘടനകളും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഷെയിന്‍ നിഗത്തെ ഒതുക്കാൻ ശ്രമം നടക്കുന്നുവെന്ന വെളിപ്പെടുത്തലുമായി സംവിധായകനും സിനിമാ പ്രാന്തൻ ഓൺലൈൻ പോര്‍ട്ടലിന്റെ ഉടമയുമായ സാജിദ് യാഹിയയും രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























