വാര്‍ത്തകളില്‍ നിന്ന് അറിഞ്ഞ ഷെയിന്‍ നിഗം വില്ലന്‍ ആയിരുന്നു... ഷെയ്ന്‍ നിഗത്തെ സിനിമലോകത്ത് നിന്നും എന്നന്നേക്കുമായി ഒതുക്കാന്‍ ഗെയിം പ്ലാന്‍ ഒരുങ്ങിയിരുന്നു

ഷെയിന്‍ മാത്രമല്ല വില്ലന്‍.. ഒതുക്കാന്‍ നല്ല ഗെയിം പ്ലാന്‍ നടക്കുന്നുണ്ട്.. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ.. വിലക്കിനോട് യോജിപ്പില്ല.. ഒതുക്കലിനോടും.. ഷെയ്ന്‍ നിഗത്തെ സിനിമലോകത്ത് നിന്നും എന്നന്നേക്കുമായി ഒതുക്കാനുള്ള കളികള്‍ നടക്കുന്നതായി വെളിപ്പെടുത്തി സാജിദ് യഹിയ. മഞ്ജുവാര്യര്‍ നായികയായ മോഹന്‍ലാല്‍ എന്ന സിനിമയുടെ സംവിധായകനാണ് സാജിദ് യഹിയ. ഷെയ്ന്‍ നിഗത്തിന് എതിരെ പണം കൊടുത്ത് വാര്‍ത്ത നല്‍കാനുളള നീക്കം നടക്കുന്നതായാണ് സാജിദ് യഹിയ വെളിപ്പെടുത്തിയിരിക്കുന്നത്. ഷെയ്‌നിന് എതിരെ വാര്‍ത്ത നല്‍കിയാല്‍ പണം നല്‍കാം എന്ന് വ്യക്തമാക്കി ഒരാള്‍ തന്റെ സുഹൃത്തിന് മെസ്സേജ് അയച്ചു എന്നാണ് സാജിദ് യഹിയ അവകാശപ്പെടുന്നത്. വാട്‌സ്ആപ്പില്‍ നടന്ന ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും സാജിദ് പുറത്ത് വിട്ടിട്ടുണ്ട്.
സാജിദ് യഹിയയുടെ ഫേസ്ബുക്ക് കുറിപ്പ്
എന്റെ ഒരു പ്രിയ സുഹൃത്തിനു വന്ന മെസ്സേജ് ആണിത്.. ഇത് കണ്ടതിനു ശേഷം ഇത് ഇവിടെ പോസ്റ്റ് ചെയ്യാതിരിക്കാന്‍ എനിക്ക് തോന്നിയില്ല. കാരണം ഷെയിന്‍ നിഗം വളര്‍ന്നു വരുന്ന ഒരു കലാകാരന്‍ ആണ്. ഇത് വായിച്ചതില്‍ പിന്നെ ഒരു കാര്യം ഉറപ്പിച്ചു. ഇനിയങ്ങോട്ട് എന്നാല്‍ കഴിയുന്ന എല്ലാ ഓണ്‍ലൈന്‍ സപ്പോര്‍ട്ടും ഷെയിന്റെ കൂടെ ആയിരിക്കും..
എന്ന എന്റെ പ്രിയ സുഹൃത്ത് എനിക്കയച്ച മെസ്സേജും, അവനു വന്ന മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടും ആണ് താഴെ.. കഴിഞ്ഞ പാര്‍ലിമെന്റ് തിരെഞ്ഞെടുപ്പില്‍ നാലഞ്ചു സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ഡിജിറ്റല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും നേതൃത്വം നല്‍കുന്നതിനും അവസരം ലഭിച്ചിരുന്നു. അന്നത്തെ ബന്ധത്തില്‍ നിന്നും രണ്ടു ദിവസം മുന്നേ ഒരു മെസ്സേജ് വരികയുണ്ടായി.
ഷെയിന്‍ നിഗം ആണ് വിഷയം. ന്യൂസ് പോര്‍ട്ടല്‍സ്, യൂട്യൂബ് ചാനല്‍ എന്നിവ ഉണ്ടോ? ഹിറ്റ് നു അനുസരിച്ചു പേയ്‌മെന്റ് കിട്ടും, ഷെയിന്‍ നിഗത്തിനു എതിരെ പോസ്റ്റ്, സ്‌റ്റോറീസ് വരണം. അതായത് പൈഡ് ന്യൂസ് .. വാര്‍ത്തകളില്‍ നിന്ന് അറിഞ്ഞ ഷെയിന്‍ നിഗം വില്ലന്‍ ആയിരുന്നു..
പക്ഷെ പിന്നാമ്ബുറങ്ങള്‍ അറിയാത്തത് കൊണ്ട് ഒരുതരത്തിലും പ്രതികരിക്കാന്‍ തോന്നിയിരുന്നില്ല. ഒരു കാര്യം ഉറപ്പാണ്.. ഷെയിന്‍ മാത്രമല്ല വില്ലന്‍.. ഒതുക്കാന്‍ നല്ല ഗെയിം പ്ലാന്‍ നടക്കുന്നുണ്ട്.. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ.. വിലക്കിനോട് യോജിപ്പില്ല.. ഒതുക്കലിനോടും.. എന്നാണ് സാജിദിന്റെ പോസ്റ്റ്.
സാജിദ് യഹിയയുടെ മറ്റൊരു ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: ഷെയിന്‍ നിഗം ഇതില്‍ ഏത് ഭാഗത്തെ പ്രധിനിധിയാണെന്ന് അയാളുടെ സൃഷ്ടികള്‍ പറയട്ടെ. പക്ഷെ ഒന്നുണ്ട്, അയാള്‍ അഭിനയത്തിലൂടെ കവിതകള്‍ രചിക്കുന്ന ഒരു നടനാണ്. സ്വന്തം നിലയ്ക്ക്, സ്വന്തം സിനിമ സങ്കല്പങ്ങളെ സ്വയം വരച്ചിട്ട അയാള്‍ സഞ്ചരിച്ച ദൂരത്തേക്കാളും ഇനി സഞ്ചരിക്കാനിരിക്കുന്ന ദൂരങ്ങളാണ് അധികവും.
അതിലേക്കുള്ള താളാത്മകമായ സഞ്ചാരപഥങ്ങള്‍ താണ്ടുവാന്‍ അയാള്‍ക്ക് സാധിക്കട്ടെ. കാരണം ആ സഞ്ചാരങ്ങള്‍ മലയാള സിനിമയുടെ പുതിയ അധ്യായങ്ങള്‍ ആവുമെന്നുള്ളത് തീര്‍ച്ചയാണ്. പിന്നെ വിവാദങ്ങള്‍... ലോക സിനിമയില്‍ ഏറ്റവും കൂടുതല്‍ സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ഒരു നടന്‍ മരിലിന്‍ ബ്രാന്‍ഡോയാണ്.
കഥാപാത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സംശയങ്ങള്‍ക്കും, ആധികള്‍ക്കും ഉള്ള ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരങ്ങള്‍ തേടി തേടി പലപ്പോഴും നിര്‍മാതാക്കള്‍ ആയും, സംവിധായകനായും ഒക്കെ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ബ്രാണ്ടോയിലെ അത്യാര്‍ത്തിയുള്ള ആ നടനെ ചേര്‍ത്ത് പിടിച്ചത് സിനിമ എന്ന കലാരൂപത്തെ നെഞ്ചോട് ചേര്‍ത്ത് പിടിചിരുന്ന അന്നത്തെ ആളുകള്‍ തന്നെയാണ്. ആ ആളുകള്‍ എല്ലാ കാലത്തും എല്ലാ ഇടങ്ങളിലും ഉള്ളിടത്തോളം കാലം ഷെയിന്‍ നിഗം എന്ന നടന്‍ അയാള്‍ ഒരുപാട് സഞ്ചരിക്കാനുള്ള ആ ദൂരങ്ങള്‍ താണ്ടുക തന്നെ ചെയ്യും...
https://www.facebook.com/Malayalivartha

























