മാമാങ്കത്തിലെ കുട്ടി ചാവേറിനെ കണ്ട് കണ്ണ് തള്ളി ആരാധകർ!! അച്യുതന്റെ കളരിപ്പയറ്റ് അഭ്യാസത്തിന്റെ വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ; മാമങ്കാത്തിനായി കാത്തിരിപ്പോടെ പ്രേക്ഷകർ

മാമാങ്കത്തിലെ കുട്ടി ചാവേറിനെ കണ്ടതോടെ ഞെട്ടിയിരിക്കുകയാണ് ആരാധകർ. അച്യുതന്റെ കളരിപ്പയറ്റ് അഭ്യാസത്തിന്റെ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടതോടെ മാമങ്കാത്തിനായി കാത്തിരിപ്പിലാണ് പ്രേക്ഷകർ. എം.പദ്മകുമാർ സംവിധാനം ചെയ്ത് 2019 ഡിസംബർ 12 ന് പ്രദർശനത്തിനെത്തുന്ന ഒരു മലയാളഭാഷാ ചരിത്ര സിനിമയാണ് മാമാങ്കം. 55 കോടിയോളം മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം പദ്മകുമാറാണ്.ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മാസ്റ്റർ അച്യുതനാണ്. ചന്ദ്രോത്തിൽ ചന്തുണ്ണി എന്ന കഥാപാത്രത്തെയാണ് അച്യുതൻ അവതരിപ്പിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ ചാവേറായാണ് അച്യുതൻ ചിത്രത്തിൽ എത്തുന്നത്. അച്യുതന്റെ കളരിപ്പയറ്റ് അഭ്യാസത്തിന്റെ വീഡിയോ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയും തന്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവച്ചു.
മമ്മൂട്ടി,ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്,തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ,മാസ്റ്റർ അച്യുതൻ തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രം ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസ കഥയാണ് പറയുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.എം. ജയചന്ദ്രൻ ഈ ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിചിരിക്കുന്നത്. ആദ്യം സംവിധായകനായി തീരുമാനിച്ച സജീവ് പിള്ളയാണ് ഈ ചിത്രത്തിന്റെ രചയിതാവ്.ഇതേ പേരിൽ തന്നെ 1979 ൽ ഒരു മലയാളഭാഷ ചരിത്ര സിനിമ പ്രദർശനത്തിനെത്തിയിട്ടുണ്ട്[1].ഈ ചിത്രത്തിന്റെ ഗ്രാഫിക്കൽ ടീസർ പുറത്തിറങ്ങിയിരുന്നു.ഇംഗ്ലീഷ് നരേഷനോടുകൂടിയാണ് ടീസർ ഒരുക്കിയത്.മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം ചെയ്തത് രാജ മുഹമ്മദാണ്.
മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,ഹിന്ദി എന്നീ ഭാഷകളിലും ഈ ചിത്രം 2019 ഡിസംബർ12 ന് ലോകമൊട്ടാകെ റിലീസ് ചെയ്യും.പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിൽ മലപ്പുറം ജില്ലയിലെ തിരുനാവായയിൽ നടത്താറുള്ള മാമാങ്ക മഹോത്സവത്തിന്റെ കഥയാണ‌് ചിത്രത്തിൽ പറയുന്നത‌്. ഇതിന്റെ അധ്യക്ഷപദം അലങ്കരിച്ചിരുന്ന വള്ളുവക്കോനാതിരിയെ പുറത്താക്കി സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുത്തു. ഇതോടെയാണ് വൈദേശികർ ഉൾപ്പെടെ നിരവധി കച്ചവടക്കാർ എത്തിയിരുന്ന മാമാങ്ക മഹോത്സവം രക്തരൂക്ഷമായത്. പിന്നീടുള്ള ഓരോ വർഷങ്ങളിലും ദേശാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടമായിരുന്നു വള്ളുവനാട്ടിലെ ചാവേറുകളുടേത്.
പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി ഫെബ്രുവരി 2018ന് തുടങ്ങി. മംഗലാപുരത്ത് ഒരേ മാസം ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി.2019 മെയ് 10 വരെ 120 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കി. ക്ലൈമാക്സ് സീക്വൻസുകൾ 40 ദിവസത്തിനുള്ളിൽ ചിത്രീകരിച്ചു. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വളരെ അധികം ശ്രദ്ധിക്കപ്പെട്ടു.മമ്മൂട്ടി,ഉണ്ണി മുകുന്ദൻ തുടങ്ങിയവർ ഉൾപ്പെട്ട പോസ്റ്റർ സിനിമയുടെ സ്വഭാവവും കഥാപശ്ചാത്തലവും വരച്ചു കാട്ടി.രണ്ടാമതായ് പുറത്തിറങ്ങിയ പോസ്റ്റർ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.രാജാ രവിവർമ്മയുടെ എണ്ണച്ചായ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മനോഹാരിതയാണ് പോസ്റ്ററിൻറ്റെ പ്രത്യേകത. ത്രസിപ്പിക്കുന്ന യുദ്ധരംഗത്തിലെ ചാവേറുകളുടെ പോരാട്ട ചിത്രത്തിൽ നിന്നും വിഭിന്നമാണ് പോസ്റ്റർ.നായികയായ പ്രാചി തെഹ്ലാൻ അനന്തശയന മാതൃകയിൽ കിടക്കുന്നതായിരുന്നു പോസ്റ്ററിലുള്ളത്. മലയാള സിനിമ ചരിത്രത്തിൽ ഇത്തരത്തിൽ ഒരു പോസ്റ്റർ പുറത്തിറങ്ങുന്നത് ആദ്യമായാണ്. നെട്ടൂരിൽ 18 ഏക്കർ നീളുന്ന വമ്പൻ സെറ്റ് യുദ്ധ രംഗങ്ങൾ ഷൂട്ട് ചെയ്യാൻ ഉപയോഗിച്ചിരുന്നു. 10 ടൺ സ്റ്റീൽ,2000 ക്യൂബിക് മീറ്റർ തടി എന്നിവ പഴയ മാമാങ്കം കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സെറ്റിംഗ് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്.
ഒരുപക്ഷേ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നായിരിക്കും ഇത്. 350 കടകളുള്ള വ്യപാര കേന്ദ്രം,അവിടത്തെ സാധനങ്ങൾ,മാമാങ്കത്തിലെ വേദിയായ നിലപാടു തറ,വലിയ ക്ഷേത്രം,ഭക്ഷണശാല...അങ്ങനെ മാമാങ്ക വേദിയിൽ എന്തെല്ലാംമുണ്ടോ അതെല്ലാം ഈ ചിത്രത്തിൽ സെറ്റ് ഇട്ടിട്ടുണ്ട്. 500 തൊഴിലാളികൾ രണ്ടര മാസം അധ്വാനിച്ചാണ് സെറ്റ് തയാറാക്കിയത്.ഇവരിൽ 90 ശതമാനവും മലയാളികളാണ്.സെറ്റിന് ആവശ്യമായ സാമഗ്രകികൾ സംഭരിച്ചതു കേരളത്തിൽ നിന്ന് തന്നെയാണ്.മരടിലെ 8 ഏക്കർ സ്ഥലത്ത് മറ്റൊരു കൂറ്റൻ സെറ്റും ഈ ചിത്രത്തിനു വേണ്ടി സജ്ജമാക്കിയിട്ടുണ്ട്.ചിത്രത്തിലെ നിർണായ രംഗങ്ങളും,ഗാനങ്ങളും ഇവിടെ നിർമ്മിച്ച വലിയ മാളികയിലാണ് ചിത്രീകരിച്ചത്.ഈ സെറ്റിൻറ്റെ നിർമ്മാണച്ചെലവ് 5 കോടി രൂപയാണ്.
https://www.facebook.com/Malayalivartha

























